എം.കെ. സാനു.
ധിക്കാരിയുടെ കാതല്‍
അവാര്‍ഡുകളുടെ അനുഗ്രഹം ഏറ്റുവാങ്ങിയില്ല. പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചെങ്കിലും കാര്യമായ പ്രചാരം ഉണ്ടായില്ല. പ്രസംഗങ്ങളിലും പ്രസ്താവനകളിലും കൂടി പത്രങ്ങളില്‍ സ്ത്ഥാനം പിടിച്ചില്ല. ഇങ്ങനെ സ'സുപ്രസിദ്ധ സാഹിത്യകാരന്മാരുടെ' കട്ഠ്തില്‍ പദവി അലങ്കരിക്കാന്‍ തുനിയാതെയാണ് സി.ജെ.തോമസ് 42 മത്തെ വയസ്സില്‍ ലോകത്തോടു വിടപറഞ്ഞത്. അതിനുശേഷം ലോകത്തിലും സാഹിത്യത്തിലും മാറ്റങ്ങള്‍ പലതുണ്ടായി. വീക്ഷണത്തിലും അഭിരുചിയിലുമുണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. എങ്കിലും, മരണശേഷം അരനൂറ്റാണ്ടോളമായെങ്കിലും ചിന്തിക്കുന്ന മനസ്സു...
ഓണം ഒരു സ്വപ്‌നമാകുമ്പോൾ….
എന്റെ ഭൂതകാലത്തിലെ ഏറ്റവും മധുരമായ ഓർമ്മകളിലൊന്ന് ഓണാഘോഷമാണ്. ജാതിമതഭേദം കൂടാതെ എല്ലാവരും ഒരുമിച്ച് ഓണാഘോഷങ്ങളിൽ അക്കാലത്ത് പങ്കെടുത്തുപോന്നിരുന്നു. ദാരിദ്ര്യം മറ്റേതിനേക്കാളും അധികമായിരുന്നെങ്കിലും ഓണദിവസം ദാരിദ്ര്യത്തിന്റെ സ്പർശമില്ലാത്ത എന്തോ സമൃദ്ധി നാട്ടിൽ കൈവന്നതുപോലെ അന്നു തോന്നിയിരുന്നു. ധാരാളം കളികൾ, ഊഞ്ഞാലാട്ടം, വട്ടക്കളി, തിരുവാതിര കളി, തുമ്പിതുളളൽ, വടംവലി, കിളിത്തട്ടുകളി അങ്ങിനെ അനേകം കളികൾ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളുടെ വഴിക്കും മുതിർന്നവർ അവരുടെ വഴിക്കും സ്‌ത്രീകൾ അവരുടെ വഴിക്കും അങ...
മൃത്യുപൂജയെപ്പറ്റി
മനുഷ്യനു തന്നെക്കുറിച്ചു തീർച്ചയായി പറയാവുന്ന ഒരൊറ്റ സംഗതിയേയുള്ളു. താൻ മരിക്കും എന്നാണത്. ലോകജീവിതത്തിലെ അനിഷേധ്യവും അനിരുദ്ധവുമായ ഈ വസ്തുതയുടെ നേർക്ക്, മനുഷ്യനു സഹജവാസനാപ്രേരിതമായ ഒരു മനോഭാവമുണ്ട്. ഭീതികലർന്ന ഒരു മനോഭാവം. ജീവിതം എത്ര അരോചകമായാലും മറ്റേതു ജന്തുവിനുമെന്നപോലെ മനുഷ്യജന്തുവിനും അതിനോടുള്ള ആസക്തിക്ക് അവസാനമില്ല. ഈ ഭൂമുഖത്തു ജീവൻ നിലനിന്നുപോകുന്നതിന്റെ കാരണവും ജന്തുസാധാരണമായ ഈ സഹജവാസന തന്നെ. ആ സ്ഥിതിക്ക്, ഏതു സാഹചര്യത്തിലായാലും തന്റെ എല്ലാ മോഹങ്ങളുടെയും പ്രാപ്യസ്ഥാനമായ ഈ ല...
മനുഷ്യജന്മത്തിന്റെ മഹനീയമാധുര്യം സംരക്ഷിക്കുന്ന കവ...
“മലയാളത്തിൽ ഇങ്ങനെയൊരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്, 115-ൽ രണ്ടാം പതിപ്പ്, 117-ൽ മൂന്നാം പതിപ്പ്, 118-ൽ നാലാം പതിപ്പ്, 119-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, 120-ൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല്- ഇതാ പതിനഞ്ചും പതിപ്പുകൾ; അതോ ആയിരവും രണ്ടായിരവും അയ്യായിരവും പ്രതികൾ വീതം. കേട്ടിട്ടു വിശ്വസിക്കാൻ വിഷമം. പക്ഷേ, ഇതത്ര വലിയൊരു കാര്യമോ? അതേ, വളരെ വലിയൊരു കാര്യം തന്നെയാണ്. അതിന്റെ പ്രതികൾ മധുരനാരങ്ങപോലെ വരുന്നത്, വരുന്നതങ്ങു വിറ്റഴിയുന്നുവെങ്കിൽ തക്ക കാരണമുണ്ടായിരി...
