മോചിത എൻ.എസ്.
ദിലീപ്‌രാജ് രചിച്ച നവചരിത്രവാദം
സാഹിത്യചരിത്ര സ്ഥാപനങ്ങളിലെ യാഥാസ്ഥിതികത്വത്തെ ഒരുപോലെ അലോസരപ്പെടുത്തുന്ന നവചരിത്രവാദത്തിന്റെ രീതിശാസ്‌ത്രപരവും സൈദ്ധാന്തികവും രാഷ്‌ട്രീയവും ആയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഗ്രന്ഥമാണ് ദിലീപ്‌രാജിന്റെ ‘നവചരിത്രവാദം’. ചരിത്രത്തിന്റെ സാമ്പ്രദായിക ധാരണയെ ചോദ്യം ചെയ്യുന്നതിലൂടെ ചരിത്രകാരന്റെ ആധികാരികതയെ തകർക്കുന്ന നവചരിത്രവാദം എന്ത്? അതിന്റെ ഉത്ഭവം, സത്ത, പ്രസക്തി എന്നിവ ഈ കൃതികളിൽ ചർച്ച ചെയ്യപ്പെടുന്നു. ഉത്തരാധുനിക പ്രസ്ഥാനങ്ങളും അവയുടെ പ്രശ്‌നങ്ങളും പ്രശ്‌ന സംഘർഷങ്ങളും പച്ചയായി വിലയിരുത്തുന്നു...