Home Authors Posts by മൂർക്കോത്ത്‌ ബാലചന്ദ്രൻ

മൂർക്കോത്ത്‌ ബാലചന്ദ്രൻ

0 POSTS 0 COMMENTS

ബെറ്റ്‌

കാലത്ത്‌ 6.45-നുളള റേഡിയോ വാർത്ത കേൾക്കാൻ അയാൾ കാതു കൂർപ്പിച്ചിരുന്നു. ഓഫിസിൽനിന്നും കൂട്ടുകാരോട്‌ ബെറ്റുവെച്ചാണ്‌ ഇന്നലെ പോന്നിരിക്കുന്നത്‌. ഒരു കർഷകൻ കൂടി ഇന്നു മരിക്കും. മരിച്ചാൽ തനിക്ക്‌ നൂറുരൂപ. ഇല്ലെങ്കിൽ സുഹൃത്തിന്‌. ദൈവമേ എന്നെ രക്ഷിക്കണേ. അയാൾ മനസ്സിൽ പ്രാർത്ഥിച്ചു. വാർത്തകൾ തുടർന്നു....“വയനാട്ടിൽ ഒരു കർഷകൻകൂടി കടബാദ്ധ്യതയാൽ ആത്മഹത്യ ചെയ്‌തു..” “ദൈവം രക്ഷിച്ചു. ”അയാൾ ചാടിയെണീറ്റു. സാധാരണ എടുക്കാറുളള ബാഗുപോലും വീട്ടിലിട്ട്‌ അയാൾ ഓഫീസ്സിലേക്ക്‌ കുതിച്ചു. ...

അജ്ഞാതൻ

അജ്ഞാതൻ അവരുടെ കാൽക്കീഴിൽ പ്രജ്ഞയറ്റുകിടന്നു. പാതി തുറന്ന കണ്ണുകൾ അവരിൽ ആരെയോ തിരയുന്നതുപോലെ. ചുറ്റുവട്ടവും നിന്നവർ അയാളെ തുറിച്ചു നോക്കി. ‘ഹിന്ദു’വല്ല ‘മുസ്ലീമുമല്ല- ക്രിസ്‌ത്യാനിയായിരിക്കാൻ വകയില്ല’ - അവർ പരസ്‌പരം പറഞ്ഞു. പോലീസ്‌ ജീപ്പു കണ്ടപ്പോൾ അവർ ചിതറിയോടി. എന്നാലും അയാളെ തേടി കുറെപേർ വരിവരിയായി വരുന്നുണ്ടായിരുന്നു-ഒരുപറ്റം ഉറുമ്പുകൾ! Generated from archived content: story1_apr23.html Author: moorkkothu-balachandran

ഹർത്താൽ

നരനായിങ്ങനെ ജനിച്ചു കേരള- ധരണിയിൽ ഞാനും ശിവശംഭോ! ഒരു വാരേ വരും ഹർത്താലോർക്കവേ ഉരുകുന്നു മനം ഭഗവാനേ!! Generated from archived content: poem4_jan2.html Author: moorkkothu-balachandran

വാണിഭം

വഴി വിട്ടാരാകിലുമോരോ- വഴി വാണിഭം ചെയ്യുകിൽ പഴി കിട്ടുമതിലേറെ തൻ- വഴിമുട്ടുമഴികിട്ടുമാട്ടുവേറെയും!! Generated from archived content: poem20_june_05.html Author: moorkkothu-balachandran

സ്‌ത്രീധനം

ധനാഗമ മാർഗമായി നിന്നെ ഉപയോഗിച്ചപ്പോൾ ഒടുവിൽ എനിക്കു മനസ്സിലായി നീ തന്നെ സ്‌ത്രീധനം! Generated from archived content: poem1_jan29_07.html Author: moorkkothu-balachandran

കളി

കലയോടുളള കളിയും കലക്കുകളിയും കലാപക്കളിയും കാണാനൊത്തിടുമീ കലോത്സവക്കളിയിൽ Generated from archived content: poem12-feb.html Author: moorkkothu-balachandran

സ്‌ത്രീധനം

മകനൊപ്പം കയറി വന്ന മരുമകളുടെ മുഖത്തേയ്‌ക്കല്ല അമ്മായിയമ്മ നോക്കിയത്‌. കാതിൽ, കഴുത്തിൽ കൈകളിൽ! കഴുത്തിൽ സ്‌ഥലം ഇനിയുമുണ്ടായിട്ടും സ്വർണ്ണം നിറയ്‌ക്കാത്തതിൽ പരിഭവിച്ച്‌ അവർ മുഖം തിരിച്ചു. Generated from archived content: story2_oct29_09.html Author: moorkkothu-balachandran

തീർച്ചയായും വായിക്കുക