Home Authors Posts by എം.ആർ.രജനി

എം.ആർ.രജനി

0 POSTS 0 COMMENTS

സി.ആർ.ഓമനക്കുട്ടൻ രചിച്ച രാജാപ്പാർട്ട്‌

മലയാള കഥയിലെ സവിശേഷ സാന്നിദ്ധ്യമായ സി.ആർ.ഓമനക്കുട്ടന്റെ മൂന്നിനം കഥകളുടെ സമാഹാരമാണിത്‌. ‘ഓം’ മുതൽ ‘കർക്കിടകവെളളം’ വരെയുളള കാപ്‌സ്യൂൾ കഥകൾ അപൂർവ്വ ചാരുതയാർന്ന ഏറുപടക്കങ്ങളാണ്‌. രണ്ടാം ഖണ്‌ഡത്തിലെ ‘രാജാപ്പാർട്ടും’ ‘ബ്ലാക്ക്‌ ആന്റ്‌ വൈറ്റു’മെല്ലാം ആത്മാംശം നിറയുന്ന ശ്രദ്ധേയ രചനകളാണ്‌. പ്രണയ നിർഭരവും ഫലിത സാന്ദ്രവുമായ സർഗ്ഗാത്മക മനസ്സിൽ നിന്ന്‌ ഊറിവന്ന ഈ ‘ഓമന’ക്കഥകളുടെ വായന നമ്മെ നവീകരിക്കും. പ്രസാഃ പ്രണത. വിലഃ 35 രൂപ. Generated from archived content: ...

സി.ആർ.ഓമനക്കുട്ടൻ രചിച്ച രാജാപ്പാർട്ട്‌

മലയാള കഥയിലെ സവിശേഷ സാന്നിദ്ധ്യമായ സി.ആർ.ഓമനക്കുട്ടന്റെ മൂന്നിനം കഥകളുടെ സമാഹാരമാണിത്‌. ‘ഓം’ മുതൽ ‘കർക്കിടകവെളളം’ വരെയുളള കാപ്‌സ്യൂൾ കഥകൾ അപൂർവ്വ ചാരുതയാർന്ന ഏറുപടക്കങ്ങളാണ്‌. രണ്ടാം ഖണ്‌ഡത്തിലെ ‘രാജാപ്പാർട്ടും’ ‘ബ്ലാക്ക്‌ ആന്റ്‌ വൈറ്റു’മെല്ലാം ആത്മാംശം നിറയുന്ന ശ്രദ്ധേയ രചനകളാണ്‌. പ്രണയ നിർഭരവും ഫലിത സാന്ദ്രവുമായ സർഗ്ഗാത്മക മനസ്സിൽ നിന്ന്‌ ഊറിവന്ന ഈ ‘ഓമന’ക്കഥകളുടെ വായന നമ്മെ നവീകരിക്കും. പ്രസാഃ പ്രണത. വിലഃ 35 രൂപ. Generated from archived content:...

കമൽ റാം സജീവ്‌ രചിച്ച നാലാം എസ്‌റ്റേറ്റിലെ ചോദ്യങ്...

ജനങ്ങളെ നേരറിയിക്കാൻ ബാധ്യസ്ഥമായ മാധ്യമങ്ങളുടെ അന്തഃപുര രഹസ്യങ്ങളിലേയ്‌ക്കു മിഴി തുറക്കുന്ന വ്യത്യസ്‌തമായ ഒരു ഗ്രന്ഥമാണിത്‌. മതവും സമൂഹവുമെല്ലാം ഇവിടെ ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ പോലും നട്ടെല്ലോടെ നിവർന്നുനിന്ന്‌ സമൂഹത്തെ പ്രകാശമാനമാക്കുന്ന സുകുമാർ അഴീക്കോട്‌, ബി.ആർ.പി.ഭാസ്‌കർ തുടങ്ങിയവരുടെ സദ്‌പ്രവൃത്തിയുടെ പിൻബലമുളള വാക്കുകൾ മൂല്യബോധം വെടിയുന്ന സമൂഹം ഉരുവിട്ടു പഠിക്കേണ്ടതാണ്‌. ഇത്തരം ഒരു ഗ്രന്ഥം യാഥാർത്ഥ്യമാക്കിയ കമൽ റാം സജീവും പാപ്പിയോണും അഭിനന്ദനം അർഹിക്കുന്നു. പ്...

ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച കേദാരഗൗരി

ഏഴകളുടെ ചേരിയിൽ നിന്നുകൊണ്ട്‌ സാർവ്വ ദേശീയതയുടെ സാംസ്‌കാരികലോകം സൃഷ്‌ടിക്കുന്ന ഏഴാച്ചേരിയുടെ 30 കവിതകളുടെ സമാഹാരമാണ്‌ ഈ കൃതി. ‘കടൽമഞ്ഞ്‌’ മുതൽ ‘അനുഗ്രഹങ്ങൾ’ വരെയുളള കവിതകളിൽ മിക്കതും ആനുകാലികങ്ങളിൽ വന്നപ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്‌. “പറവയ്‌ക്ക്‌ ചിറകുകൾപോലെ, ഏഴാച്ചേരിയുടെ കവിതയ്‌ക്കു താളം അഴകും കരുത്തും നൽകുന്നു”വെന്ന ഒ.എൻ.വി.യുടെ നിരീക്ഷണം (അവതാരികയിൽ) അന്വർത്ഥം. കവിതയിലെ വെട്ടുകിളികളാൽ നയിക്കപ്പെടുന്ന ഗൂഢസംഘങ്ങൾ എത്ര കണ്ണടച്ചിരുട്ടാക്കിയാലും മനുഷ്യപക്ഷത്തു നില്‌ക്കുന്ന കവിതകൾ ശക്ത...

ഡോ.കെ.ശ്രീകുമാർ രചിച്ച 101 ജാതകകഥകൾ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമാകുന്ന 101 ബുദ്ധ ജാതക കഥകളാണ്‌ ഡോ.കെ.ശ്രീകുമാറിന്റെ ‘101 ജാതകകഥകൾ’ എന്ന ഈ കൃതിയിൽ. പുനരാഖ്യാനത്തിൽ സ്വീകരിച്ച സ്വാതന്ത്ര്യം കഥകളെ മിഴിവുറ്റതാക്കിയിട്ടുണ്ട്‌. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ്‌ കഥകളുടെ ആഖ്യാനം. നോവൽ, കഥ, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം ബാലസാഹിത്യകൃതികൾ രചിച്ച ശ്രീകുമാറിന്റെ കൈത്തഴക്കം ഈ കൃതിയിലും കാണാം. ‘ഗുരുവില്ലെങ്കിൽ’ തൊട്ട്‌ ‘അമ്മയാര്‌?’ വരെയുളള കഥകൾ ആരെയും നന്മയുടെ വെളിച്ചത്തിലേയ്‌ക്കുണ...

തീർച്ചയായും വായിക്കുക