Home Authors Posts by മോനിച്ചൻ എബ്രഹാം

മോനിച്ചൻ എബ്രഹാം

10 POSTS 0 COMMENTS
1982 മുതൽ ചെറുകഥകൾ എഴുതുന്നു. രഷ്‌ട്രദീപിക ആഴ്‌ചപ്പതിപ്പ്‌, സൺഡേ സപ്ലിമെന്റ്‌ എന്നിവയിലായി ഇരുപതോളം ചെറുകഥകൾ വന്നിട്ടുണ്ട്‌. സർക്കാർ പ്രസിദ്ധീകരണമായ ഗ്രാമഭൂമിയിൽ കഥകൾ എഴുതാറുണ്ട്‌. ആകാശവാണിയിലെ യുവവാണിയിലും സായന്തനത്തിലുമായി 5 ഓളം കഥകൾ അവതരിപ്പിച്ചിട്ടുണ്ട്‌. വിലാസം പുതുപ്പറമ്പിൽ ആശ്രമം വാർഡ്‌ ആലപ്പുഴ - 6. Address: Phone: 9446711835

ഓൺലൈൻ ക്ലാസ്സ്

            ഇന്നു മലയാളം ക്ലാസ്സാണ് . ശാലിനി ഓൺലൈൻ ക്ലാസ്സിൽ പങ്കു കൊള്ളാൻ തയ്യാറായി. അവൾ വാട്ട്സ് ആപ്പ് തുറന്നു. ലിങ്ക് വന്നിട്ടില്ല. ഗൂഗിൾ മീറ്റിലാണു ക്ലാസ്സ് പത്തുമണിക്കാണ്. ഒൻപതു നാൽപ്പത്തഞ്ചായി . അഞ്ചു മിനിറ്റു മുമ്പേ ലിങ്ക് അയക്കൂ. അവൾ ടെക്സ്റ്റും നോട്ടും എടുത്തു. കുമാരനാശാന്റെ കരുണയാണു പഠിപ്പിക്കുവാനുള്ളത്. നേരിയ പനി. അനുജത്തിയേയും കൊണ്ട് അമ്മ ക്ലിനിക്കിൽ പോയി .ആർ ടി പി സി ആർ എടുക്കാൻ പറയും നെഗറ്റീവ് ആയിരിക്കണേ. അച്ഛൻ മടിച്ചാണ് ജോലിക്...

ആരോ ഒരാൾ

മുറിയിൽ ആരുടേയോ കാൽപെരുമാറ്റം കേട്ട്‌ അവൾ ഞെട്ടിയുണർന്നു. പാൽവെളിച്ചം തരുന്ന മേശവിളക്ക്‌ ഓൺ ചെയ്‌തു. മുറിയാകെ നിലാശോഭ. ആരെയും കാണാനില്ല ഒരു പറവ അവിടെയും ഇവിടെയും തട്ടി ശബ്‌ദമുണ്ടാക്കുന്നുണ്ട്‌. വൈദ്യുതി പങ്കയുടെ കാറ്റിൽ ഭിത്തിയിൽ തൂങ്ങുന്ന തീയതി കലണ്ടർ ഇളകി അലോസരമായ ഒച്ചയുണ്ടാക്കുന്നു. ‘സ്വീറ്റ്‌ ഡ്രീം’ എന്നെഴുതിയ അടുത്തിരുന്ന തലയണ അവളെടുത്ത്‌ ദേഹത്തുവച്ചു. ഈ വീട്ടിൽ താനും അമ്മയും മാത്രമേ ഉളളൂ എന്ന്‌ അവൾ ഞെട്ടലോടെ ഓർത്തു. എങ്കിലും മുകൾ വാർത്തു ബന്തവസ്സായ ഈ മുറിയിൽ തന്നെ ആര്‌ അനുധാവനം ചെയ്യാനാണ...

എന്റെ ഹൃദയം

തന്റെ ഹൃദയം നഷ്‌ടപ്പെട്ടതുപോലെ ജമീല മൂകയായി. കൂകിവിളിച്ചുകൊണ്ട്‌ വണ്ടി കടന്നുപോയിരുന്നു. ബഹിർഗമിച്ച യാത്രക്കാരും ലക്ഷ്യസ്ഥാനത്തേക്കു നടന്നു. തീവണ്ടിശാല ശൂന്യമാവുകയാണ്‌. ഫസ്സലും മൈമൂനയും ഉമ്മയുടെ അനുവാദത്തിനു കാത്തുനിന്നു. ജമീല തുകൽസഞ്ചിയും സ്യൂട്ട്‌കെയ്‌സും തുറന്ന്‌ ആവർത്തിച്ചു നോക്കി. ഒരാഴ്‌ച വീട്ടിൽ തങ്ങാനുളള വസ്‌ത്രങ്ങളും വായിക്കാനുളള മാസികകളും ഒരു കഥാപുസ്‌തകവും മാത്രമെ കാണുന്നുളളൂ. റബ്ബേ, തന്റെ ഡയറി, കൂകിപാഞ്ഞ വണ്ടിക്കു പിന്നാലെ ഓടിയാൽ കൊളളാമെന്ന്‌ അവർക്കു തോന്നി. മുന്നിൽ തീവണ്ടിപാതകൾ അനന്...

