Home Authors Posts by എംകെ.ഹരികുമാർ

എംകെ.ഹരികുമാർ

0 POSTS 0 COMMENTS

തെരഞ്ഞെടുത്ത നോവല്‍ വായനകള്‍

നോവല്‍ ഒരു കലാരൂപമാണ് എന്നാല്‍ അത് അനുഷ്ഠനകലാരൂപമല്ല. അനുഷ്ഠാനകലയില്‍ പുതുമയോ കണ്ടെത്തലോ സാധ്യമല്ല. മാത്രമല്ല അത് മറ്റൊന്നിനു വേണ്ടി ചിട്ടകള്‍ക്കനുസരിച്ച് നിര്‍മ്മിച്ചെടുക്കുന്നതാണ്. കവിതയും മറ്റു മാധ്യമങ്ങളും ക്ലാസിക് കാലത്തിന്റെ മനുഷ്യ വീക്ഷണം ചുമന്ന് തളര്‍ന്നപ്പോള്‍ അതിനു വിപരീതമായി പുതിയൊരു രൂപം അനിവാര്യമാണെന്ന ചിന്തയില്‍ നിന്നാണ് നോവല്‍ ഉണ്ടായത്. നോവലിന്റെ ആഖ്യാനത്തില്‍ ഇതുവരെയുള്ള കഥനകലയുടെ സകലസാധ്യതകളും ഉപയോഗിക്കേണ്ടതാണ്. അതിനു നിശ്ചിതമായ വ്യവഹാരലോകമോ പാഠ്യവിഷയമോ സിലബസോ ഇല്ല കാരണം അത്...

ഉത്തര-ഉത്തരാധുനികതയും നവാദ്വൈതവും

യുവ പത്രപ്രവര്‍ത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍ നടത്തിയ അഭിമുഖം . ശൈലേഷ്‌ തൃക്കളത്തൂര്‍ : എന്താണ്‌ താങ്കള്‍ വിശദീകരിക്കുന്ന നിരാസവും നിര്‍മ്മാണവും? എം.കെ.ഹരികുമാര്‍: ജീവിതം നമുക്ക്‌ കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത്‌ എപ്പോഴും നമുക്ക്‌ ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോല്‍പിക്കുമെന്നറിഞ്ഞാലും നമ്മള്‍ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാര്‍ത്ഥ്യങ്ങള്‍ ചിലപ്പോള്‍, ഇടവേളകളുടെ നേരിയ അംശങ്ങളില്‍ നമ്മളിലേക്ക്‌ പ്രകാശമായി കടന്നുവരാം. എന്നാല്‍ അതവിടെ നില്‍ക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല...

വൈകാരിക ദുർബ്ബല മേഖലകൾ

മനുഷ്യാനുഭവങ്ങളെ ചിലർ പൊതിഞ്ഞ്‌, വർണാഭമായി അവതരിപ്പിക്കും. അവർക്ക്‌ അനുഭവങ്ങൾ യഥാർത്ഥമായി കൊള്ളണമെന്നില്ല. ചില സങ്കല്‌പങ്ങളും കീഴ്‌വഴക്കങ്ങളുമാണ്‌ അവരെ നയിക്കുന്നത്‌. സ്വന്തം അനുഭവങ്ങൾ കുറവായിരിക്കും. എല്ലാം ഭാവനയിലൂടെ അവർ നിർമ്മച്ചെടുക്കും. ഇതെല്ലാം ഇവിടെ എപ്പോഴും സംഭവിക്കുന്നതുമാണ്‌. നാണം കെടുത്തുന്ന ജീവിതത്തെ അവർ അന്തസ്സായി, പുത്തനുടുപ്പണിയിച്ച്‌ എഴുന്നള്ളിച്ചു കൊണ്ടുവരും. എന്തുകാണ്ടോ, മാധവിക്കുട്ടി തന്റെ അനുഭവങ്ങളെ നഗ്നമാക്കിക്കൊണ്ടേയിരുന്നു. തുറക്കാവുന്നിടത്തോളം, ജീവിതത്തെ തുറക്ക...

എം.കെ.സാനു രചിച്ച എന്റെ വഴിയമ്പലങ്ങൾ

എഴുത്തുകാരുടെ ലോകം ഇന്ന്‌ ഏറെക്കുറെ മായ്‌ക്കപ്പെട്ടു കഴിഞ്ഞു. സാഹിത്യകൃതികളിലെ മനുഷ്യജീവിതത്തിനും ഇന്ന്‌ പുതുമ നഷ്‌ടപ്പെടുകയോ വിശ്വാസ്യത ഇല്ലാതാവുകയോ ചെയ്‌തിട്ടുണ്ട്‌. അത്രത്തോളം ഇന്നത്തെ മനുഷ്യർ ഭാവനാശൂന്യരും പ്രായോഗികവാദികളുമായി. ഇതിനിടയിലാണ്‌ എഴുത്തുകാരൻ എന്ന അനുഭവത്തെ എം.കെ.സാനു ‘എന്റെ വഴിയമ്പലങ്ങൾ’ എന്ന കൃതിയിലൂടെ പുനഃപരിശോധിക്കുന്നത്‌. സാഹിത്യത്തിന്റെ ആത്മാവ്‌ തേടുകയും അസ്‌തിത്വത്തിന്റെ പുതിയ കണ്ടെത്തലിലേയ്‌ക്ക്‌ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്‌ ഈ കൃതി. അയനസ്‌കോ, അയ്യപ്പപ്പണിക്കർ, ജി. കുമാരപ...

വ്യാജമായ വാക്കുകൾ

പുതിയ തലമുറയോട്‌ പറയാൻ മലയാളസാഹിത്യത്തിൽ ഇപ്പോൾ ഒരു സുവിശേഷവുമില്ല. എല്ലാം തന്നെ നേരത്തെ കേട്ടതാണ്‌. ചില ഉപമകൾ, വാക്യസമുച്ചയങ്ങൾ, പരിഹാസച്ചിരികൾ, അക്കാദമിക്ക്‌ പൊങ്ങച്ചം എല്ലാം പഴയതുതന്നെ. എഴുതുന്ന ഓരോ വാക്യവും ഒന്നിനൊന്ന്‌ അപ്രസക്തവും പ്രാകൃതവുമായിത്തീരുന്ന ഒരവസ്ഥ, പൊതുവിൽ മലയാളസാഹിത്യത്തിലുണ്ട്‌. എഴുത്തിനോടുള്ള ആത്മാർത്ഥത തീരെയില്ലാതായി. അതിനേക്കാൾ ശ്രദ്ധ എഴുത്തിലൂടെ കിട്ടിയേക്കാവുന്ന സൗഹൃദങ്ങളിലും സ്ഥാനമാനങ്ങളിലുമാണ്‌. ഒരു കൃതിപോലും ഭാവിയുടെ ലോകത്തേക്ക,​‍്‌ ഒരു മുതൽകൂട്ടെന്ന നിലയിൽ ഉ...

തീർച്ചയായും വായിക്കുക