എം പി നാരായണപിള്ള
പ്രതി
പുനര്‍വായന (മലയാള കഥാരംഗത്തെ നവോത്ഥാകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. പ്രശസ്തനായ അന്തരിച്ച എം. പി നാരായണപിള്ളയുടെ ' പ്രതി ' എന്ന കഥ ഞങ്ങള്‍ ആദ്യ എപ്പിസോഡില്‍ പ്രസിദ്ധീകരിക്കുന്നു.) ഇരുപത്തഞ്ചു രൂപ പിഴ അനാഡികോടതി വിധി കല്‍പ്പിച്ചു. ‘ തുക അല്‍പ്പം കൂടുതലാണ്’ പ്രതി വിനയപൂര്‍വ്വമുണര്‍ത്തിച്ച...