Home Authors Posts by എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത

എം കെ ചന്ദ്രശേഖരന്‍ കര്‍ത്ത

Avatar
37 POSTS 0 COMMENTS

ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ഏഴ്

              രണ്ടു മാസം കഴിഞ്ഞപ്പോള്‍ ശിവദാസന്‍ നായരുടെ മരണത്തെ പറ്റി വെറെ ചില കഥകള്‍ പ്രചരിച്ചു തുടങ്ങി . അയാളുടേത് ഒരു സ്വാഭാവിക മരണമായിരുന്നില്ല . ദേവകിയമ്മയുടെ പണത്തിനും സുഖഭോഗത്തിനും വേണ്ടിയുള്ള ശല്യം മൂലം വന്നു പെട്ട മാനസിക പീഡനം വരുത്തി വച്ച ഒരു ഹൃദയാഘാതം, അതൊരു തരം ആത്മഹത്യ. ഈ വിവരം പുറത്ത് വിട്ടത് ഡ്രൈവര്‍ നാരായണന്‍നായരാണ്. ഇപ്പോള്‍ അയാള്‍ ദേവകിയമ്മയുമായി ലോഹ്യത്തിലാണ്. പ്രായം അമ്പത് കഴിഞ്ഞെങ്കിലും ഇപ്പോഴും ഒരുങ്ങി വന്നാല്‍...

ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ആറ്...

              സര്‍വീസിലിരിക്കെ മരണപ്പെട്ടു പോകുന്നവരുടെ ആശ്രിതര്‍ക്ക് ജോലി നല്കുക എന്ന ഗവണ്മെന്റ് നയം പ്ലാന്റേഷന്‍ കോര്പ്പ‍റേഷനിലും നടപ്പാക്കണം എന്നത് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ ചിരകാല ആവശ്യങ്ങളിലൊന്നായിരുന്നു. തൊഴിലാളികള്‍ നടത്തിയ സമരകാലത്ത് ഒത്തു തീര്‍പ്പ് വ്യവസ്ഥകളില്‍ ഈയൊരവാശ്യവും മാനേജുമെന്റ് കമ്പനിയില്‍ നടപ്പാക്കാന്‍ തീരുമാനമെടുത്തതിന്റെ ആദ്യ ആനുകൂല്യവും ലഭിച്ചത് കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റിലെ നൈറ്റ് വാച്ചറായിരുന്ന...

ഒരു ദേശം കഥപറയുന്നു – അധ്യായം മുപ്പത്തി അഞ്ച...

          ഇതൊക്കെ കേള്‍ക്കുകയും ആരെങ്കിലുമൊക്കെ പറയുകയും ചെയ്തപ്പോള്‍ ആദ്യമൊക്കെ ചെറിയ ചമ്മലുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു പേരുള്ളതു നല്ലതാണെന്ന തോന്നലില്‍ ആ വിളിയെ അവഗണിച്ചു. ഇന്‍സ്പക്ഷന്‍ ബംഗ്ലാവിലെ ടാപ്പിംഗ് ഇനാഗുറേഷനു ചടങ്ങിനു ശേഷം ഒരാഴ്ച കഴിഞ്ഞില്ല ശശികുമാര്‍ ഓഫീസല് ഒരുച്ച സമയത്ത് വന്നു. ഉച്ച സമയത്ത് എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയ സമയമായതിനാല്‍ വേറാരും ഇല്ലാത്തതും എന്റെടുക്കല്‍ വരാന്‍ ഒരു കാരണമാണ്. ' എന്നെ കഴിയുന്നതും വേഗം ഹെല്‍ത്ത് സെന്റ...

ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തിനാല്...