ഓർമ്മയിലെ ഓണക്കാലം
ഇപ്രാവശ്യവും സർക്കാരിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ആഡംബരപൂർവ്വം ആഘോഷിക്കപ്പെടുന്നതാണ്. ആഘോഷങ്ങളിൽ സിനിമാറ്റിക് ഡാൻസും മിമിക്രിയും മറ്റും പ്രധാനപ്പെട്ട പങ്കുവഹിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഉദ്യോഗസ്ഥന്മാരും പൗരപ്രമാണിമാരും(!) അതിലെ പ്രമുഖ കഥാപാത്രങ്ങളായി പങ്കുകൊള്ളുകയും ചെയ്യും. അവരുടെ പല തരത്തിലുള്ള ചിത്രങ്ങൾ പത്രത്താളുകളെ അലങ്കരിക്കാതിരിക്കയില്ല - ഭാഗ്യം! ദൃശ്യമാദ്ധ്യമങ്ങളും അവരുടെ ലീലാവിലാസങ്ങൾ കമനീയമായി പ്രദർശിപ്പിക്കും. അവരുടെ പ്രസംഗങ്ങളോ? ‘തിരുവോണം നമ്മുടെ ദേശീയോത്സവമാകുന്നു’ എന്നതുപോലുള...
ഭൂമിയിലും ദേവലോകത്തിലും
‘ഗന്ധർവ്വസ്പന്ദം’ എന്ന ഈ നോവലിന്റെ കർത്താവായ ശ്രീ. എം.കെ. ചന്ദ്രശേഖരൻ മലയാള വായനക്കാർക്ക് അപരിചിതനല്ല. ആറ് നോവലുകളും ആറ് ചെറുകഥാസമാഹാരങ്ങളും ഉൾപ്പെടെ പതിനഞ്ച് കൃതികൾ അദ്ദേഹം കൈരളിക്ക് സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അപരൻ എന്ന കഥ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവരുകയും ചെയ്തു. എന്നാൽ തന്റെ ഇന്നോളമുള്ള കൃതികളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ് ഈ നോവലിന്റെ രചന അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ ഗാനഗന്ധർവ്വനായിരുന്ന ചങ്ങമ്പുഴയുമായുള്ള ബന്ധമാണ് ഈ നോവലിന്റെ സവിശേഷത. ഇത...
ബഷീർ – ഏകാന്തവീഥിയിലെ അവധൂതൻ
ഇങ്ങനെയൊരു പുസ്തകം വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചെഴുതുന്നതിനു തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്, എന്റെ ആദ്യകാല ശിഷ്യന്മാരിലൊരാളായ (1957-മഹാരാജാസ്), പി.കെ പ്രതാപചന്ദ്രനാണ്. അദ്ദേഹം സാഹിത്യകാരനല്ല. എൻജിനീയറാണ്. പ്രശസ്തമായ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ സിവിൽ എൻജിനീയറായി ഇരുപത്താറു വർഷം സേവനമനുഷ്‌ഠിച്ചു. സത്യസന്ധനാണ്, അഴിമതികളുമായി പൊരുത്തപ്പെടാത്ത സ്വഭാവം. അതുകൊണ്ട്, അഴിമതിയുടെ സാഹചര്യം അസഹ്യമായപ്പോൾ, ഔദ്യോഗികസ്ഥാനങ്ങളിൽ ഉന്നതങ്ങളിലെത്താമായിരുന്നിട്ടും പിന്നെയും പത്തുവർഷം ബാക്കിനിൽക്കെ, ...
ഒരു വിശിഷ്‌ട ജീവിതത്തിലെ വിലപ്പെട്ട ഏടുകൾ
കളമശ്ശേരിയിലെ ഇന്ത്യൻ അലുമിനിയം കമ്പനിയിൽ ഇലക്‌ട്രീഷ്യനായി ജോലി കിട്ടുക എന്നതു സൗഭാഗ്യമായി മാത്രമേ ഏവരും കുരുതുകയുള്ളു. ആറു ദശാബ്‌ദങ്ങൾക്കു മുമ്പ് ആ ഉദ്യോഗം പൊതുപ്രവർത്തനത്തിനുവേണ്ടി ഉപേക്ഷിക്കാൻസന്നദ്‌ധനായവ്യക്‌തിയാണ്‌സഖാവ് ഇ. ബാലാന്ദൻ. ഉപേക്ഷിക്കുക എന്നതിന്റെ അർത്ഥം അദ്ദേഹം സ്വമേധയാ രാജിവച്ചു പിരിഞ്ഞു എന്നല്ല,തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി പ്രയത്‌നിച്ചപ്പോൾ, അവിടെ നിന്നും പിരിയേണ്ടതായ ഒരു സാഹചര്യം ഉണ്ടായി എന്നുമാത്രം. തൊഴിലാളികളെ സംഘടിപ്പിക്കുന്നതു തങ്ങൾക്കെതി...