എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത
ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
മുന്‍പൊരിക്കല്‍ അതിരപ്പിള്ളി എസ്റ്റേറ്റില്‍ ഫീല്‍ഡ് ഇന്‍സ്പക്ഷനു പോയ സമയത്തെ വാക് പോരാണു കാരണം. ഒരു ഫയല്‍ പോലും അഗസ്റ്റിന്റെ മേശപ്പുറത്തെക്കു പോകുന്നില്ല. ഒരു കത്ത് പോലും ഡ്രാഫ്റ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല . ഹെഡ് ഓഫീസില്‍ വരുന്ന പത്രമാസികള്‍ വായിച്ചിരിക്കുക എന്നതു മാത്രം ജോലി. ആ സമയം ജനറല്‍ മാനേജരുള്ളപ്പോള്‍ മറ്റൊരു മുറിയിലും പോകുന്നതിനോ അവിടെ ഓഫീസര്‍മാരും സ്റ്റാഫുമായി ഇടപഴകുന്നതിനോ ഒന്നും സ്വാതന്ത്ര്യമില്ല ചുരുക്കം പറ...
ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തി മൂന്ന്
ജോര്‍ജ്ജ് വര്‍ഗീസ് ബെഡ്റൂമിലെ അലമാരിയില്‍ നിന്ന് പേഴ്സെടുത്ത് രണ്ടു പേരുടേയും മുന്നില്‍ കുടഞ്ഞിട്ടു .
''നോക്ക് കയ്യിലുള്ളതിത്രയേ ഉള്ളു''
മേശപ്പുറത്തും തറയിലുമായി വീണൂ കിടന്ന തുക എണ്ണി നോക്കിയപ്പോള്‍ ഉദ്ദേശിച്ചതിലും കൂടുതലുണ്ട് പക്ഷെ , ഇതിങ്ങനെ വിട്ടുകൊടുത്താല്‍ ശരിയാകില്ല.
' ആകട്ടെ ഒരാളുടെ കാര്യം ഇതുകൊണ്ട് ഒപ്പിക്കാം ഇനി തന്റെയോ?'
' അയ്യോ ഞങ്ങളുടെ രണ്ടുപേരുടേയും തൊകയാ തന്നെ. ഇനി കയ്യിലൊന്നുമില്ല' അഗസ്റ്റിനാണതു ...
ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി രണ്...
മോതിരക്കണ്ണി തയാറാക്കുന്ന ഇറച്ചിക്കറി വാറ്റ് ചാരായത്തിന്റെ കൂടെ കഴിക്കാന്‍ നല്ലതാണെന്ന് ജോര്‍ജ്ജ് വര്‍ഗീസിന് നേരത്തെ തന്നെ അറിയാം.
പക്ഷെ ഈ മദ്യസേവ എസ്റ്റേറ്റ് ക്വേര്‍ട്ടേഴ്സുകളീലും ലേബര്‍ ലൈനുകളീലും പാടില്ല എന്ന് നേരത്തെ തന്നെ ഒരു സര്‍ക്കുലര്‍ മാനേജര്‍ തയാറാക്കി അയച്ചിട്ട് രണ്ടാഴ്ച പോലുമായില്ല . കഴിഞ്ഞ മാസം കുടിച്ച് കൂത്താടി വഴക്കും കത്തികുത്തും പോലീസ് കേസും ഉണ്ടായപ്പോള്‍ ഇറക്കിയ സര്‍ക്കുലറാണ്. ഇപ്പോഴിതാ തങ്ങളീറക്കിയ സര...
ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന...
1977 ആദ്യ പകുതിയോടേ ഇന്‍ഡ്യയില്‍ ഏകദേശം ഒന്നരവര്‍ഷത്തിനു മേലെ നീണ്ടു നിന്ന അടിയന്താരാവസ്ഥ പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നു . ഇന്‍ഡ്യക്കു ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കളങ്കം ചാര്‍ത്തപ്പെട്ട അവസ്ഥയില്‍ നിന്ന് മോചനം. സാധാരണക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായം തുറന്നു പറയാനുള്ള അന്തരീക്ഷം തിരിച്ചു വന്നിരിക്കുന്നു. അതിന്റെയൊക്കെ പ്രതിഫലനം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളിലും കണ്ടു തുടങ്ങി . കാലടി പ്ലാന്റേഷനിലാണെങ്...
ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്
രാത്രി കയറ്റു കട്ടിലില്‍ കയറിപ്പിടിച്ചത് നവോമിയെ അല്ലാ എന്ന് അപ്പോഴേ സംശയമുണ്ടായിരുന്നു. പക്ഷെ ഒച്ച വയ്ക്കാനായില്ല. പിന്നെ കട്ടിലില്‍ തന്നോടൊപ്പം കിടന്നതാര്? വേറൊരാള്‍?
അന്നമ്മ വേറെ ആരെയെങ്കിലും ഇടപാടു ചെയ്തിരുന്നോ?
നവോമി പെരുന്നാളിനു പോയപ്പോള്‍ അഗസ്റ്റിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങുകയേ അന്നമ്മക്കു നിവര്‍ത്തിയുണ്ടായിരുന്നുള്ളു. കയ്യില്‍ കിട്ടിയ നൂറു രൂപയുടെ വലുപ്പം ഏതു വിടുപണിയും ചെയ്യാന്‍ അന്നമ്മയെ പ്രേരിപ്പിച്ചു. പത്...
ഒരു ദേശം കഥ പറയുന്നു – അധ്യായം -നാല്പ്പത്തൊ...
