Home Authors Posts by മോളി എബ്രഹാം അടപ്പനാംകണ്ടത്തിൽ

മോളി എബ്രഹാം അടപ്പനാംകണ്ടത്തിൽ

22 POSTS 0 COMMENTS

മണ്ണ് പറയുന്നത്

    ഓർക്കണം രണ്ടല്ല നമ്മൾ ഒന്നായിരുന്നു വീണ്ടും ഒന്നാകേണ്ടവർ വിയർത്തും താങ്ങിയും കരുതലിൻ നെഞ്ചായ് സ്നേഹിച്ചും ക്ഷമിച്ചും വാത്സല്യമടിത്തട്ടായ് കണ്ണീരും ചവർപ്പും ഉപ്പിൻ നനവായ് വരൾച്ചയുടെ വിള്ളലുകളിലേയ്ക്ക് വലിച്ചെറിഞ്ഞതെല്ലാം ഉൾക്കൊണ്ട്, നിന്റെ സ്വപ്നങ്ങൾക്ക് വളമേകിയും പ്രതീക്ഷകളെ കിളിർപ്പിച്ചും മോഹങ്ങളെ പൂവണിയിച്ചും നിനക്ക് വേണ്ടി... എന്റെമേലുള്ള നിന്റെ സ്വകാര്യ അഹങ്കാരത്തിൽ എനിക്ക് അഭിമാനമുണ്ട് പത്താം നിലയിലെ അഹങ്കാരമാളികയിൽ പൊങ്ങച്ച വർത്തമാനങ്ങൾ മോഹവ...

ചുമര്

            താഴെ തറയിൽ ചവിട്ടി നിർത്തണം മേലെ തലയിൽ താങ്ങി നില്ക്കണം ഇടയിലിടയ്ക്കു മധ്യസ്ഥം നില്ക്കണം നില്പുതന്നെ ശരണമല്ലോ എവിടെയും കാരിരുമ്പ് കരുത്തിനോടു പൊരുതി തോല്ക്കിലും നെഞ്ചുറപ്പ് കാട്ടണം കൈത്താങ്ങു കിട്ടുമെന്ന ചിന്തയും വ്യർത്ഥമെന്നോർത്ത് നിത്യം പുലരണം കാലമെത്ര നിരത്തിയില്ല കവടിയും നിൻനെഞ്ചിലാളും വ്യഥകളൊക്കെ കരി പുരണ്ട വർണ്ണമാക്കി എൻ മുതുകിൽ എഴുതും കവിതയായ് പച്ചകുത്തി പകുത്തെടുത്തു എൻ നെഞ്ചിടത്തിൽ വരച്ച കനവുകൾ ഭ്രാന്തു കൊത്തി...

അറിയാതെ പോയത്

  അവളുടെ മിഴികളിൽ പുഴ നിറഞ്ഞിരുന്നത് എന്റെ സ്വാർത്ഥതയുടെ കാർമേഘങ്ങൾ കൊണ്ടായിരുന്നെന്ന് മോഹത്തിന്റെ പട്ടുടയാടകളിൽ കീറലുകൾ വീഴ്ത്തിയത് എന്റെ ദുശ്ശാഠ്യങ്ങളുടെ നഖമുനകൾ കൊണ്ടായിരുന്നെന്ന് വിരസമായ കാത്തിരുപ്പിന്റെ പരാതിപ്രവാഹങ്ങളിൽ പ്രതീക്ഷകളുടെ കുത്തിയൊലിപ്പിനെ വാഗ്ദാനത്തിട്ടയിലൊതുക്കാമെന്നത് എന്റെ വ്യാമോഹം മാത്രമായിരുന്നെന്ന് കനവിൽ നീറും മരുഭൂപൊള്ളലിൽ കറപ്പു വീണ പ്രണയമുഖം സ്വാർത്ഥതയുടെ മുഖം കറുപ്പിക്കലാണെന്ന എന്റെ തെറ്റിദ്ധാരണ കൊണ്ടായിരുന്നെന്ന് ഒടുവിൽ ചങ...

