മൗലവി എം.ഇബ്രാഹിം അസ്‌ഗരി
പുണ്യറമദാന്റെ വിശുദ്ധ നോമ്പുദിനങ്ങൾ
പടച്ചറബ്ബിന്റെ പൊരുത്തവും ഇഷ്‌ടവും അങ്ങിനെ ശാശ്വതവിജയവും നേടലാണ് ജീവിതലക്ഷ്യം. ഹഖും ബാത്വിലും നേരും നെറികേടും നീതിയും അനീതിയും ഇരുട്ടും വെളിച്ചവും പടച്ചവനും പടപ്പുകളും രാവും പകലും വരെ തിരിച്ചറിയാനാവാത്തവിധം മലീമസമായി കുഴഞ്ഞു മറിഞ്ഞ പൈശാചികാന്തരീക്ഷത്തിൽ കിടന്നു മറിഞ്ഞ് ഗതികിട്ടാതെ നട്ടംതിരിയുന്ന, ജീവിത വ്യവഹാരങ്ങൾക്കിടയിൽ സൃഷ്‌ടാവിനെത്തന്നെ മറന്നുപോകുന്ന ദുർബല മനുഷ്യനെ വീണ്ടും വീണ്ടും ദൈവസ്‌മരണയിലേക്ക് കൊണ്ടുവരുന്നതാണ് ഇബാദത്തുകൾ. ദേഹത്തിൽ പറ്റിപ്പിടിച്ച എല്ലാ മാലിന്യങ്ങളെയും ഒഴുകുന്ന വെ...