എം.എൻ.എൻ.നമ്പൂതിരിപ്പാട്
മുടിയേറ്റ്
അതിപ്രാചീന കലകളിൽ ഒന്നായ മുടിയേറ്റ് ആദിമഭാവം പൂണ്ട് വീണ്ടും അരങ്ങു കീഴടക്കി ക്കൊണ്ടിരിക്കുന്നു. എല്ലാ നാടൻകലാരൂപങ്ങൾക്കും സംഭവിച്ച് മരവിപ്പ് ഒരു ഘട്ടത്തിൽ മുടിയേറ്റിനുമുണ്ടായി. കാലത്തിന്റെ തെന്നിതെന്നിയുളള മുന്നേറ്റത്തിൽ മുടിയേറ്റും മുന്നിലെത്തി. നാടൻകലകളെ സ്നേഹിക്കുന്ന പുത്തൻതലമുറയുടെ ലാളനമാണ് മൃതപ്രായകലകളെ കൈപിടിച്ചു വീണ്ടുംപൊതുജനമദ്ധ്യത്തിലെത്തിച്ചത്. പലതും പഴംപാട്ടുകളുടെ ചിതലരിച്ച പുസ്തകത്താളുകളിൽ വിശ്രമം തേടിയതാണ്. കാലവൈഭവം കലയുടെ സാങ്കേതിക ശക്തിയെ ശതഗുണീഭവിപ്പിച്ചു എന്നു...