Home Authors Posts by എം എന്‍ സന്തോഷ്

എം എന്‍ സന്തോഷ്

24 POSTS 0 COMMENTS
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 " ലഭിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

അഞ്ചാമത്തെ ആഗ്രഹം

അമ്മ വെച്ച് വിളമ്പുന്ന സ്നേഹച്ചൊറുണ്ണുക ! അച്ഛന്‍ വാങ്ങിത്തരുന്ന പുസ്തകങ്ങളും, പേനയും ബാഗിലാക്കി സ് ക്കൂളില്‍ പോകുക ! സ്നേഹ പരിലാളനങ്ങള്‍ മാതാപിതാക്കളില്‍ നിന്നും ആവോളം ആസ്വദിച്ച് വളരുവാനായിരിക്കും എല്ലാ കുട്ടികളും കൊതിക്കുന്നത്. കൂട്ടുകാരുടെ അച്ഛനോ, അമ്മയോ ക്ലാസ് പി. ടി. എ കളില്‍ വന്നുപോകുന്നതു കാണുമ്പോള്‍ സോജനും മോഹിച്ചിട്ടുണ്ടാവും അങ്ങനെയൊക്കെയായിരുന്നെങ്കിലെന്ന് .മാതാപിതാക്കളുടെ സാമീപ്യം അനുഭവിച്ച് വളരാന്‍ ഭാഗ്യം ലഭിക്കാതിരുന്ന കുട്ടിയാണ് ‍സോജന്‍ . ആ‍ ഒരു കുറവായിരിക്കാം അവനെ കൂട്ടം തെറ്റ...

ദക്ഷിണ മൂകാംബേ

    സരസ്വതി മണ്ഡപം ഒരുങ്ങി നാട്യകലാ മേളം മുഴങ്ങി ദക്ഷിണ മൂകാംബികാ ക്ഷേത്രം സംഗീത പാല്‍ കടലായി. കാല്‍ ചിലമ്പുകള്‍ കിലുങ്ങി സ്വര രാഗ ശ്രുതി മീട്ടി അരങ്ങത്ത് ഹരിശ്രീ കുറിച്ചു ആദ്യമായ് കലയുടെ ദീപം തെളിച്ചു ആദ്യാക്ഷരം നാവില്‍ പതിഞ്ഞപ്പോള്‍ ഓമനകള്‍, കഥയറിയാതെ കരഞ്ഞു ശ്രീദേവിയപ്പോള്‍ വീണയിലൊരു രാഗം മൂളി ഉണ്ണികള്‍ ദേവിയെ കണ്ടു ചിരി തൂകി ദുര്‍ഗയായ്,ലക്ഷ്മിയായ്,സരസ്വതിയായ് വാഴും ദക്ഷിണ മൂകാംബികേ, ദേവി ശക്തിയായ് സൗന്ദര്യമായ് വിദ്യയായ് എന്നും സൗഭാഗ്യം നല്‍കീടണേ ,  ജഗ...

മൂകാംബികാമൃതം

              അമ്മേ മഹാമായേ മൂകാംബികേ വിദ്യാമൃതം പകരും വീണാധരീ മൂകാസുരനും മോക്ഷപദം നല്‍കി ദേവനായ് മാറ്റിയ ജഗദീശ്വരീ ആശ്രയമില്ലാതെ നാരിമാര്‍ കേഴുമ്പോള്‍ ശക്തിദുര്‍ഗ്ഗയായ് അവതരിക്കൂ ദേവി അറിവില്ലാതിരുളില്‍ അലയും മനുഷ്യര്‍ക്ക് ആത്മപ്രകാശം പകര്‍ന്നു നല്‍കൂ ദേവി അകംപൊരുള്‍ തേടി അലയുന്ന നേരത്ത് ചിലമ്പൊലി നാദമായ് പിന്നിലുണ്ടാകണേ നിത്യപ്രകാശമായ്,നിത്യാനുഗ്രഹമാ നിത്യസൗന്ദര്യമായ് നിറയൂ ജ്ഞാനാംബികേ ദുര്‍ഗ്ഗയായ് ലക്ഷ്മിയായ് വാണീദേ...

