Home Authors Posts by എം.കെ.ചന്ദ്രശേഖരൻ

എം.കെ.ചന്ദ്രശേഖരൻ

52 POSTS 0 COMMENTS
558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7. Address: Phone: 9895033583

സഭ വഴിതെറ്റുന്നുവോ?

സംഘടിതമതങ്ങൾ അവരുടെ അവകാശവാദങ്ങൾ തീഷ്ണമായി മുഴക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ ഇത്തവണത്തെ ക്രിസ്‌മസ്‌ കടന്നുവരുന്നത്‌. ക്രിസ്തുവിന്റെ തിരുപ്പിറവി എന്തിനുവേണ്ടിയായിരുന്നു? ദൈവം മനുഷ്യപുത്രനായി പിറന്നതിന്റെ സാംഗത്യമെന്തായിരുന്നു? ഇതൊന്നും അന്വേഷിക്കാൻ നേരമില്ലാതെ ആത്മീയതയെ കമ്പോളങ്ങളിൽ വിലപേശുന്ന ഒരു സമ്പ്രദായത്തിലേയ്‌ക്ക്‌ - മതസ്ഥാപനങ്ങൾ തരം താണുപോകുന്ന ഒരവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു. ഈ സംഘടിതശ്രമങ്ങൾ മനുഷ്യസമൂഹത്തിനാകെത്തന്നെ ഉയർത്തുന്നത്‌ ഭീഷണിയാണ്‌. ക്രിസ്തു മതമേധാവികളിൽ കൂടിയല്ല സംസാരിക്കുന്ന...

ദൈവത്തിന്‌ പ്രിയപ്പെട്ടവർ

ഇത്‌ കൊച്ചി... കേരളത്തിലെ ഏറ്റവും വലിയ നഗരം. വ്യവസായ നഗരം കോസ്‌മോ പൊളിറ്റൻ സംസ്‌കാരം ഉൾക്കൊള്ളുന്നുവെന്ന്‌ ഊറ്റം കൊള്ളുന്ന തെക്കേ ഇൻഡ്യയിലെ പ്രധാന നഗരം. ബോംബെയുടെ ഒരു പതിപ്പായി അതിവേഗം കുതിച്ചു വളരുന്ന മെട്രോസിറ്റി. അംബരചുംബികളായ ഫ്ലാറ്റുകൾ, ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, നൂറ്റാണ്ടുകൾ പിന്നിട്ട കലാശാലകൾ, പോയ രാജവാഴ്‌ചയുടെ നന്മയുടെ മേഘകൾ അയവിറക്കി വർത്തമാനകാലത്തെ ശപിക്കുന്നു. പ്രായം ചെന്നവരുടെ ചെറുകൂട്ടായ്‌മകൾ, കച്ചവടത്തിന്‌ വന്ന്‌ മതപരിവർത്തനത്തിലൂടെ ആത്മീയവും ഭൗതീകവുമായ സാഹചര്...

മലയാളത്തിലെ ആദ്യ നടന്റെ തിരോധാനത്തിന്‌ മുപ്പത്തിയേ...

മലയാള സിനിമാനടീനടന്മാർക്ക്‌ ആദ്യമായി മേൽവിലാസമുണ്ടാക്കിക്കൊടുത്ത നടൻ സത്യൻ അന്തരിച്ചിട്ട്‌ ഇപ്പോൾ 37 വർഷം പിന്നിടുന്നു. പക്ഷേ ഈ നടന്റെ തിരോധാനം സൃഷ്‌ടിച്ച ശൂന്യത ഇപ്പോഴും ശൂന്യമായിത്തന്നെ കിടക്കുന്നു. സത്യന്റെ ആദ്യചിത്രം ‘ആത്മസഖി’ പുറത്തിറങ്ങുന്നത്‌ 1952ലാണ്‌. സാങ്കേതികവിദ്യ തീർത്തും അന്യമായ അക്കാലത്ത്‌ സിനിമാരംഗത്തുളളവർ അനുഭവിച്ച ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും ഇന്നോർക്കുമ്പോൾ ഒരു പഴങ്കഥപോലെ തോന്നാം. ശബ്‌ദലേഖനം, ഛായാഗ്രഹണം, എഡിറ്റിംഗ്‌, ലൈറ്റ്‌ അറേഞ്ച്‌മെന്റ്‌, പശ്ചാത്തലസംഗീതമൊരുക്കൽ തുടങ്ങ...

ആൾദൈവങ്ങൾ അപകടകാരികളോ?

ആൾദൈവങ്ങൾ എന്ന സംഞ്ഞ്‌ജ രൂപം കൊണ്ടത്‌ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയാണ്‌. നമ്മളെന്നും ഉത്തമമാതൃകകളായി കൊണ്ടാടപ്പെടുന്ന മഹദ്‌വ്യക്തികൾ എക്കാലത്തും എവിടെയും ഉണ്ടായിരുന്നു. ഇന്ത്യയിൽതന്നെ ശ്രീരാമകൃഷ്‌ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, അരവിന്ദഘോഷ്‌, രമണമഹർഷി, ശ്രീനാരായണഗുരു-മഹദ്‌വ്യക്തികളുടെ ലിസ്‌റ്റ്‌ ഇവിടെ തീരുന്നില്ല. പക്ഷേ, അങ്ങിനെയുളള മഹദ്‌വ്യക്തികൾ പരമാത്മാക്കളായി മാറുന്നത്‌ അവരുടെയൊക്കെ നിസ്വാർത്ഥമായ പരിശ്രമം മൂലം സമൂഹത്തിനും രാഷ്‌ട്രത്തിനും വളരെയധികം ഗുണം ചെയ്യുന്ന പ്രവൃത്തികളിലൂടെ സാ...