പ്രണയവീഥിയിൽ

  വാക്ശരങ്ങളന്യോന്യം തൊടുത്തേറ്റം ഇരുവഴി പിരിഞ്ഞതും പിന്നെയെത്ര വിയർത്തു ഒരു വാക്കിൻ തണലിനായ് ദൂരമേറെ വെയിൽ കുടിച്ചവർ അടങ്ങാത്തയശാന്തി ഇരമ്പും ഉൾക്കടൽ കടഞ്ഞ കദനങ്ങൾ നെഞ്ചുലയിൽ ഊതിത്തെളിച്ച ഉമിക്കനലിൽ കനവെരിയവെ പാഥേയങ്ങളിൽ മൗനം രൂചിച്ച് വഴി തെറ്റി ഒറ്റപ്പെട്ടവർ വയൽവരമ്പിലഴൽ വെയിലിൽ മിഴി നനഞ്ഞു മുകിൽ കാത്ത് ജ്വരമെഴും പകലിന്റെ നോവിൻ തിര മുറിച്ചെത്തിയ സന്ധ്യയിൽ ശോകമെത്രമേലാകാശമാകിലും മറവികൊണ്ടു ലഹരി നേടിയവർ ചോര വിയർത്ത വിജന വീഥിയിൽ മിഴി പൊത്തിടും അന്ധകാരത്തിൽ വഴ...

മൗനഭാവങ്ങൾ

    വാക്കിൻ വാതിലിന്നപ്പുറം മിഴികളിലൂടെത്തി നോക്കി വാരിപ്പെയ്യുന്നോർമ്മകളായ് അട്ടഹാസം ഭീഷണി മഴുവീശി മുറിവേറ്റു പിടയ്ക്കും നാവിൽ കുറുകും പ്രാവിൻ തേങ്ങലായ്. കലഹച്ചാറ്റൽ നനയുമ്പോൾ തുമ്മലും ചീറ്റലും പിടിക്കാതെ നിവർത്തിപ്പിടിക്കും കുടയായ് വിറയ്ക്കും വിരലുകളാലെണ്ണി- ത്തീരാ കറയറ്റ മോഹങ്ങൾക്ക് തീർക്കും വെറുപ്പിൻ വിലങ്ങായ് വാക്കെരിയുമടുപ്പിന്നിന്ധനമാം ചിന്തക്കൊള്ളിതന്നുമിക്കനൽ വിഴുങ്ങുമധരത്തിൻ പുകച്ചിലായ് സ്നേഹം പരിഭവ സ്മരണകൾ അലസം മിഴികളിൽ കത്തിപ്പടരും വിരസം...

ഉപേക്ഷിക്കപ്പെട്ട അമ്മമാർ

            ഒറ്റപ്പെടലിൻ ശീതക്കുടിലിൽ ഓർമ്മവാതം കോച്ചിപ്പിടിക്കെ ചോദ്യചിഹ്നമായ്, ശേഷിച്ചിടും സദ്യയിലയിലെ കറിവേപ്പിലയായ് പട്ടിണി മോന്തിക്കഴിഞ്ഞ കാലം പഴന്തുണിമേനിയിൽ ഒട്ടിപ്പിടിക്കെ വാക്കുകൾ കോർത്തു വിയർത്തു വിറക്കിലും മെച്ചമോടോർമ്മയിൽ പിഞ്ചിനായിഞ്ചപോൽ ചതഞ്ഞ് കാച്ചിക്കുറുക്കുവാനൂറ്റിപ്പിഴിഞ്ഞ് ജീവിതമേറ്റം ഓടിക്കിതച്ചിട്ടുമേറെ വാത്സല്യം കുഴച്ചുരുട്ടിയോരുരുളകൾ പൊള്ളുംലാവ തിളപ്പൂ നെഞ്ചിൽ, നിന്ദ തിളച്ച വറ്റിനു വായ് പൊത്തിനിൽക്കെ ക...

