എം.എൻ.രാജീവ്
ഭാഷാപഠനത്തിന് ഒരു നിഘണ്ടു
സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിശ്വാസപൂർവ്വം ശുപാർശ ചെയ്യാവുന്ന നിഘണ്ടുക്കളൊന്നും മലയാള ഭാഷയിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ ‘കുട്ടികളുടെ നിഘണ്ടു’വിന് സവിശേഷമായ പ്രാധാന്യമാണുളളത്. വിദ്യാർത്ഥികളുടെ പാഠ്യപദ്ധതി കൈകാര്യം ചെയ്യുമ്പോൾ പരിചയപ്പെടേണ്ടിവരുന്ന അപരിചിത പദങ്ങൾ നിരത്തി അവയുടെ അർത്ഥഭേദങ്ങൾ മുഴുവൻ വിശദീകരിക്കാൻ ഈ പുസ്‌തകത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ അക്ഷരമാലയിൽനിന്ന് ആരംഭിച്ച്, അകാരാദിക്രമത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ നിഘണ്ടു സ്‌കൂൾ വിദ്യാർത്ഥികൾക്കു മാത്രമല്ല അദ്ധ്യാപകർക്കും രക്ഷാകർ...