എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത
ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്പ്പത്തിനാല്
മുമ്പും ഈ എസ്റ്റേറ്റില്‍ നിന്നും മോഷണം പോയിട്ടുണ്ട് അന്നൊന്നും വിവരം പോലീസിലറിയിച്ചില്ല. ഇങ്ങനൊരു വിവരം ഒരാളെങ്കിലും മുന്നോട്ടു വന്ന് പറയാന്‍ തയാറായതിന്റെ ക്രഡിറ്റും എനിക്കാണ്. ജീവിതത്തിലെ ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങളാണ് കടന്നു പോയത്. ഇനി സ്വസ്ഥമായി എനിക്ക് കൊടുമണ്‍ ഗ്രൂപ്പിലെ എസ്റ്റേറ്റുകളിലൂടെ തലയുയര്‍ത്തി നടക്കാം.
കൃത്യതയോടെയുള്ള അക്കൗണ്ടിംഗ് സിസ്റ്റം ഇവിടെയില്ല. മാസാമാസങ്ങളില്‍ എസ്റ്റേറ്റ് അക്കൗണ്ട്സ് തയാറാക്കുന്ന ജോലി ...
ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്പ്പത്തിമൂന്ന്
എന്റെ അഭാവത്തില്‍ പോലീസ് വീണ്ടും വന്ന് സ്റ്റേറ്റ്മെന്റ് തയാറാക്കിയ കൂട്ടത്തില്‍ ഞാന്‍ താമസിക്കുന്ന
ക്വേര്‍ട്ടേഴ്സിലെ ജോലിക്കാരുടെയും മൊഴിയെടുത്തിരുന്നു. പോലീസിനെ കണ്ടപ്പോഴേക്കും പേടിച്ചരണ്ട പയ്യന്‍ അന്നു തന്നെ രാത്രി തിരുവനന്തപുരത്തേക്കു വണ്ടി കയറി. അവന്റെ നാടെവിടെയാണ് സ്റ്റോറിന്റെ താക്കോല്‍ അവനെ ഏല്പ്പിച്ചതിന്റെ പേരിലാണ് അവനെ ചോദ്യം ചെയ്തത്. അവനാ താക്കോല്‍ ആര്‍ക്കെങ്കിലും കൊടുത്തോ? അതായിരുന്നു അവര്ക്കറിയേണ്ടത്.
ആ സംശയ...
ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്പ്പത്തിരണ...
കാലത്തിന്റെ പ്രവാഹത്തില്‍ അത്ഭുതകരമായ പലതും സംഭവിക്കുന്നു. ഫലഭൂവിഷ്ട്മായ മണ്ണൂള്ള നല്ല വളക്കൂറുള്ള പ്രദേശത്തെ ചെടികളില്‍ നിന്നും നീണ്ടു താണു വരുന്ന ഫലങ്ങള്‍. എന്താണെന്നു തിരിച്ചറിയാന്‍ പറ്റുന്നില്ല. കയ്യില്‍ തടഞ്ഞ ഒന്ന് പൊട്ടിച്ചെടുത്ത് ഒരു കഷണം കടിച്ച ഓര്‍മ്മയേയുള്ളു. ദേഹമാസകലം മാര്‍ദ്ദവമേറിയ തലോടല്‍. ചെടിയുടെ ഇലകള്‍ ദേഹത്തു തട്ടുമ്പോള്‍...
ഞെട്ടിപ്പോയി...
'ആരാദ്?'
ചാടിയെഴുന്നേറ്റു . പെട്ടന്ന് സ്ഥലകാലബോധം വന്നു ക...
ഒരു ദേശം കഥ പറയുന്നു – 41
അധ്യായം നാൽപ്പത്തി ഒന്ന്:
മേശപ്പുറത്തു കുടിക്കാനായി വച്ചിരുന്ന വെള്ളമെടുത്ത് മുഖം കഴുകി കര്‍ചീഫുകൊണ്ടു തുടച്ചപ്പോഴേ എനിക്കാശ്വാസം വന്നുള്ളു.
