എം.പി. അപ്പൻ
ഇരുപത്തൊന്നാം നൂറ്റാണ്ട്
മഹാകവി എം.പി.അപ്പൻ ‘ഇന്ന്’ കുടുംബാംഗമായിരുന്നു. 1997ലെ ‘ഇന്ന്’ ഓണക്കാഴ്‌ചയിൽ അദ്ദേഹം എഴുതിയ കവിത ചുവടെ എടുത്തുചേർക്കുന്നു. ആദരപൂർവ്വം - എഡിറ്റർ. ഇരുപത്തൊന്നാം നൂറ്റാണ്ടേ, നിൻ നിരുപമമാകിയൊരുദയത്തിങ്കൽ നൂതനമായിസ്സമ്മേളിക്കും ഭൗതിക ശക്തിയഭൗതിക ശക്തികൾ. ഏകോദര സോദരമായീടും ലോകത്തുളള മനുഷ്യസമൂഹം പ്രത്യാശയിലൊളി വീശീടുന്നു നിത്യവുമാ രമണീയ സ്വപ്‌നം. Generated from archived content: poem3_febr.html Author: mp_appan