എം എന്‍ സന്തോഷ്
കത്തി താഴെയിടടാ
പുഷ്ക്കരനാണ് ആദ്യം അടി തുടങ്ങിയത്. മതില് ചാടിക്കടന്ന് പാക്കരന്റെ വീട്ടിലെ കോഴിക്കൂട് അടിച്ചു പൊളിച്ചു. തകര്‍ന്ന് നിലം പൊത്തിയ കൂട്ടിനുള്ളില്‍ നിന്നും കോഴികളില്‍ ചിലത് ജീവനും കൊണ്ട് കരഞ്ഞ് പുറത്ത് കടന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുഞ്ഞു കോഴികളില്‍ മിക്കതും ചത്തു.
അക്രമാസക്തനായ പുഷ്ക്കരന്‍ പാക്കരനെ വെല്ലു വിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു.
ടിവിയില്‍ വാര്‍ത്ത കണ്ടു കൊണ്ടിരുന്ന പാക്കരനും, ഭാര്യയും, മക്കളും കോഴികളുടെ വിലാപവും, പുഷ്കക്കരന്റെ ആക്രോശവും ക...
കലികാലം
ന്യൂന മര്‍ദ്ദത്തിന്റെ ചിറകിലേറി മഴ. ഒന്നിനു പിറകെ മറ്റൊന്നായി മഴയുടെ കളിയാട്ടങ്ങള്‍.ചിന്നിച്ചിതറിയും, പൊടുന്നനെ രൂപം മാറി കാറ്റിന്റെ കൂട്ട് പിടിച്ച് കലിതുള്ളിയും . മഴയുടെ ഒരോരോ തരം കളിയാട്ടങ്ങള്‍.മഴയൊന്നടങ്ങി ചുറ്റുപാടുകള്‍ തെളിഞ്ഞ തക്കം. കടയിലേക്ക് പോകാന്‍ ഇടവേള തന്നതാവും മഴ. മെഡിക്കല്‍ ഷോപ്പില്‍ പോകണം . മരുന്ന് ഒരു മാസത്തേക്കെങ്കിലും വാങ്ങണം. ഡബിള്‍ മാസ്ക്കിന്റെ ഉറപ്പില്‍ കുട ചുരുട്ടി ഗോപി പിള്ള ഇറങ്ങി.‘സാനിറ്ററൈസ് കൊണ്ടു പോണില്ലേ ?’ ഭാര്യയുടെ പിന് വിളി . ഗോപി പിള്ള നിന്നു.‘അവിടെത്തന്നെ നിന...
ഒരു കൈലാസ തീര്‍ത്ഥാടകന്റെ അസാധാരണ ആത്മകഥ
ഒരു കൈലാസ തീര്‍ത്ഥാടകന്റെ അസാധാരണ ആത്മകഥഗുരുസമക്ഷം - ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള ആസ്വാദനം എം.എന്‍.സന്തോഷ്ഹിമാലയന് യാത്രക്കായി പത്തൊമ്പതാമത്തെ വയസ്സില്‍ വീട് വിട്ടിറങ്ങിയ ഒരു തീര്‍ത്ഥാടകന്റെ ആത്മകഥയാണ് ശ്രീ എം. രചിച്ച 'ഗുരുസമക്ഷം - ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ'. ബാല്യത്തില്‍ കണ്ടുമുട്ടിയ ഒരു സന്യാസിയില്‍ ആകൃഷ്ടനാവുകയും , ഹിമാലയത്തില്‍ വസിക്കുന്ന ഗുരുവിന്റെ സന്നിധിയിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്ന ഒരു തീര്‍ത്ഥാടകന്റെ ആത്മകഥ, സഞ്ചാരക്കുറിപ്പുകളിലൂടെ അനാവര...