പത്രവൃത്താന്തം

വരാന്തയില്‍ ചാരുകസേരയുണ്ടെങ്കിലും , സദാനന്ദന്‍ മാഷ് നിലത്ത് പായയിലിരുന്നാണ് രാവിലെ പത്രം വായിക്കുന്നത്. പത്രം വായിക്കുമ്പോള്‍ നട്ടെല്ല് നിവര്‍ന്നിരിക്കണം. മാഷിന്റെ ശീലമങ്ങനെയാണ്. ഒന്നാം പേജിലെ ചൂടന്‍ വാര്‍ത്തകള്‍ക്കൊപ്പം മൂന്നാര്‍ ടീ എസ്റ്റേറ്റുകളില്‍ നാമ്പിട്ട തേയിലയുടെ സുഗന്ധം ചൂടോടെ ആസ്വദിച്ചു. പെട്ടിമുടിയില്‍ മണ്ണിനടിയില്‍ അമര്‍ന്നുപോയ തേയിലത്തൊഴിലാളികളുടെ തേങ്ങല്‍.അതോര്‍ത്തപ്പോള്‍ചായക്ക് വല്ലാത്തൊരു പൊള്ളല്‍ .കരിപ്പൂരില്‍ വിമാനം ടേബിള്‍ ടോപ്പില്‍ നിന്നും നിലം പതിച്ചത്, സ്വര്‍ണ്ണക്കടത്ത്...

പാഠം ഒന്ന്

ആകാശത്ത് രണ്ട് ചെമ്പരുന്തുകള്‍. വട്ടം ചുറ്റി , വട്ടം ചുറ്റി പറക്കുകയല്ല ഒഴുകുകയാണെന്നു തോന്നിപ്പിക്കുന്നു. പരുന്ത് പറക്കുന്നത് കണ്ടിട്ടുളളത് ബാല്യകാലത്താണ് അതൊരു രസമുള്ള കാഴ്ചയായിരുന്നു. '' പാറിപ്പറക്കുന്ന ചെമ്പരുന്തുകളെ, നിങ്ങളെവിടെയായിരുന്നു ഇത്രയും കാലം?'' ഒരു പരുന്ത് പരിക്രമണം നിറുത്തി ഞാന്‍ നിന്നയിടം ലക്ഷ്യമാക്കി പറന്നിറങ്ങി. പരുന്ത് എന്റെ മുന്നിലെത്തി 'പരുന്തുകളുടെ ദൃശ്യ ശ്രാവ്യ ശേഷി അപാരമാണ് കോഴിക്കുഞ്ഞുങ്ങളെ കാണും അവയുടെ ' കിയോ' കേള്‍ക്കും' മുത്തശി പറഞ്ഞതോര്‍ക്കുന്നു. പര...

സാനിറ്റൈസര്‍

പാതിരാക്ക് ഭവനം ഭേദിച്ച് അകം പൂകിയ മോഷ്ടാവിനെ കണ്ട് മുത്തശി ഉണര്‍ന്നു. '' ലൈറ്റിടടാ കൊച്ചനെ'' മോഷ്ടാവ് ചുവരിലെ സ്വിച്ചമര്‍ത്തി. മുത്തശി തലയണക്കടിയില്‍ നിന്നും മാസ്ക്ക് തപ്പിയെടുത്ത് മുഖത്ത് കെട്ടി. '' മാസ്ക്കില്ലേടാ മേശപ്പുറത്ത് കവറിലിരുപ്പുണ്ട് . ഫോറിന്‍ ! മക്കളിറ്റലീന്ന് കൊണ്ടു വന്നതാ . എടുത്ത് കെട്ടടാ'' '' ഇറ്റലീന്നാ?'' '' അതെ അവര്‍ മുകളിലെ മുറില്‍ അടച്ചിരിപ്പാണ് അതിനൊരു പേരുണ്ടല്ലോടാ'' '' നിരീക്ഷണത്തില്‍'' ''ഹ ! അതന്നെ'' '' അമ്മച്ചീ , സാനിറ്ററൈസരിപ്പൊണ്ടോ?'' ...

പാഠം ഒന്ന്

ആകാശത്ത് രണ്ട് ചെമ്പരുന്തുകള്‍. വട്ടം ചുറ്റി, വട്ടം ചുറ്റി, പറക്കുകയല്ല ഒഴുകുകയാണെന്ന് തോന്നിപ്പിക്കുന്നു. പരുന്ത് പറക്കുന്നത് കണ്ടിട്ടുള്ളത് ബാല്യകാലത്താണ്.അതൊരു രസമുള്ള കാഴ്ച്ചയായിരുന്നു. “പാറിപ്പറക്കുന്ന ചെമ്പരുന്തുകളേ , നിങ്ങളെവിടെയായിരുന്നു ഇത്രയും കാലം ?” ഒരു പരുന്ത് പരിക്രമണം നിറുത്തി ഞാന്‍ നിന്നിടം ലക്ഷ്യമാക്കി പറന്നിറങ്ങി. പരുന്ത് എന്റെ മുന്നിലെത്തി. 'പരുന്തുകളുടെ ദൃശ്യ ശ്രാവ്യ ശേഷി അപാരമാണ്. കോഴിക്കുഞ്ഞുങ്ങളെ കാണും, അവയുടെ 'കിയോ' കേള്‍ക്കും.’ മുത്തശ്ശി പറഞ്ഞതോര്‍ക്കുന്നു. പരുന്ത്...

