എം കെ രവീന്ദ്രന്‍
ലഹരിക്കെതിരായ രാഷ്ട്രീയ നിലപാടെന്ത്?
'മദ്യകേരളത്തിന്റെ' ഭൂപടത്തില്‍ ചാലക്കുടിക്ക് അദ്വീതിയ സ്ഥാനമാണുള്ളത്. ചാലക്കുടിക്കാര്‍ ജന്മനാ മദ്യപാനികളല്ല. ലഹരിപ്രിയരുമല്ല. പക്ഷെ ഇന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ നമ്പര്‍വണ്‍ വില്‍പ്പനകേന്ദ്രങ്ങളില്‍ ഒന്നാണ് ചാലക്കുടിയിലേത്. ഇവിടത്തെ അന്തരീക്ഷത്തില്‍ മദ്യത്തിന്റെ ചുവയുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ചാലക്കുടിയിലെ മുരിങ്ങൂരില്‍ ജനിച്ചു വളര്‍ന്ന എനിക്കിത് നിഷേധിക്കാനാവില്ല. അതേ സമയം ലഹരിക്കെതിരായ പ്രതിരോധവും ചാലക്കുടിയില്‍ ശക്തമായുണ്ട്. ഇവിടത്തെ ഓരോ കുടുംബവും ഓരോ വ്യക്തിയും മദ്യസംസ്ക്കാരത്ത...