ഈസ്റ്റര്‍ ഗാനം
സ്നേഹത്തിന് ഗീതം നമുക്ക് പാടാംത്യാഗത്തിന് പുണ്യം നമുക്ക് വാഴ്ത്താംമരണത്തെ പോലും തകര്‍ത്തു ഈശന്അനശ്വര സ്നേഹത്തിന് ദൈവരാജന്നെഞ്ചോട് ചേര്‍ത്തു കുഞ്ഞാടുമായ് നീഞങ്ങള്ക്കായ് താണ്ടിയ കനല് വഴികള്ചുമടേന്തി വേര്ത്തവര്ക്കത്താണിയായിഹൃദയത്തില് നീ തന്ന കാല്പ്പാടുകള്സ്നേഹത്താല് അനശ്വരമായ ജീവന്ത്യാഗത്താല് പരിശുദ്ധനായ നാഥന്എന്നില് പരിമളം പരത്തുമവന്എന് ഹൃദയത്തിന് അല്ത്താരയില് വാഴുമവന്ദൈവം നമ്മെ തേടിടുന്നുഒരുമയോടവിടുത്തെ പ്രാര്ത്ഥിച്ചിടാംദൈവം നമ്മെ സ്നേഹിക്കുന്നുകരുണയോടവിടുത്തെ സേവിച്ചി...
ആശ്രമമുറ്റത്ത്
ആലുവ പുഴയുടെ പുണ്യതീരംഅദ്വൈതാശ്രമ സവിധം പവിത്രംഏകാന്തം മൂകം ലയം വശ്യംഗുരുദേവനെ ധ്യാനിച്ചു നിന്ന നേരംപത്മാസന ധ്യാന തിരുസ്വരൂപംശാന്തി വിളംമ്പിതം വദന കമലംദീപ്തം പവിത്രം യോഗനയനംസ്വര്ണ്ണ പ്രഭാമയം ദീര്ഘഗാത്രംനാവികനില്ലാതെ തുണയറ്റ തോണികൈവിടാതങ്ങ് കാക്കണം ഭഗവാനേമമസങ്കടം കണ്ണീര് കടലലയായിമനമഞ്ചും ബന്ധിച്ചു ഞാന്‍ നിന്നുഅക കണ്ണ് തുറന്നു നീ നോക്കുകഅറിവിന്റെ അറ്റം അനുഭവിച്ചീടുകആ മധു മൊഴി കേട്ടു തരിച്ചു ദിവ്യംഹാ,ഗുരുദേവനരികത്ത് നില്പ്പു സ്മിതം!ഒരു നാരായമെന്‍ വലം കൈയില്‍ വെച്ചുഗുരുവരുളി മതി നി...
പുതുവര്‍ഷ ഗീതം
ഇരുപത്തിയൊന്നിന് പുലരി പിറന്നു ;സുസ്വാഗതമേകാം സുദിനത്തെ ഹാര്ദ്ദമായ്മഴനനഞ്ഞിന്നലെ ഇരുപത് വിടവാങ്ങിമെല്ലെ മടങ്ങി കാലയവനികക്കപ്പുറംഒറ്റപ്പെട്ടുപോയ് , കഷ്ട നഷ്ടങ്ങളും ,ഹാ !ഒട്ടു സഹിച്ചു നാം ഇരുപതിന് നാള്കളില്കളിക്കൂട്ടരെ കാണാതെ ഒറ്റക്കിരുന്ന നാള്കൂട്ടം കൂടാതകലത്തിരുന്ന നാള്ഉള്ളതു കൂട്ടീട്ട് ഓണവും ഉണ്ട നാള്.മഹാമാരിയും കാലനും കൈകോര്‍ത്ത്,കാലത്തെ നിശ്ചലമാക്കിയാ നാളുകള്‍.കൈകഴുകി കൊറോണയെ തുരത്തിടാം,കരുതലായ്,കാവലായ് കാത്ത് രക്ഷിച്ചതുംആത്മധൈര്യം പകര്‍ന്നതും ആതുര സേവകര്‍.പഠിച്ചു നാം ശുചിയുടെ പുത...
അഞ്ചാമത്തെ ആഗ്രഹം
അമ്മ വെച്ച് വിളമ്പുന്ന സ്നേഹച്ചൊറുണ്ണുക ! അച്ഛന് വാങ്ങിത്തരുന്ന പുസ്തകങ്ങളും, പേനയും ബാഗിലാക്കി സ് ക്കൂളില് പോകുക ! സ്നേഹ പരിലാളനങ്ങള്‍ മാതാപിതാക്കളില്‍ നിന്നും ആവോളം ആസ്വദിച്ച് വളരുവാനായിരിക്കും എല്ലാ കുട്ടികളും കൊതിക്കുന്നത്. കൂട്ടുകാരുടെ അച്ഛനോ, അമ്മയോ ക്ലാസ് പി. ടി. എ കളില്‍ വന്നുപോകുന്നതു കാണുമ്പോള്‍ സോജനും മോഹിച്ചിട്ടുണ്ടാവും അങ്ങനെയൊക്കെയായിരുന്നെങ്കിലെന്ന് .മാതാപിതാക്കളുടെ സാമീപ്യം അനുഭവിച്ച് വളരാന്‍ ഭാഗ്യം ലഭിക്കാതിരുന്ന കുട്ടിയാണ് സോജന് . ആ ഒരു കുറവായിരിക്കാം അവനെ കൂട്ടം തെറ്റ...