'' സാറേ പേടിക്കേണ്ട ഒന്നും പറ്റിയിട്ടില്ല''
അഞ്ചു മിനിറ്റു മേശപ്പുറത്തു കിടന്ന പേപ്പെറെടുത്ത് വീശി ഒട്ടൊരൊശ്വാസം കിട്ടിയതോടെ അവര്‍ക്ക് സംസാരിക്കാമെന്നായി.
ഇവിടെ വേറാരും ഇല്ലാത്ത സ്ഥിതിക്ക് ഇവരെ ഇങ്ങനെ തനിച്ചാക്കി പോകുന്നത് ശരിയോ എന്നായി അടുത്ത സംശയം. മാ...
ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്‍പ്പത്
രണ്ടാഴ്ച കഴിഞ്ഞ് കാലടി പ്ലാന്റേഷനിലേക്കായിരുന്നു പിന്നത്തെ യാത്ര. ഇപ്പോള്‍ അങ്ങോട്ട് പോകാന്‍ ഒരു താത്പര്യം ഇല്ല എതാണ് വാസ്തവം. ഇനിയും ആ മുഖങ്ങളൊക്കെ കാണേണ്ടി വരിക. കാലടി പ്ലാന്റേഷനില്‍ കൂടുതല്‍ കാലം ജോലി ചെയ്തത് കല്ലാല എസ്റ്റേറ്റിലാണ്. അതുകൊണ്ട് വ്യക്തിപരമായി എല്ലാവരെയും ഏറെക്കുറെ പരിചിതരാണ്.
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലെ സുകുവിന്റെ വിശേഷം പറച്ചില്‍, കാലടിക്കുള്ള പാണ്ടു പാറ വഴിയുള്ള യാത്രകള്‍, പലപ്പോഴും കശുമാങ്ങ വ...
ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ഒന്‍പത്
കൊടുമണ്‍ ഗ്രൂപ്പില്‍ നിന്നും പിറ്റെ ആഴ്ച ഓഫീസില്‍ വന്നപ്പോള്‍ കാത്ത് കിടന്ന കത്ത് ആകാംഷയോടെ പൊട്ടിച്ചു വായിച്ചപ്പോള്‍ ഉള്ളടക്കം മനസിലായതോടെ ആദ്യം തന്നെ 'നോ' പറഞ്ഞ് ഒരു മറുപടി അയക്കുകയാണുണ്ടായത്.
എന്റെ മനസില്‍ നിശ്ചയിച്ചുറപ്പിച്ച പദ്ധതി നടപ്പിലാക്കിയേ തീരു. സ്വന്തമായൊരു സമ്പാദ്യം. അതില്‍ കുറെ കാഷെടുത്ത് വീട്ടില്‍ അത്യാവശ്യം കുറെ ഫര്‍ണിച്ചര്‍, റേഡിയോ ഇതൊക്കെ മനക്കോട്ട കെട്ടിയ പോലെയാകാന്‍ പാടില്ല. എന്റെ ബുദ്ധിമുട്ടുകള്‍ വിശദമായി വിവ...
ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ഏഴ്
രണ്ടു മാസം കഴിഞ്ഞപ്പോള്‍ ശിവദാസന്‍ നായരുടെ മരണത്തെ പറ്റി വെറെ ചില കഥകള്‍ പ്രചരിച്ചു തുടങ്ങി . അയാളുടേത് ഒരു സ്വാഭാവിക മരണമായിരുന്നില്ല . ദേവകിയമ്മയുടെ പണത്തിനും സുഖഭോഗത്തിനും വേണ്ടിയുള്ള ശല്യം മൂലം വന്നു പെട്ട മാനസിക പീഡനം വരുത്തി വച്ച ഒരു ഹൃദയാഘാതം, അതൊരു തരം ആത്മഹത്യ.