സാനിറ്റൈസര്‍

പാതിരാക്ക് ഭവനം ഭേദിച്ച് അകം പൂകിയ മോഷ്ടാവിനെ കണ്ട് മുത്തശ്ശി ഉണര്‍ന്നു. “ലൈറ്റിടാ കൊച്ചനേ.” മോഷ്ടാവ് ചുമരിലെ സ്വിച്ചമര്‍ത്തി. മുത്തശ്ശി തലയണക്കടിയില്‍ നിന്നും മാസ്ക്ക് തപ്പിയെടുത്ത് മുഖത്ത് കെട്ടി. "മാസ്ക്കില്ലേടാ . മേശപ്പുറത്ത് കവറിലിരിപ്പുണ്ട്. ഫോറിന്‍ ! മക്കളിറ്റലീന്ന് കൊണ്ടന്നത് . എടുത്ത് കെട്ടടാ.” “ഇറ്റലീന്നാ ?” “അതെ. അവര് മുകളിലെ മുറീല് അടച്ചിരിപ്പാണ്. അതിനൊര് പേരിണ്ടല്ലടാ.” “നിരീക്ഷണത്തില്‍.” “ഹ ! അതന്നെ.” “അമ്മച്ചീ , സാനിറ്ററൈസറരിപ്പൊണ്ടോ ?” “അതെന്ത് കുന്തമ...

കുയില്‍പ്പാട്ട്

മുറ്റത്തെ മാവിന്റെ ചില്ലകള്‍ തളിത്തപ്പോള്‍ രണ്ടിണക്കുയിലുകള്‍ വിരുന്നു വന്നു തത്തിക്കളിച്ചും ചിറകടിച്ചും, ചിലച്ചും മാന്തോപ്പിലാമോദാമായ് വസിച്ചു കുയിലിന്റെ പാട്ടും കുളിരും നുകര്‍ന്നാവാം കുഞ്ഞുണ്ണി മാങ്ങകള്‍ മിഴി തുറന്നു മാമ്പൂവ് വിരിഞ്ഞതും കായ്ച്ചതും കവിതയായ് പൂങ്കുയിലീണത്തിലാലപിച്ചു . മുത്തശി മാവിന്റെ തുഞ്ചത്തെ ചില്ലയില്‍ കൂടൊരുക്കി കാക്കകള്‍ തകൃതിയായ് ചുള്ളിയും , കമ്പും , ചകിരിയും കാക്കകള്‍ പെറുക്കിയടുക്കിയാ കൂട് തീര്‍ത്തു മാങ്ങാക്കുലകളില്‍ ഏറുവാന്‍ കമ്പുമായി ബാലകരേറെ മാഞ്ചോട...

തകഴിയിലേക്കുള്ള വഴി

ശാരദാ പ്രസിന്റെ വരാന്ത അവിടെ ഒരു കസേരയില്‍ ആലോചനാഭരിതനായി ചാരു കസേരയില്‍ ഇരിക്കുകയാണ് കേസരി പത്രത്തിന്റെ പത്രാധിപര്‍ എ ബാലകൃഷ്ണപിള്ള . നീണ്ടു വെളുത്ത താടി തലോടി സ്വതേയുള്ള ഇരിപ്പ്. ' കേസരി സദസ്' എന്ന് പില്‍ കാലത്ത് വിഖ്യാമായി തീര്‍ന്ന സാഹിത്യ കൂട്ടായ്മയുടെ അരങ്ങായിരുന്നു ആ വരാന്ത. ഒരു ദിവസം ഏകദേശം പതിനെട്ട് വയസ് തോന്നിക്കുന്ന ഒരു യുവാവ് ആ വരാന്തയിലേക്കു കടന്നു വന്നു. വാര്‍ത്താക്കുറിപ്പുകളൂം , കഥയും കവിതയും എഴുതിയ കടലാസുകള്‍ ചുരുട്ടിപ്പിടിച്ച് ചില ചെറുപ്പക്കാര്‍ ആ വരാന്തയിലേക്കു നിത്യവും വ...

തീർച്ചയായും വായിക്കുക