എം.ആർ. പങ്കജാക്ഷൻ
വയനാട്ടിലെ ഗോത്രവർഗ്സ സങ്കേതങ്ങൾ
ഗോത്രജനതയുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് വയനാട്. അടിയാൻ, പണിയൻ, കുറിച്യർ, ഊരാളിക്കുറുമൻ, മുളളക്കുറുമൻ, കാട്ടുനായ്‌ക്കൻ തുടങ്ങിയവയാണ് ഇതിലെ പ്രധാന വിഭാഗം. പണിയൻ, മുളളക്കുറുമൻ എന്നീ വിഭാഗങ്ങളൊഴികെ മറ്റെല്ലാവരും ഈ പ്രദേശത്തേയ്‌ക്ക് പലകാലങ്ങളായി കുടിയേറിയവരാണ്. ഗോത്രജനതയുടെ മിക്കവാറും സവിശേഷതകൾ നിലനിർത്തിപ്പോരുന്ന ഈ വിഭാഗങ്ങളുടെ വാസസങ്കേതങ്ങൾ പല പ്രത്യേകതകളുമുൾക്കൊളളുന്നവയാണ്. അടിയാൻ ഃ മാനന്തവാടി താലൂക്കിലും സുൽത്താൻബത്തേരി താലൂക്കിലെ പാക്കം, ചേകാടി പ്രദേശങ്ങളിലുമുളള ഒരു ആദിവാസ...