വര്‍ഷങ്ങളായി കാറ്റും കോളുമടങ്ങി ഏറേക്കുറെ ശാന്തമായിരുന്ന എസ്റ്റേറ്റ് അന്തരീക്ഷത്തിന് വീണ്ടും പ്രക്ഷുബ്ധമായ ഒരവസ്ഥ വന്നു ചേര്‍ന്നു. അസി. മാനേജരായ അഗസ്റ്റിന്‍ മാനേജര്‍ ലവലിലേക്കു പ്രമോഷനായി വീണ്ടും വന്നത് കാലടി ഗ്രൂപ്പിലെ അതിരപ്പള്ളീ എസ്റ്റേറ്റിലേക്ക്. അയാള്‍ മാനേജരായി ചാര്‍ജെടുത്ത് ഒരാഴ്ച പോലും വന്നില്ല അതിനു മുന്നേ പണ്ടു അഗസ്റ്റിനും അന്നമ്മയും താമസിച്ചിരുന്ന ഡിവിഷനിലേക്കു പോകേണ്ടി വന്നു. അവിടെ കവലയില്‍ കുറച്ചു ദൂരെ മാറി ആരോ ഒരു കുരി...
ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്പ്പത്തി എട്ട്
കുഴപ്പങ്ങളുടേ നിജസ്ഥിതി പുറത്തു വന്നത് ലേബര്‍ ലൈനിന്റെ സമീപത്ത് താമസിക്കുന്നവര്‍ എസ്റ്റേറ്റ് മാനേജരുടെ അടുത്ത് പരാതിയുമായി ചെന്നപ്പോഴാണ്. പാത്രിരാത്രി സമയം പത്രോസും അന്നമ്മയും തമ്മില്‍ ഉള്ള ബഹളം കാരണം സ്വൈര്യജീവിതം സാദ്ധ്യമാകുന്നില്ല എന്നതാണ് അവരുടെ പരാതി. ഇതൊന്നും രണ്ടും ദിവസമല്ല ദിവസവും ഒഴിയാബാധപോലെ അരങ്ങേറുന്നു.
പത്രോസിനെയും അന്നമ്മയേയും പരാതിക്കാരായ തൊഴിലാളികളേയും മാനേജര്‍ മാറി മാറി ക്രോസ് ചെയ്തപ്പോള്‍ മാത്രമാ...
ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്പ്പത്തി ഏ...
അഗസ്റ്റിനു പെട്ടന്നു തന്നെ കാലടി പ്ലാന്റേഷനില്‍ നിന്നും ട്രാന്‍സഫര്‍ മേടിച്ച് കൊടുമണ്‍ ഗ്രൂപ്പിലേക്കു പോകേണ്ടി വന്നു. മാനേജിംഗ് ഡയറക്ടര്‍ ഫീല്‍ഡ് ഇന്‍സ്പക്ഷനായി വന്ന സമയം ഐബിയില്‍ ക്യാമ്പ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ ആരുമില്ലാത്ത സമയം ചെന്ന് കാല്‍ക്കല്‍ വീണ് ട്രാന്‍സ്ഫര്‍ മേടിച്ചാണ് എന്നാണു തോട്ടത്തില്‍ പരന്ന കഥ. അതിനുള്ള കാരണം ആര്‍ക്കും അറിഞ്ഞു കൂട.
അഗസ്റ്റിന്‍ കാലടി പ്ലാന്റേഷനില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി കൊടുമണ്‍...
ഒരു ദേശം കഥ പറയുന്നു – അധ്യായം – 46
'അഗസ്റ്റിന്‍ സാറിനൊരു ഗ്ലാസ് വെള്ളം ' സ്വയം സാറു ചമഞ്ഞു കൊണ്ടാണ് ലേബര്‍ സൈഡിലേക്കു ചെല്ലുക.
ഈ ലേബര്‍ ലൈനോടു ചേര്‍ന്നുള്ള അടുത്ത ലൈനില്‍ ഒരു 'സി' ക്ലാസ് കട ഉണ്ട്. അഗസ്റ്റിനു വേണമെങ്കില്‍ അവിടെ പോയി വെള്ളം കുടിക്കാവുന്നതേ ഉള്ളു. ഒരു തവണ അഗസ്റ്റിന്‍ ലേബര്‍ ലൈനില്‍ കയറി വെള്ളം ചോദിച്ചപ്പോള്‍ നവോമി വെള്ളമെടുക്കാനായി അടുക്കളവശത്തേക്കു പോയതേ ഉള്ളു അഗസ്റ്റിനും വരാന്തയില്‍ നിന്നും അകത്തേക്കു കടക്കാനുള്ള ശ്രമം നടത്തി. എന്തോ പന്തികേട്...
ഒരു ദേശം കഥ പറയുന്നു – അധ്യായം – നാല്പ്പത്തി അഞ്ച...
വര്‍ഷങ്ങള്‍ക്കു ശേഷമാണ് നവോമിയെ കാണുന്നത്. നവോമി വിവാഹിതയായി ഒരു കുഞ്ഞിന്റെ അമ്മയായിക്കഴിഞ്ഞ് ഭര്‍ത്താവുമൊരുമിച്ച് സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിക്കുന്ന വേളയിലാണ് അങ്കമാലിയിലെ ഒരു ഹോട്ടലില്‍ വച്ച് കാണാനിടയായത്. വൈകീട്ട് എറണാകുളത്തേക്കുള്ള യാത്രയില്‍ ഇടക്കൊരു കാപ്പി കുടിക്കാനായി കയറിയതായിരുന്നു . നല്ല തിരക്കുള്ള സമയത്ത് എനിക്കു കിട്ടിയത് നവോമിക്ക് എതിരെയുള്ള സീറ്റ് .
കണ്ടപാടെ നവോമി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.
''...