Home Authors Posts by മോഹൻദാസ്‌ തെമ്പളളം

മോഹൻദാസ്‌ തെമ്പളളം

0 POSTS 0 COMMENTS

പ്രതിമ

ഇത്‌ പൂതന. വിധിയിൽ വെറുങ്ങലിച്ചുപോയ പ്രതിമ. ഋതുക്കളിലിളകാതെ തനിച്ചു നിൽക്കുന്നു. വറ്റിപ്പോയ സ്‌തനങ്ങളിൽ രക്തത്തിന്റെ പാടുകൾ. ഒക്കത്തുവച്ചു കൊടുത്തപ്പോൾ ഒക്കെയും ഊറ്റിക്കുടിച്ച പുത്രനെയോർത്ത്‌ ഇങ്ങനെ. 2 പൂതന- വാക്കുകളിലറംപറ്റിയോൾ. അധരങ്ങൾക്ക്‌ അല്‌പവ്യായാമമായി കവലയിലെ കളളനാണയമായി ഊരുചുറ്റി തളർന്നിരിക്കുന്നു, മോക്ഷമില്ലാത്ത യാത്രിക. 3 പൂതന- പഴയൊരു വാരിയെല്ലിന്റെ കണക്കിൽ ഒടിഞ്ഞ വാക്കുമായി മുറിഞ്ഞ അധരവുമായി കനവ്‌ നഷ്‌ടപ്പെട്ട്‌ തനിക്കു പറ്റിയ ചതിയിൽ വിങ്ങിനിൽക്കുന്നു. ...

കർക്കിടകം

ഓർമ്മകളുടെ പെരുമഴപെയ്‌ത്തിൽ രാത്രിയും പകലും നനഞ്ഞിരിക്കുന്നു. Generated from archived content: poem5_aug.html Author: mohandas_thembalam

തീർച്ചയായും വായിക്കുക