ദൈവകൽപ്പിതം

തികച്ചും ശാന്തവും സ്വപ്‌നതുല്യവും ദിവ്യത്വം നിറഞ്ഞുനിൽക്കുന്നതുമായ ഒരു സ്ഥലമായിരുന്നു അത്‌. അത്രയൊന്നും ആരും അറിയാതെയാണ്‌ വിനയത്തിന്റെ ഒരു മണിമാളിക അവിടെ പണിതുയർന്നത്‌. അതിന്റെ മുന്നിൽ സദാ എരിഞ്ഞു നിൽക്കുന്ന ഒരു ഭദ്രദീപമുണ്ടായിരുന്നു. ദേവസാന്നിദ്ധ്യമുളള അവിടുത്തെ മനുഷ്യർ പരസ്‌പരം വിനയത്തോടും ശാന്തതയോടും കൂടിയാണ്‌ ഇടപഴകിയിരുന്നത്‌. നഗരത്തിൽ നിന്നും അകലെ മാറിയുളള ആ മണിമാളിക തേടിയാണ്‌ ദൂരെ സ്ഥലത്തു നിന്നുപോലും ആളുകൾ എത്തികൊണ്ടിരുന്നത്‌. അവർ പതിനെട്ടു വയസ്സിനും മുപ്പത്തഞ്ചു വയസ്സിനും മദ്ധ്യേയുളള...

ഒരു ഐസ്‌ക്രീം പാർലർ കഥ

തസ്നിം നദീതീരത്തെ പഞ്ചാരമണൽ പോലെ വെണ്മയാർന്ന ഉടലുള്ളവളായിരുന്നു അവൾ. അവൾക്കു ചുറ്റും ശോശന്നപുഷ്പങ്ങൾ വിടർന്നു നിൽക്കുന്നതായും ഗ്ലോറിയ ഗീതങ്ങൾ ഉയരുന്നതായും എനിക്കു തോന്നിയിരുന്നു. വെള്ളിച്ചിറകു വിരിച്ച മാലാഖമാർ വെൺമേഘങ്ങളിൽ വന്ന്‌ അവൾക്കു ഇടംവലം നിൽക്കുന്നതായും അവൾക്കു ദാഹമകറ്റാൻ മുന്തിരിക്കുലകൾ വിളഞ്ഞു നിൽക്കുന്നതായും എനിക്ക്‌ അനുഭവപ്പെടാറുണ്ട്‌. അവൾ വസിക്കുന്ന ഈ ഭൂമി സ്വർഗ്ഗമാണെന്നും മാലാഖയ്‌ക്ക്‌ അവളും അവളുടെ പ്രിയപ്പെട്ടവനായ താനുമേ ഉള്ളൂവെന്നും ശേഷിച്ചതെല്ലാം വിലക്കപ്പെട്ട കനി തിന്ന സന്തതിക...

നഗരവികസനം – കുറേ സ്വപ്നമാതൃകകൾ

മലിനമാക്കപ്പെട്ട സ്‌ത്രീയുടെ കെട്ടനാറ്റവുമായ്‌ നഗരം വിവസ്‌ത്രയായ്‌ കിടന്നു. അവളുടെ വിളറിയ ശരീരത്തിൽ, പൊട്ടിയൊലിച്ച ഓടകൾക്കും കറുത്തു നാറിയ തോടുകൾക്കുമരികെ വഴിവാണിഭക്കാർ മത്സരരംഗം തീർത്തുകൊണ്ട്‌ കച്ചവടം തുടങ്ങി. സൂര്യകിരണങ്ങൾ വാർദ്ധക്യം ബാധിച്ചവരായി. ഫാക്‌ടറിയിലെ പുകക്കുഴലുകളിൽ നിന്നുയരുന്ന കറുത്ത പുകയോടൊപ്പം അഞ്ചാംമണി നേരത്തെ സൈറൺ ചെകുത്താന്റെ വരവറിഞ്ഞ നായയുടെ മോങ്ങൽ പോലെ അന്തരീക്ഷത്തിലുയർന്നു. തേനീച്ചക്കൂടുപൊട്ടിയതുപോലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഫാക്‌ടറി ജീവനക്കാരും പലസ്ഥലങ്ങളിൽ നിന്നും ശാ...

