എം.ആർ.രാജേശ്വരി, ഭിലായ്
കാതൽ
ജാതി, മതമതിലെല്ലാ തകർന്നപ്പോൾ കാതലാം സത്യമെൻ കണ്മുന്നിലായ് നീതി നടത്തുന്നതന്തരാത്മാവല്ലോ ഭീതി വെടിഞ്ഞു, ചിദാനന്ദം പൂകി ഞാൻ. Generated from archived content: poem9_mar9.html Author: mr-rajeshwari-bhilay
അന്തഃസത്യം
കാതലൊക്കെ ചിതലുതിന്ന ധർമ്മ വീഥി തോറും നാം വിശ്വാസത്തിൻ ഭാണ്ഡം പേറി അന്ധരായ്, കഴുത പോൽ ഒരോരുത്തരോരോന്നും പറഞ്ഞെന്നും പറഞ്ഞു നാം സ്വന്തമന്തഃസത്യം വിട്ട- കന്നകന്നു പോകുന്നു (ബുദ്ധനിങ്ങനെ പറഞ്ഞ, കൃഷ്ണനങ്ങനെ പറഞ്ഞു, ക്രിസ്‌തുവിങ്ങനെ പറഞ്ഞു...., മുഹമ്മദങ്ങനെ പറഞ്ഞു......) എൻവിചാര, മെന്റെ വാണി, എൻ പ്രവൃത്തിയിൽ എന്റെ ഭാവി ബീജമെന്ന- റിഞ്ഞീടുന്നതില്ല ഞാൻ. എന്റെ സൗഖ്യ,മെന്റെ ദുഃഖ- മെന്റകത്തുതാനെന്നു ജാഗരൂകരാകുവിൻ വരിക്കുവിൻ സ്വ മംഗളം Generated from archived content: poem7...
പൊട്ടാതെ പോകട്ടെ
പൊട്ടാതെ പോകട്ടെ! ബോംബുകൾ എത്രമേൽ ശക്തിയിൽ ആരെറിഞ്ഞീടിലും ആർക്കെതിരാകിലും എങ്ങുനിന്നാകിലും ആറ്റംബോംബുകൾ പൊട്ടാതെ പോകട്ടെ! ദൈവമേ ഒറ്റെണ്ണം പൊട്ടാതെ പോകട്ടെ പൊട്ടാതെ പോകട്ടെ! തന്ത്രികൾ എത്രമേൽ ശക്തിയിൽ ആരുമീട്ടീടിലും സ്വര-രാഗ-ഗീതങ്ങൾ ഏതുതാനാകിലും വീണക്കമ്പികൾ പൊട്ടാതെ പോകട്ടെ! ദൈവമേ ഒറ്റെണ്ണം പൊട്ടാതെ പോകട്ടെ Generated from archived content: poem18-jan.html Author: mr-rajeshwari-bhilay
വഴിക്കുഴി
വഴിയിലെക്കുഴികളെക്കുറ്റം പറഞ്ഞു ഞാൻ എന്നുമെൻ ലക്ഷ്യത്തിലെത്തിടുന്നു. അതിലോരോപിടി മണ്ണു ഞാനിട്ടു പോയങ്കി- ലിക്കുഴി എന്നേ നികന്നേനെ, ഓർത്തുപോയ്. Generated from archived content: poem15_dec.html Author: mr-rajeshwari-bhilay