എം.പി.എ.കാസിം
ഒരു മുടി എന്നെ അസ്വസ്ഥനാക്കുന്നു
ഞാന്‍ ഇന്നാട്ടുകാരനല്ലഎനിക്കു മതത്തെ കുറിച്ച്ഒന്നും അറിയുകയുമില്ലഒരു കൂട്ടര്‍ പറയുന്നുകേശം സനതാണെന്ന്അതിന്നു അടിവേരുകളുംരേഖകളുമുണ്ടെന്ന്മറ്റൊരു കൂട്ടര്‍ വാദിക്കുന്നുമുടിക്കത്ര നീളമുണ്ടാകില്ലെന്ന്കത്തിച്ചാല്‍ കത്തുകില്ലെന്നുംനിഴല്‍രഹിതമായിരിക്കുമെന്നുംഞാന്‍ ചെറുപ്പത്തില്‍ പഠിച്ചു;ആദ്യം പഠിച്ചത് തിരുനബിയുടെനൂറിനെ- പിന്നെയാണ് സര്‍വ്വതുംപ്രവാചകന് നിഴലില്ലതിരു ജഡം മണ്ണു തിന്നുകയില്ലമുതിര്‍ന്നപ്പോള്‍ ഊഹിച്ചുഇതൊക്കെ വെറും ബാലിശമായചിന്തകളായിരിക്കാംപടച്ചവന്‍ രണ്ടു വിധത്തിലാണ് സൃഷ്ടി കര്‍മം നിര്‍വഹിച്ചത...
ജിന്നുബീ
അവൾ ഇപ്പോൾ പ്രശസ്തയായ ജിന്നുബീ. നാടുനീളെ കേൾവികേട്ട ഒരു മന്ത്രവാദിനിയാകാൻ അവൾക്കെങ്ങനെ കഴിഞ്ഞു എന്ന് ഒരു വൈദികനായി പരിണമിച്ച ഫാദർ സാമുവൽ ജേക്കബിനു മനസ്സിലാക്കാം. എങ്കിലും ആ സിദ്ധിയുടെ പിന്നിൽ എന്താണ് വർത്തിക്കുന്നതെന്നറിയാൻ ജേക്കബിനു കൗതുകമുണ്ട്. പക്ഷേ, ഫാദർ സാമുവൽ ജേക്കബ് ആയാലും വെറും സാമുവൽ ജേക്കബ് ആയാലും ശരി ഒരു ഗ്രാമം തന്നെ വികസിപ്പിച്ച അവരെ കാണാൻ പ്രത്യേകം അനുമതി വാങ്ങണം. മുപ്പതു വർഷം മുമ്പ് അവർ ഒരു സാധാരണ യുവതിയായിരുന്നു. കാച്ചിയും ഇറുകിയ കുപ്പായവും കൊണ്ട് മുറികിപ്പൊട്ടുന്ന മെയ്...
അവരുടെ തെരുവ്
വിശേഷിച്ചും ഈ തെരുവ് അവരുടേതാണ്. അവർക്ക് അവരുടേതായ ഒരു പളളിയുണ്ടിവിടെ. പ്രായേണ തെരുവ് അറിയപ്പെടുന്നതും അതിന്റെ നാമധേയത്തിൽ തന്നെ. ഇവിടങ്ങളിൽ കാണുന്ന പളളികൾക്കെന്നപോലെ മിനാരമോ ഖുബ്ബയോ ഇല്ലാത്തതിനാൽ അതൊരു പളളിയാണെന്ന് തോന്നിക്കുകയില്ല. പിൻഭാഗത്ത് വലിയ കിച്ചണും ഡൈനിങ്ങ് ഹാളുമുളളതുകൊണ്ട് സത്രമായി തോന്നിയേക്കാം. അല്ലെങ്കിൽ കല്ല്യാണമണ്ഡപം അതുമല്ലെങ്കിൽ.... അവർ ഒരു സമൂഹമാണ്. അവർക്ക് അവരുടെ വിശ്വാസം. അവരുടെ ആരാധന. അവരുടെ സമൂഹത്തിനു ഒരു കെട്ടുറപ്പുണ്ട്. കച്ചവടമാണ് അവരുടെ പ്രധാന സമ്പാദ്...
പുരുഷന്റെ വാരിയെല്ല്
ഓണം കഴിഞ്ഞാൽ കാലം വെളുത്തു. വിഷു കഴിഞ്ഞാൽ കാലം കറുത്തു- ഇത് പഴമക്കാരുടെ നാക്കിലുളളത്. ഗൾഫിൽ നിന്ന് വേഴാമ്പലിനെ പോലെ വന്ന സത്യവാന് വിഷു ഒരു പുത്തൻ അനുഭൂതിയായി. അച്‌ഛനോടൊത്ത് ഓർമ്മ വെച്ചപ്പോൾ കിട്ടിയ ആഘോഷത്തിൽ മകൾ തിമിർത്താഹ്ലാദിച്ചു. ഒരു വിഷുക്കാലത്താണ് സത്യവാൻ സാവിത്രിയുടെ കഴുത്തിൽ താലി ചാർത്തിയത്. തലേന്നു രാത്രിയുണ്ടായ അവിചാരിത കാറ്റും മഴയും മൂലം കല്ല്യാണപ്പന്തൽ ഇടിഞ്ഞുപൊളിഞ്ഞു. അന്ന് പലരുടെയും നാവിൽ ഒരേ പല്ലവി. പെണ്ണ് ധാരാളം തേങ്ങ തിന്നിരിക്കുന്നു, അതാ ഈ മഴ! കാലം കറുക്കുവാനുളള...
