മോഹൻലാൽ
മനസ്സ് മനസ്സിനോടു പറഞ്ഞത്
മനുഷ്യപ്രതിഭയുടെ മിന്നലാട്ടങ്ങളുടെ ആദ്യ അരങ്ങ് ബാല്യകൗമാരങ്ങളാണ്. അവിടെവച്ചാണ് വിത്തുകള്‍ പൊട്ടുന്നത്. കാലവും കാറ്റുമേറ്റ് വളര്‍ന്ന് പിന്നീട് അത് യൗവനത്തിലേക്കും ജീവിതത്തിലേക്കും വ്യാപിക്കുന്നു. എഴുത്ത് ചിത്രരചന എന്നിവയില്‍ ഈ സത്യം തെളിഞ്ഞു കാണാം. പൊക്കിള്‍വള്ളി പിരിഞ്ഞ് അമ്മയില്‍ ഇന്നും വേര്‍പിരിയുന്ന നിമിഷത്തില്‍ തന്നെ കുഞ്ഞില്‍ അക്ഷരങ്ങളും നിറങ്ങളും നിക്ഷേപിക്കപ്പെടുന്നു. എന്നില്‍ ഈ രണ്ട് കഴിവുകളും ഇല്ലായിരുന്നു. എന്നാല്‍ ഈ രണ്ട് അത്ഭുതങ്ങളെയും ഞാന്‍ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തു. ആ ...
മക്കൾ തിരിച്ചുനൽകുന്നതെന്താണ്?
കഴിഞ്ഞ 18 ദിവസങ്ങളായി ഞാൻ ഒരു ആയുർവേദ ചികിത്സയിലായിരുന്നു. അമേരിക്കൻ യാത്രയ്‌ക്കിടയിൽ സംഭവിച്ച പേശിസംബന്ധിയായ ഒരു ക്ഷതം. പാലക്കാട് ജില്ലയിലെ പെരിങ്ങോടുള്ള ‘ഗുരുകൃപ’ ആയുർവേദ ആശുപത്രിയിൽ ഡോക്‌ടർ ഉണ്ണികൃഷ്‌ണന്റെ കീഴിലായിരുന്നു ചികിത്സ. മനോ... വാക്... കർമങ്ങൾ അടക്കി പഥ്യവും പ്രമാണങ്ങളുമനുസരിച്ച് പ്രാർത്ഥനാപൂർവം 18 നാളുകൾ. ആയുർവേദം ശരീരത്തെ മാത്രമല്ല ചികിത്സിക്കുന്നത്. അത് മനസ്സിനെയും അതിനപ്പുറം ആത്‌മാവിനെയും വരെ സ്‌പർശിക്കുന്നു. അതുകൊണ്ടുതന്നെ ആയുർവേദ ചികിത്സ എന്നാൽ ഒരു ഒറ്റപ്പെടൽ കൂടിയാ...