Home Authors Posts by എം.ആർ.രാജേശ്വരി

എം.ആർ.രാജേശ്വരി

0 POSTS 0 COMMENTS

യാചകർ

അമ്പലമുറ്റത്തെയാൽത്തറയിൽ, ത്തന്റെ മുമ്പിലൊരു പിച്ചക്കാരി കേണു കുമ്പിട്ടു, “വല്ലതും തന്നുപോ, നല്ലോരെ, എൻപിളേളർക്കിന്നൊന്നും തിന്നാനില്ലേ...” “ചില്ലറയെല്ലാം നടയിലുരുളിയിൽ വല്ല്യൊരു കാര്യം ഞാൻ യാചിച്ചിട്ടു! ഇല്ലിനിയെൻ കയ്യിൽ നിൻ ചട്ടിയിലിടാൻ ചില്ലറയിന്നെന്റെ സോദരിയേ...” നല്ല പുലഭ്യമവൾ ചൊന്നതന്നേരം തെല്ലുമേ കേട്ടില്ല, ‘ഭക്തി ഗാനം’ ചൊല്ലുന്നതല്ലോ ശ്രവിച്ചു ഞാനിങ്ങനെ ....കുചകുംഭ...പരി....രംഗ സുഖം. Generated from archived content: poem7_june17_05.html Author: mr_raj...

സാഫല്യം

മഴ പെയ്തൊഴിഞ്ഞു കുളിർകാറ്റിൽ പൊഴിഞ്ഞു മലർച്ചുണ്ടിൽ ഉരുണ്ട പവിഴങ്ങൾ ഒരു കുഞ്ഞുതുള്ളിയൊരു മലരിന്റെ വക്ഷസ്സി- ലടരാതെ, ദൃഢമായിരുന്നു. ഇരുളിൽ, തണുപ്പിൽ കൊടുംതപസ്സാലെ തൻ പുലരിയുടെ പിറവിയെ കാത്തു മലരതിനെ ഹൃദയത്തി ലാവാഹനം ചെയ്തു, ആത്മാവിലമൃതായി വാഴ്‌ത്തി. Generated from archived content: poem3_oct15_07.html Author: mr_rajeswary

ശ്രേയ

ശ്രേയയ്‌ക്ക്‌ ‘ര’യ്‌ക്ക്‌ ‘ല’ എന്നുച്ചരിക്കുന്ന പ്രായം വിദ്യാലയത്തിന്റെ വാതിലിലപ്പൊഴേ പിച്ച നടന്നവളെത്തി എല്ലാവരേക്കാളും കേമിയായ്‌ത്തീരണം അച്‌ഛനുമമ്മയ്‌ക്കും ശാഠ്യം! ശ്രേയ മിടുക്കിയാണെന്നാലും കൂട്ടത്തി- ലൊന്നാമതെത്താൻ വിഷമം. ആദ്യ പരീക്ഷാഫലം കൊണ്ടവൾ വന്നു ഒന്നാമതായില്ല ശ്രേയ! മാത്ര ഏതാണ്ടൊന്നു തെറ്റിയ കാരണം റാങ്കവൾക്കഞ്ചാറു താഴെ ഞെട്ടിത്തെറിച്ചു പോയച്ഛനുമമ്മയും പൊട്ടിത്തെറിക്കുന്നു ദുഃഖം! എന്തിന്റെയാണു കുറവെന്നു ചൊല്ലടി ഒന്നാമതാകാത്തതെന്തേ? പൂങ്കവിളിൽ നഖം താഴ്‌ത്തുന്നു പെറ്റമ്മ! കേറണ്ട ഈ വീട്ട...

തീർച്ചയായും വായിക്കുക