        നഴ്സ് സാറാമ്മക്കും അതൊരനുഗ്രഹമായി മാറി. ഉച്ചത്തെ ഭക്ഷണം കാന്റീനില്‍ നിന്നും വരുത്തുന്നുവെന്നതൊഴിച്ചാല്‍ , കാലത്തെ ബ്രേക്ക്ഫാസ്റ്റും കാപ്പിയും ഒരുക്കുന്നത് ശശികുമാര്‍ തന്നെയായിരിക്കും. അവിടെയാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് . രാത്രി ഭക്ഷണം അധികവും ചപ്പാത്തിയോ കഞ്ഞിയോ വയ്ക്കാന്‍ സാറാമ്മയും സഹായിക്കും. ആ സമയത്തെ സാറാമ്മയുടെ വേഷമാണു ശശികുമാറിനു സഹിക്കാനാകാതെ വരുന്നത് . പൊതുവെ ഒതുങ്ങിക്കഴിയാനിഷ്ടപ്പെടുന്ന ശശികുമാര്‍ പലപ്പോഴും രാത്രിയിലെ കീടപ്പ് തൊട്ടപ്പുറത്...

ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം മുപ്പത്തി മ...

ഇടക്ക് സാമുവൽ ദേവസിക്കുട്ടിയുടെ നേർക്ക് തിരിഞ്ഞു. 'ദേവസിക്കുട്ടി ഞാൻ നിങ്ങൾക്ക് നല്ലതു വരാൻ വേണ്ടി പറഞ്ഞന്നേയുള്ളു നിങ്ങൾ തന്നെയാ നിങ്ങളുടെ ബദ്ധപ്പാടുകൾ എന്നോട് പറഞ്ഞത്' ദേവസിക്കുട്ടിയുടെ മറുപടി ഇത്രമാത്രം. ' ഞങ്ങളുടെ നേതാവ് സാറാകണമെന്നല്ലേ പറഞ്ഞൊള്ളു ഏ.പിയെയും അനന്തൻ പിള്ളയെയും എപ്പോഴും കിട്ടില്ലല്ലോ സമരം നടത്താൻ സാറാ നല്ലത് ' ' നീ കൂടി പറഞ്ഞിട്ടല്ലേ നമ്മളവിടെ കൂടിയത്? നിങ്ങളുടെ നന്മയ്ക്കു വേണ്ടി ' അതിന്  ദേവസിക്കുട്ടി പറഞ്ഞ വാക്കുകൾ സമരവുമായി ബന്ധപ്പെട്ടതായിരുന്നില്ല. മാത്രമ...

ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി രണ്ട്

ഒരു തവണ പിരിവു കൊടുത്തവര്‍ രണ്ടാമതു കൊടുക്കാന്‍ വിമുഖത കാണിക്കും. ഏ. കെ. ജിയുടെ സന്ദര്‍ശന സമയം - അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലം എമ്മെല്ലെ ഏ. പി. കുര്യന്‍ രൂപം കൊടുത്ത സമര സഹായ പദ്ധതിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ എസ്റ്റേറ്റിലേയും സമര സമിതി കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ഈ സമരസഹായ പദ്ധതി പ്രവര്‍ത്തിക്കുന്നുണെങ്കിലും, ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും അവരുടെ സഹായം കിട്ടുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഈ സഹായം കിട്ടാതെ പോകുന്നവര്‍ കല്ലാല എസ്റ്റേറ്റില്‍ താമസിക്കുന്ന ചുരുക്കം ...

ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ഒന്ന്

പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അതിനുള്ള രേഖാമൂലമുള്ള വിശദീകരണം ഒരാഴ്ചക്കകം ബോധിപ്പിക്കണം. അതാണവരുടെ കയ്യില്‍ കിട്ടിയ കത്ത്. ആ കത്തിന്റെ മറുപടി തയാറാക്കിയത് ടൈപ്പ് ചെയ്തു കിട്ടാനാണ് അയാളുടെ വരവിന്റെ ഉദ്ദേശം. കേള്‍ക്കുമ്പോള്‍ നിരുപദ്രവമെന്നു തോന്നുന്ന ഒരു സഹായം. പക്ഷെ വലിയൊരു അപകടം പതിയിരിക്കുന്നു. രഹസ്യ സ്വഭാവമുള്ള പല മാറ്ററുകളും ടൈപ്പു ചെയ്തതും ചെയ്യാനുള്ളതും ഇവിടെ മേശപ്പുറത്താണിരിക്കുന്നത്. ഇവിടെ മറ്റുള്ള സ്റ്റാഫംഗങ്ങള്‍ക്കു പോലും പ്രവേശനമില്ല. ആ സമയം സസ്പെന്ഷനില്‍ കഴിയുന്ന ഒ...

ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്

കേരളത്തിലെമ്പാടുമുള്ള തോട്ടം മേഖലയില്‍ ഇടത്പക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടക്കുന്നു. കോര്‍പ്പറേഷനിലെ കാലടി പ്ലാന്റേഷനില്‍ മാത്രം ഈ സമരത്തോട് സഹകരിക്കാതെ ഐ എന്‍ ടി യു സി വിഭാഗത്തില്‍ പെട്ട നല്ലൊരു ശതമാനം തൊഴിലാളികള്‍ കല്ലാല എസ്റ്റേറ്റില്‍ മാറി നില്ക്കുന്നുണ്ടായിരുന്നു. അതിരപ്പിള്ളി, വെറ്റിലപ്പാറ എന്നീ തോട്ടങ്ങളിലുള്ളവര്‍ ഇടതു പക്ഷ സംഘടനയില്‍ ആണെങ്കില്‍ കല്ലാല എസ്റ്റേറ്റിലെ തൊഴിലാളി സംഘടനകള്‍ തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കാലടി പോലീസ് സ്റ...

ഒരു ദേശം കഥ പറയുന്നു – അധ്യായം – ഇരുപത്തിയൊന്‍പത്

  കാലടി ഗ്രൂപ്പില്‍ വന്നതിനു ശേഷം എസ്റ്റേറ്റ് മാനേജരുടെ മെമ്മോയും അതിനു തെറ്റേറ്റു പറഞ്ഞുള്ള മറുപടി കൊടുക്കേണ്ട ബാദ്ധ്യതയും സാമുവലിനു വന്നുവെന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരു തവണ എസ്റ്റേറ്റ് ഓഫീസില്‍ ചെന്നപ്പോള്‍ മാനേജര്‍ ക്ഷുഭിതനായി. എന്നെ അറിയിക്കാതെ വിസിറ്റിംഗ് ഏജന്റിനെ ആ കോണ്‍ഫ്റന്സില്‍ ഈ വിവരം പറയാന്‍ തനിക്കെന്താണവകാശം? മുകളിലേക്കുള്ള ഔദ്യോഗിക കത്തുകള്‍ ത്രു മാനേജര്‍ വഴി അയക്കണമെന്നുള്ള സാമാന്യ മര്യാദ പോലും താന്‍ മറന്നു പോയി എന്നിട്ടെന്തായി? മറ്റുള്ള ഓഫീസ് സ്റ്റാഫിന്റെ മുന്നില്‍ വച്ച...

ഒരു ദേശം കഥ പറയുന്നു – അധ്യായം – ഇരുപത...

കമ്പനിയിലെ പിരിച്ച് വിടപ്പെട്ടവരുടെ പട്ടികയില്‍ ഒരു സായിപ്പും വന്നു പെട്ടിട്ടുണ്ട്. ഏത് രാജ്യക്കാരനാണെന്നു അറിയില്ല. ഒരിംഗ്ലീഷുകാരനാണെന്നു മാത്രമറിയാം. ഇംഗ്ലണ്ടോ ഫ്രഞ്ചോ ജര്‍മ്മനോ ഈ രാജ്യങ്ങളിലേതെങ്കിലും ഒന്നില്‍ നിന്നും വന്നതാണെന്നാണ് അനുമാനം. വെളുത്ത് സുഭഗനായ ഒരാള്‍. രണ്ടു സുന്ദരികളായ കൗമാരക്കാരികളായ പെണ്മക്കള്‍ ഭാര്യ ഒരു മലയാളി മുണ്ടക്കയം സ്വദേശി. ടി ആര്‍ ടി കമ്പനിയിലെ ഒരു സ്ത്രീ തൊഴിലാളിയുടെ മകള്‍. സായിപ്പിനു അന്ന് കമ്പനിയില്‍ ജോലിയുണ്ടായിരുന്നപ്പോള്‍ വന്നു പെട്ട ഒരു ബന്ധം. വില്യംസ് സ...

തീർച്ചയായും വായിക്കുക