ഈ വിവരം പുറത്ത് വിട്ടത് ഡ്രൈവര്‍ നാരായണന്‍നായരാണ്. ഇപ്പോള്‍ അയാള്‍ ദേവകിയമ്മയുമായി ലോഹ്യത്തിലാണ്. പ്രായം അമ്പത് കഴിഞ്ഞെങ്കിലും ഇപ്പോഴും ഒരുങ്ങി വന്നാല്‍...
ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ആറ്...
സര്‍വീസിലിരിക്കെ മരണപ്പെട്ടു പോകുന്നവരുടെ ആശ്രിതര്‍ക്ക് ജോലി നല്കുക എന്ന ഗവണ്മെന്റ് നയം പ്ലാന്റേഷന്‍ കോര്പ്പറേഷനിലും നടപ്പാക്കണം എന്നത് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ ചിരകാല ആവശ്യങ്ങളിലൊന്നായിരുന്നു. തൊഴിലാളികള്‍ നടത്തിയ സമരകാലത്ത് ഒത്തു തീര്‍പ്പ് വ്യവസ്ഥകളില്‍ ഈയൊരവാശ്യവും മാനേജുമെന്റ് കമ്പനിയില്‍ നടപ്പാക്കാന്‍ തീരുമാനമെടുത്തതിന്റെ ആദ്യ ആനുകൂല്യവും ലഭിച്ചത് കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റിലെ നൈറ്റ് വാച്ചറായിരുന്ന...
ഒരു ദേശം കഥപറയുന്നു – അധ്യായം മുപ്പത്തി അഞ്ച...
ഇതൊക്കെ കേള്‍ക്കുകയും ആരെങ്കിലുമൊക്കെ പറയുകയും ചെയ്തപ്പോള്‍ ആദ്യമൊക്കെ ചെറിയ ചമ്മലുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു പേരുള്ളതു നല്ലതാണെന്ന തോന്നലില്‍ ആ വിളിയെ അവഗണിച്ചു. ഇന്‍സ്പക്ഷന്‍ ബംഗ്ലാവിലെ ടാപ്പിംഗ് ഇനാഗുറേഷനു ചടങ്ങിനു ശേഷം ഒരാഴ്ച കഴിഞ്ഞില്ല ശശികുമാര്‍ ഓഫീസല് ഒരുച്ച സമയത്ത് വന്നു. ഉച്ച സമയത്ത് എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയ സമയമായതിനാല്‍ വേറാരും ഇല്ലാത്തതും എന്റെടുക്കല്‍ വരാന്‍ ഒരു കാരണമാണ്.
' എന്നെ കഴിയുന്നതും വേഗം ഹെല്‍ത്ത് സെന്റ...
ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തിനാല്...
നഴ്സ് സാറാമ്മക്കും അതൊരനുഗ്രഹമായി മാറി. ഉച്ചത്തെ ഭക്ഷണം കാന്റീനില്‍ നിന്നും വരുത്തുന്നുവെന്നതൊഴിച്ചാല്‍ , കാലത്തെ ബ്രേക്ക്ഫാസ്റ്റും കാപ്പിയും ഒരുക്കുന്നത് ശശികുമാര്‍ തന്നെയായിരിക്കും. അവിടെയാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് . രാത്രി ഭക്ഷണം അധികവും ചപ്പാത്തിയോ കഞ്ഞിയോ വയ്ക്കാന്‍ സാറാമ്മയും സഹായിക്കും. ആ സമയത്തെ സാറാമ്മയുടെ വേഷമാണു ശശികുമാറിനു സഹിക്കാനാകാതെ വരുന്നത് . പൊതുവെ ഒതുങ്ങിക്കഴിയാനിഷ്ടപ്പെടുന്ന ശശികുമാര്‍ പലപ്പോഴും രാത്രിയിലെ കീടപ്പ് തൊട്ടപ്പുറത്...