ദക്ഷിണ മൂകാംബേ
സരസ്വതി മണ്ഡപം ഒരുങ്ങി
നാട്യകലാ മേളം മുഴങ്ങി
ദക്ഷിണ മൂകാംബികാ ക്ഷേത്രം
സംഗീത പാല് കടലായി.
കാല് ചിലമ്പുകള്‍ കിലുങ്ങി
സ്വര രാഗ ശ്രുതി മീട്ടി
അരങ്ങത്ത് ഹരിശ്രീ കുറിച്ചു
ആദ്യമായ് കലയുടെ ദീപം തെളിച്ചു
ആദ്യാക്ഷരം നാവില്‍ പതിഞ്ഞപ്പോള്‍
ഓമനകള്‍, കഥയറിയാതെ കരഞ്ഞു
ശ്രീദേവിയപ്പോള്‍ വീണയിലൊരു രാഗം മൂളി
ഉണ്ണികള്‍ ദേവിയെ കണ്ടു ചിരി തൂകി
ദുര്‍ഗയായ്,ലക്ഷ്മിയായ്,സരസ്വതിയായ് വാഴും
ദക്ഷിണ മൂകാംബികേ, ദേവി
ശക്തിയായ് സൗന്ദര്യമായ് വിദ്യയായ് എന്നും
സൗഭാഗ്യം നല്കീടണേ , ജഗ...
മൂകാംബികാമൃതം
അമ്മേ മഹാമായേ മൂകാംബികേ
വിദ്യാമൃതം പകരും വീണാധരീ
മൂകാസുരനും മോക്ഷപദം നല്കി
ദേവനായ് മാറ്റിയ ജഗദീശ്വരീ
ആശ്രയമില്ലാതെ നാരിമാര്‍ കേഴുമ്പോള്‍
ശക്തിദുര്‍ഗ്ഗയായ് അവതരിക്കൂ ദേവി
അറിവില്ലാതിരുളില്‍ അലയും മനുഷ്യര്‍ക്ക്
ആത്മപ്രകാശം പകര്‍ന്നു നല്‍കൂ ദേവി
അകംപൊരുള്‍ തേടി അലയുന്ന നേരത്ത്
ചിലമ്പൊലി നാദമായ് പിന്നിലുണ്ടാകണേ
നിത്യപ്രകാശമായ്,നിത്യാനുഗ്രഹമാ
നിത്യസൗന്ദര്യമായ് നിറയൂ ജ്ഞാനാംബികേ
ദുര്ഗ്ഗയായ് ലക്ഷ്മിയായ് വാണീദേ...
പത്രവൃത്താന്തം
വരാന്തയില്‍ ചാരുകസേരയുണ്ടെങ്കിലും , സദാനന്ദന് മാഷ് നിലത്ത് പായയിലിരുന്നാണ് രാവിലെ പത്രം വായിക്കുന്നത്. പത്രം വായിക്കുമ്പോള്‍ നട്ടെല്ല് നിവര്‍ന്നിരിക്കണം. മാഷിന്റെ ശീലമങ്ങനെയാണ്.
ഒന്നാം പേജിലെ ചൂടന്‍ വാര്‍ത്തകള്‍ക്കൊപ്പം മൂന്നാര്‍ ടീ എസ്റ്റേറ്റുകളില്‍ നാമ്പിട്ട തേയിലയുടെ സുഗന്ധം ചൂടോടെ ആസ്വദിച്ചു.
പെട്ടിമുടിയില്‍ മണ്ണിനടിയില്‍ അമര്‍ന്നുപോയ തേയിലത്തൊഴിലാളികളുടെ തേങ്ങല്‍.അതോര്‍ത്തപ്പോള്‍ചായക്ക് വല്ലാത്തൊരു പൊള്ളല്‍ .കരിപ്പൂരില്‍ വിമാനം ടേബിള്‍ ടോപ്പില്‍ നിന്നും നിലം പതിച്ചത്, സ്വര്‍ണ്ണക്കടത്ത്...