എം.പി. പവിത്ര
മയക്കും മണങ്ങൾ
സത്യമായിട്ടും സേതുലക്ഷ്മിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. പ്രാചീനമായ പ്രകാശവൃത്തങ്ങളെറിഞ്ഞുതന്നുകൊണ്ട് അസംഖ്യം നക്ഷത്രങ്ങൾ-രാത്രിയാകാശത്തിന്റെ കണ്ണുനീർത്തുളളികൾ-പൊടിഞ്ഞു തിളങ്ങിക്കൊണ്ടിരുന്നു. മുപ്പത്തിനാലാം വയസ്സിലെ പ്രണയം കുറേ കലക്കങ്ങൾ ഉളളിലൊളിപ്പിക്കുന്ന ഒരു നദിയാണ്. പൊങ്ങിയുയരലും, തീരം തൊടലും, തണുത്തുകിലുങ്ങിയുളള ഓട്ടവും. അത്രമേൽ തീവ്രം. ഓർക്കുന്തോറും സേതുലക്ഷ്‌മിയിൽ ഇഷ്‌ടപ്പെടാത്ത പലതും ശബ്‌ദത്തോടെ വീണുപൊട്ടി. ഇളം പച്ചവിരിപ്പിനുമേൽ ഇടംകൈകൊണ്ട് മകളെ ചേർത്തുപിടിച്ച് മഹേഷിന്റെ സുഖംന...