എം.ആർ.രാഘവവാര്യർ
വയനാട്ടിലെ വീരക്കല്ലുകൾ
വയനാട്ടിൽ മുത്തങ്ങ, റാംപളളി, പുല്പളളി, ശശിമല, അമരക്കുനി എന്നിങ്ങനെ പലയിടങ്ങളിൽ കാട്ടിലും മേട്ടിലും ഊടുവഴികളുടെ വക്കത്തും മറ്റുമായി അനേകം വീരക്കല്ലുകൾ ഉണ്ട്. അവയിൽ ചിലത് കോഴിക്കോട് സർവ്വകലാശാല ചരിത്രവകുപ്പിന്റെ മ്യൂസിയത്തിലും അമ്പലവയലിലെ വയനാട് സംസ്‌കാരിക കാഴ്‌ചബംഗ്ലാവിലും എത്തി. ഇനിയും കാട്ടുവഴികളിലും മറ്റും ചിതറിക്കിടക്കുന്നവ ധാരാളം. രൂപം കൊത്തിയ ഈ വീരക്കല്ലുകളുടെ അർത്ഥമെന്താണ്? ആരുടെ കൈവിരുതാണ് ഈ കലാശില്പങ്ങളിൽ കല്ലിച്ചു കിടക്കുന്നത്? എന്താണ് ഈ ചരിത്രസാക്ഷ്യങ്ങളുടെ അർത്ഥം? സന്ദേശം...