മോളി എബ്രഹാം, ദോഹ
ഓട്ടോഗ്രാഫ്
ഓർമ്മകളുടെ മഷിപുരണ്ട വസന്ത യാത്രകൾ.... വാകമരത്തണലിലെ സ്വപ്നങ്ങൾ, പ്രണയത്തിന്റെ വിപ്ലവഗാഥകൾ! മറിക്കും താളിലെ കുഞ്ഞുവരികളോരോന്നും മധുരനാരങ്ങയുടെ അല്ലിപോലെ.... Generated from archived content: poem1_july.html Author: moli_abraham
നേരം
മൗനഗർത്തങ്ങളിൽ മണ്ണിരയെപ്പോലെ. ചിരി ചുരം കയറുമ്പോൾ മാനിനെ പോലെ. സമാനതകളില്ലാതെ സമാന്തര യാത്ര, ഒടുവിൽ ഭീതിയുടെ മഞ്ഞുറഞ്ഞ മനസ്സോടെ ജരാനര തടവറയിൽ ഞാൻ. നിത്യം നീ മധുരപ്പതിനേഴിൽ നേരമേ നിൻ നേരു തിരയുന്ന ഞാനെത്ര നാരെന്നറിയുന്നീ നേരം. Generated from archived content: poem10_nov.html Author: moli_abraham