കവിത

    നിരാശക്കന്നുകൾ ഉഴുതു മറിച്ച് വിഷാദവിത്തുകൾ മുള പൊട്ടി തഴച്ച വയലിടമാണ് കവിത അമർഷത്തിന്റെ ചവണയിൽ തെറിപ്പിച്ച അരിശക്കല്ലുകളുടെ ഘർഷണത്തീയ്യാണ് കവിത ദൈന്യക്കുന്നുകൾ വഴി മുടക്കിയ നിനവുകളുടെ പുഴയിലെ ആത്മരോഷപ്രളയമാണ് കവിത അധർമ്മയാനത്തിന്നാർപ്പുവിളികളിൽ അടങ്ങാത്ത പ്രതിഷേധത്തിരകളുടെ സങ്കടക്കടലിരമ്പലാണ് കവിത ഹൃത്തടം പണയം വച്ച് പകരം കൊയ്തടുക്കിയ കിനാക്കറ്റകളുടെ കളപ്പുരയാണ് കവിത നോവിന്റെ തിമിരം മറച്ച കാഴ്ചയിൽ തിളയ്ക്കും കണ്ണീരിൻ കലഹപ്പെയ്ത്താണ് കവിത പകുത്...

ഓർമ്മക്കുടകൾ

            വേരു പൊട്ടിയ വാക്കിൻ കയങ്ങളിൽ കണ്ഠമിടറി കരം വിറയ്ക്കുമ്പോൾ പാദമൂന്നാൻ ഒരു കാലൻ കുട പോലെ നഗ്നപാദനായ് നഷ്ടബോധഭാണ്ഡം തുറക്കെ കരച്ചൂടിനും കടൽത്തണുപ്പിനും പൊരിയും നെറുകയ്ക്ക് ഒരു ഓലക്കുട പോലെ കിനാവിന്നിടവഴികളിൽ ഓടിത്തേഞ്ഞ പ്രണയപ്പരിഭവം മുഖം മറച്ചൊന്നെത്തിനോക്കുവാൻ ഒരു മറക്കുട പോലെ പിന്നിട്ട നാട്ടുവഴികളിലെ നടവരമ്പിലിട്ടുപോന്ന കൗമാര കറുകക്കുളിരു കൊയ്യാൻ ഒരു പീലിക്കുട പോലെ വാടിയ ബാല്യം ചൂടിയ മയിൽപ്പീലിച്ചിരി വീണ്...

വീട്ടിലെ മഴ

    അസ്വസ്ഥതകളുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടിയ ആകാശം ആശങ്കകളുടെ ഉഷ്ണപ്പെയ്ത്തിൽ നനഞ്ഞ്, പെൻഡുലം പോലെ ഉമ്മറത്ത് അച്ഛൻ അടുക്കളയിൽ ഇല്ലായ്മകളുടെ വറചട്ടിയിൽ പൊട്ടിത്തെറിക്കും കടുക് കണ്ണീരിന്നിടവപ്പെയ്ത്തിൽ അമ്മ മഴയിരുട്ടിരിമ്പിൻ മറയിട്ട അകത്തളങ്ങൾ അടക്കിപ്പിടിച്ച നോവിൻ തടവറകൾ വാക്കുകളരം കൂട്ടിത്തളരും അരിശത്തുലാക്കോളിലേട്ടൻ മുറിഞ്ഞ വാക്കിൻ പാതി ചാനൽക്കാടിൽ പമ്മിക്കിടക്കുന്നു ഇടനാഴിയിൽ പൂത്ത കനച്ച മണം ഭൂതസ്മരണകൾ തഴുകി നനയും കാഴ്ചയിൽ ഭാരമേറ്റും പഴമനസ്സിൻ...

നിരാശ

        കടമകളുടെ കടബാധ്യതകളുടെ ചങ്ങലക്കൊളുത്തുകൾ നീറുന്ന മുറിവ് തലോടി ഒന്നും തിരയാതെ ചേർത്തരികിൽ ക്രമേണ കൂടുതൽ നിന്നിലേയ്ക്ക് അടുപ്പിച്ചപ്പോൾ നിന്റെ തീവ്രപ്രണയമാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. നിന്റെ ചുംബനച്ചൂടിൽ എന്റെ കണ്ണീർപ്പാടുകൾ മായവേ വിലയ്ക്കെടുത്ത അടിമയെപ്പോലെ എന്തോ, നിത്യവും ഞാൻ നിനക്കു കീഴടങ്ങിക്കൊണ്ടിരുന്നു. ആരോടും മിണ്ടാത്തതും ഏറ്റവും വിരൂപയായിരിക്കുന്നതും നിനക്കേറെയിഷ്ടം എന്നറിഞ്ഞപ്പോൾ അതു നേടാനായി എന്റെ ശ്രമം എന്റെ ചുണ്ടിലെരി...

തീർച്ചയായും വായിക്കുക