സത്യാമിഥ്യ ബോധത്തിൽ നിന്ന് കിട്ടുന്ന പാഠം
പ്രേമം ഫൂ! അങ്ങനെയൊന്നില്ല കാമവും മരണവുമാണ് സത്യം!! 1 മരിക്കാൻ വേണ്ടി ജനിക്കുന്നു ജനിക്കാൻ വേണ്ടി മരിക്കുന്നില്ല മരണം വെളുപ്പ്-ഒരു മണമുളള വെളുപ്പ് ജനനം ചോപ്പ്-ഒരു മണമില്ലാച്ചോപ്പ് വൈരം വിളിച്ചു ജനനം അറിയിക്കുന്നത് വെളിച്ചത്തിലേക്കുളള പ്രയാണവേദന ജനനത്തിനു എമ്പാടും ഊരാക്കുടുക്കുകൾ മരണം-ശാന്തം, സൗമ്യം, സുന്ദരം! 2 കാമത്തെ കുറിച്ചു പറയാംഃ കണ്ണില്ല, മൂക്കില്ല, ചെവിയില്ല (ഒരു അറുപഴഞ്ചൻ ആശയം) രൂപവും, മണവും ശബ്‌ദവുമുണ്ട് (ഒരു പുതുപുത്തൻ ആശയം) എച്ചിലിനെ അത്തറാക്കുന്ന കാമത്തിനു മതവും ജാതി...
കുട+കുടം=ടകുട-ടകുടം-ട്ട
കറുത്തവർ കുടപിടിക്കുന്നത് മെയ്യ് കറുക്കാതിരിക്കാൻ. നനഞ്ഞവർ കുടപിടിക്കുന്നത് മഴ നനയാതിരിക്കാൻ. കുട വെളുത്തവർക്ക്; കുടം കറുത്തവർക്ക്. “കുളിച്ച് കുളിച്ച് കുളിച്ച് കാക്കയും കൊക്കാകും!” -കാക്ക പുരാണം. “കല്ലിട്ട് കല്ലിട്ട് കല്ലിട്ട് കാക്ക കുടം ചോർത്തും!” -കാക്ക സൂത്രം. ആകാശം കാണാതിരിക്കാനും അന്യരെ കാണാതിരിക്കാനും പകലും രാത്രിയും കുടപിടിക്കാം. പാതിരാവിൽ കുട ചൂടിയവർ പണ്ടേ അൽപജ്ഞർ! പട്ടാപകൽ കുട മറച്ചവർ പരബ്രഹ്‌മ ജ്‌ഞ്ഞാനികൾ! കടുകിനു വിവരമില്ലാത്തവർ കുട കുത്തിനടക്കും. കുട പൂട്ടിയും തുറന...
കണ്ണാടിക്കൂട്ടിലെ പ്രതിമ
പുരാതനമായ കോട്ടപോലെ തോന്നിക്കുന്ന പോലീസ് സ്‌റ്റേഷനു മുന്നിൽ അയാൾ വാഹനത്തിനു വേണ്ടി കാത്തുനിന്നു. സ്‌റ്റേഷന്റെ മുന്നിലുളള പളളിമിനാർ ഘടികാരത്തിൽ സമയം ഒമ്പതു കഴിഞ്ഞു മുപ്പതുമിനിറ്റ് എന്ന് കാണിച്ചു. വൈകിത്തുറക്കുന്ന കടകളും തുറന്നു കഴിഞ്ഞിരുന്നു. ഏത് നിമിഷവും ഇരച്ചുവന്ന് മുന്നിൽ മുരളിച്ചയുമായി നിൽക്കുന്ന വണ്ടിയിൽ നിന്നും കാലമാടൻ പറയും ‘കേറ് വേഗം, തന്നെ ഞാൻ എവടെയെല്ലാം തെരഞ്ഞു...’ വണ്ടിയുടെ കാര്യമോർത്തപ്പോൾ അയാളുടെ മുഖത്ത് ജാള്യത പടർന്നു. അയാൾക്ക് പോവേണ്ടത് അങ്ങകലെ മണൽകാട്ടിലാണ്. മരം ...
എന്നെ തഴുകി വരുന്ന ഒരു ഓണക്കാലത്തിന്റെ ഓർമ്മ
കേരളീയർക്ക് ആഘോഷങ്ങൾ പലതുണ്ടെങ്കിലും കാലാവസ്ഥ മാറ്റം അറിയിച്ചുകൊണ്ട് വരുന്ന രണ്ട് പ്രധാന ഉത്സവമാണ് ഓണവും വിഷുവും. ഓണം കഴിഞ്ഞാൽ നേരം വെളുത്തു വിഷു കഴിഞ്ഞാൽ നേരം കറുത്തു എന്ന് പഴമക്കാർ പറഞ്ഞുവന്നിരുന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്നുണർത്തുന്നത് ഈ ഉത്സവത്തനിമയാണ്. ഇരുണ്ട കാലത്തിലേക്കുളള പ്രയാണത്തെ അറിയിച്ചു വരുന്ന വിഷുവിനെക്കാളും എന്റെ മനസ്സിനെ തരളിതമാക്കിയിരുന്നത് വെളുത്ത കാലത്തിന്റെ സൂചകമായി വരുന്ന ഓണമാണ്. മാനം മേഘക്കസവു നെയ്യുന്ന കാലം. ഭൂമി വർണ്ണക്കുപ്പായമണിയുന്ന കാലം. പക്ഷേ, വിധി വൈപരീത...