അന്ന പറഞ്ഞതും പറയാതിരുന്നതും…

ഒറ്റ ദിവസം കൊണ്ട്‌ അന്ന ആളാകെ മാറിയത്‌. ഹോസ്‌പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലേക്കും മുറിയിലേക്കും അവൾ ഭ്രാന്തിയെപ്പോലെ മാറിമാറി പൊയ്‌ക്കൊണ്ടിരുന്നു. ഐ.സി.യുവിന്റെ വാതിൽക്കൽ പൊയി ഫെലിക്സിനെ ഒരുനോക്കു കണ്ടിട്ട്‌ നേരെ റൂമിൽ അലച്ചു തല്ലിവരും. വാതിൽ അടച്ചിട്ട മുറിക്കുള്ളിൽ സദാ എരിഞ്ഞു നിൽക്കുന്ന മെഴുകുതിരിക്കാലിന്റെ പിന്നിലുള്ള ജീസ്സസിന്റെ ചിത്രത്തിനു മുന്നിൽ തലയടിച്ച്‌ അവൾ കരഞ്ഞ്‌ പ്രാർത്ഥിക്കും. ജീസസ്‌ എന്നോടു പൊറുക്കണമേ... എന്റെ പാപം മായ്‌ക്കണമേ... ഫെലിക്സിന്‌ ഒന്നും വരുത്തരുതേ... ഇടയ്‌ക്കിടക്ക...

ജ്വലനം

കാത്തുനിൽപ്പ്‌ അനന്തമായ്‌ നീളുകയാണ്‌. അന്ധന്റെ പുല്ലാങ്കുഴൽ നാദവും യാചകരുടെ നീണ്ടവിളികളും ചെറുചെറു കച്ചവടക്കാരുടെ വാക്‌ധോരണികളും ബസ്സ്‌സ്‌റ്റാന്റിൽ മുഴങ്ങിനിന്നു. കിഴക്കോട്ടുളള ബസ്സ്‌ മാത്രം ഇല്ല. യാത്രക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും ഓടുകയും വീണ്ടും വന്ന്‌ യഥാസ്ഥാനത്ത്‌ നിൽക്കുകയും ചെയ്യുന്നു. കുറേപ്പേർ ഉയരത്തിൽ സ്ഥാപിച്ചിട്ടുളള ടി.വിയിൽ മിഴിനട്ടു നിൽക്കുന്നുണ്ട്‌. ഇപ്പോൾ ഒരു ബസ്സ്‌ വന്നാൽ അസാധാരണമായ തിരക്കായിരിക്കുമെന്ന്‌ അയാളോർത്തു. നിൽക്കുന്നവരെല്ലാം കിഴക്കോട്ടേക്കുളള യാത്രക്ക...

ജ്വലനം

കാത്തുനിൽപ്പ്‌ അനന്തമായ്‌ നീളുകയാണ്‌. അന്ധന്റെ പുല്ലാങ്കുഴൽ നാദവും യാചകരുടെ നീണ്ടവിളികളും ചെറുചെറു കച്ചവടക്കാരുടെ വാക്‌ധോരണികളും ബസ്സ്‌സ്‌റ്റാന്റിൽ മുഴങ്ങിനിന്നു. കിഴക്കോട്ടുളള ബസ്സ്‌ മാത്രം ഇല്ല. യാത്രക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും ഓടുകയും വീണ്ടും വന്ന്‌ യഥാസ്ഥാനത്ത്‌ നിൽക്കുകയും ചെയ്യുന്നു. കുറേപ്പേർ ഉയരത്തിൽ സ്ഥാപിച്ചിട്ടുളള ടി.വിയിൽ മിഴിനട്ടു നിൽക്കുന്നുണ്ട്‌. ഇപ്പോൾ ഒരു ബസ്സ്‌ വന്നാൽ അസാധാരണമായ തിരക്കായിരിക്കുമെന്ന്‌ അയാളോർത്തു. നിൽക്കുന്നവരെല്ലാം കിഴക്കോട്ടേക്കുളള യാത്രക്കാരാണ്...

ഷെയർ മാർക്കറ്റിലെ പെൺകുട്ടി

ഇരുപത്തിരണ്ട്‌ കാരറ്റ്‌ സ്വർണ്ണം പോലെ ശുദ്ധവും യവനകഥയിലെ ഹെലനെപോലെ സുന്ദരിയുമായിരുന്നു സ്വർണ്ണാഭരണശാലയിലെ അതിഥേയയായ അവൾ. ആഡംബര പൂർണ്ണമായ വിൽപ്പനശാലയിൽ വന്ദകയായ്‌ നിന്ന്‌ അവൾ ഉപഭോക്താക്കളെ ആദരവോടെ സ്വീകരിക്കും. നയന എന്നു പേരുള്ള അവളുടെ നയനങ്ങൾ വജ്രതിളക്കമുള്ള സ്വീകരണ കവാടങ്ങളായിരുന്നു. വാചാലമായ മൗനം പേറിയ ചുണ്ടുകൾ ചെമന്ന റോസാമുട്ടുകൾ പോലെ തുടിച്ചുനിന്നു. സൈഡ്‌ ബോബ്‌ ചെയ്‌ത കുറുനിരകൾ ഇടത്തേ നെറ്റിയിലേക്കു വീണു കിടന്നു. വാക്കുകൾ അളന്നു കുറിച്ചതും ഭാവം സൗമ്യമാർന്നതുമായിരുന്നു. തനിയെ തുറക്കു...

തീർച്ചയായും വായിക്കുക