എം.എൻ. ലതാദേവി
റിയാലിറ്റി ഷോ
“ഇത് ഞങ്ങളുടെ വീട്, നിങ്ങൾക്കും വേണ്ടേ ഒരു വീട്?” കൂറ്റൻ പരസ്യപ്പലകയിലെ ചില്ലുജാറിൽ നീന്തിത്തുടിക്കുന്ന മീൻ കുട്ടികൾ റെയിൽവേ പുറമ്പോക്കിൽ നിരന്നു നില്‌ക്കുന്ന പരസ്യപ്പലകകളുടെ തണലിൽ പ്ലാസ്‌റ്റിക് കവറുകളും കീറത്തുണികളും കൊണ്ട് കെട്ടിമറച്ച മൊബൈൽ വീടുകൾ. വീടുകൾക്കുമുന്നിൽ പുകയുന്ന അടുപ്പൂതി ചുവന്നു കലങ്ങിയ കണ്ണുകൾ തുടച്ച് മാറാപ്പിലെ മനുഷ്യക്കോലങ്ങളുമായി പെണ്ണുങ്ങൾ. ലഹരിയിൽ ബോധം കെട്ട് അവിടവിടെ വീണുറങ്ങുന്ന ആണുങ്ങൾ. ‘അവിടൊന്നും തൊടണ്ട. ങ്‌ട് നീങ്ങിരിയ്‌ക്ക്, ജനലഴികളിലൂടെ പുറംകാഴ്‌ചകൾ കാണ...
അഹല്യയുടെ സ്വപ്‌നങ്ങൾ
വളരെ വിചിത്രമായൊരു സ്വപ്‌നം. ഉറങ്ങുമ്പോൾ മാത്രമല്ല ഉണർന്നിരിക്കുമ്പോഴും അവളാസ്വപ്‌നം കാണാറുണ്ട്. വാസ്‌തവത്തിൽ ഒരുപാടു സ്വപ്‌നങ്ങൾകൊണ്ട് നിറയേണ്ട ഒരു കുട്ടിക്കാലമായിരുന്നു അവളുടേത്. എന്നിട്ടും ഈ അടുത്തദിവസങ്ങളിലാണ് അവൾ സ്വപ്‌നം കണ്ടുതുടങ്ങിയത്. അതും ഈയൊരു സ്വപ്‌നം മാത്രം. കിടപ്പുമുറിയുടെ വെന്റിലേറ്ററിലൂടെ ഒരു പറ്റം അടക്കാക്കിളികൾ പറന്നുവന്നു. പിന്നെ കുറച്ചുനേരം അവ അഹല്യക്കുചുറ്റും അവളുടെ സ്വപ്‌നങ്ങൾക്കു ചുറ്റും ചുറ്റിപ്പറ്റിനിന്നു. ചുട്ടുപൊള്ളുന്ന വിരസമായ പകലുകൾക്കും തണുത്തുറഞ്ഞ് ഇരു...