എം.എം.നാരായണൻ
ചെഗുവേര രചിച്ച പാതയിലേക്കു വീണ്ടും
സാമ്രാജ്യവിരുദ്ധതയുടെ താഴാത്ത പതാകയാണ് ചെഗുവേര. ബൊളീവിയൻ കാടുകളിൽ തീ പടർത്തിയ ആ കനൽ എരിഞ്ഞടങ്ങുംവരെ അദ്ദേഹത്തിന്റെ അശാമ്യമായ വിപ്ലവവീര്യം അനിരുദ്ധമായി ജ്വലിച്ചു നിന്നു. നീണ്ട പോരാട്ടങ്ങൾക്കു മുൻപും ഇടവേളകളിലും ചെഗുവേര നടത്തിയ നീണ്ട യാത്രകൾ, ആ ജീവചരിത്രത്തിൽ പ്രധാനമാണ്-എഴുത്തുകാരനും പത്രപ്രവർത്തകനും സഞ്ചാരിയും സ്‌നേഹമൂർത്തിയും സ്വപ്‌നലോലനും-എല്ലാമായ ചെഗുവേരയുടെ സപ്‌തവർണ്ണാഞ്ചിതമായ വ്യക്തിത്വം ഈ പുസ്‌തകത്താളുകളിൽ പുഷ്‌പിച്ചു നില്‌പുണ്ട്. ഒരു സാധാരണ യുവാവിന്റെ പ്രസരിപ്പും കുസൃതിയും നിറഞ്ഞ ചെഗുവ...
സച്ചിദാനന്ദൻ എഡിറ്റു ചെയ്‌ത നെരൂദ-കവിതകൾ
ല്ലാ കലകളും ശ്രമിക്കുന്നത് സംഗീതത്തോടു അടുക്കാനാണെന്നു പറയാറുണ്ട്. കല, അതിന്റെ ഉന്നത ശിഖരങ്ങളിൽ എത്തുമ്പോൾ മൗനമനോഹരമായ ഒരു സംഗീതത്തിന്റെ അലയായി മാറുന്ന അനുഭവം ഉണ്ടാകുന്നുണ്ട്. എന്നാൽ കവിതയിൽ സംഗീതം ഉൾച്ചേർന്നതുകൊണ്ടാകാം, അത് ഉറ്റുശ്രമിക്കുന്നത് സ്വപ്‌നത്തിന്റെ മാരകലാവണ്യം സ്വായത്തമാക്കാനാണ്. ശരറാന്തൽ ഉടഞ്ഞുപോയ ഒരു മുറി, കതകുകളിൽ കുടൽമാലകൾ തൂങ്ങുന്ന വീടുകൾ-എന്നൊക്കെ നെരൂദ എഴുതുമ്പോൾ പേടിപ്പെടുത്തുന്ന ഒരു ദുഃസ്വപ്‌നത്തിന്റെ ശ്യാമയാമിനിയായി കവിത മാറുന്നു-കവിയുടെ ഹൃദയമിടിപ്പുകൾപോലും തർജ്ജമ പിട...