ഭാഗം ഃ ആറ്‌

ശിവാനന്ദന്‌ അത്ഭുതമാണുണ്ടായത്‌. ഒരു പയ്യനെ വള്ളി മോനെപ്പോലെ കരുതി കൂടെ താമസിപ്പിക്കുക - അവന്‌ വേണ്ടി ശിപാർശയ്‌ക്കായി ഇവൻ - ഈ കോന്തൻ - ഇവിടെ വരിക! പക്ഷേ, എന്തുകൊണ്ടോ അയാൾ മുരുകനോട്‌ ദേഷ്യപ്പെട്ടില്ല. മുരുകനാണെങ്കിൽ മുതലാളിയുടെ ശകാരം കേൾക്കാനായി വന്നതാണ്‌. ചിലപ്പോൾ ‘ഞാനും കൂടി വന്നവനെ ഒന്നു കാണട്ടെ’ എന്നു മുതലാളി പറഞ്ഞാലോ - പക്ഷേ മുതലാളി പറഞ്ഞതിത്രമാത്രം. “ഇന്നലെ തന്നെ ആ മഴയത്ത്‌ വീട്ടിൽ കൊണ്ടുവിട്ടതാ കുഴപ്പായേ. ഞാനല്പം സ്നേഹം കാണിച്ചുപോയി. തന്നോട്‌ അപ്പോത്തന്നെ പറയേണ്ടതായിരുന്നു, വൈദ്യര്‌പടിക...

ഭാഗം ഃ ഏഴ്‌

ഞാൻ സേലത്തായിരുന്നപ്പോ ഒരു ബന്ധത്തിലേർപ്പെട്ടു. അന്ന്‌ കോയമ്പത്തൂരിൽ നിന്നും സേലത്തു നിന്നും പമ്പുസെറ്റുകളും പൈപ്പുകളും വാങ്ങി തൃശ്ശൂരും പാലക്കാട്ടും എത്തിക്കുകയായിരുന്നു പ്രധാന ജോലി. കൂടെക്കൂടെ യാത്ര വേണ്ടിവരുന്ന ഒരു ജോലി. ബുദ്ധിമുട്ടുള്ള ജോലിയായിരുന്നെങ്കിലും തമിഴ്‌നാട്ടിൽ നിന്നും ഫാക്ടറിവിലയ്‌ക്ക്‌ തന്നെ വാങ്ങാൻ കഴിയുന്ന പമ്പുസെറ്റുകൾ ഇവിടെ മാർക്കറ്റ്‌ വിലയ്‌ക്ക്‌ വിൽക്കാൻ കഴിഞ്ഞതുകൊണ്ട്‌ നല്ല വരുമാനമായിരുന്നു. വൈക്കത്തുണ്ടായിരുന്ന ജനിച്ച വീടും ഭൂമിയും വിറ്റ്‌ വൈറ്റിലയിൽ കുറെ സ്ഥലം വാങ്ങി. ...

ഭാഗം ഃ എട്ട്‌

വള്ളിയെ കൊണ്ടുവന്നതിന്‌ ശേഷം ആദ്യമായിട്ടാണ്‌, അവളെ പിരിഞ്ഞ്‌ നിൽക്കുന്നു - രണ്ടുമൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഒരു യാത്രയ്‌ക്ക്‌ മുരുകൻ ഒരുങ്ങുന്നത്‌. വള്ളിക്കാണെങ്കിൽ ഇതാലോചിക്കാൻ കൂടി വയ്യാ. ഒറ്റയ്‌ക്ക്‌ കഴിയുന്നതിൽ പേടിയുണ്ടായിട്ടല്ല. പലപ്പോഴും മുരുകൻ നേരം വെളുക്കാറാവുമ്പോൾ വന്നു കയറിയ അനുഭവമുണ്ട്‌. എന്നാലും ആള്‌ വരുമല്ലോ എന്നൊരു സമാധാനം. എത്ര കൂറ്റാക്കൂരിരുട്ടത്തായാലും ഏത്‌ മഴയത്തായാലും മുരുകന്റെ വിളിയും ആ മുട്ടും വള്ളിക്ക്‌ സുപരിചിതമാണ്‌. എങ്ങനെയൊക്കെ ബോധംകെട്ടുറങ്ങിയാലും മുരുകൻ വന്ന്‌ - ‘...

ഭാഗം ഃ ഒൻപത്‌

ഈയിടെയായി അറുമുഖത്തിന്‌ ഒരു സംശയം; ശിവാനന്ദനും മുരുകനും തങ്ങളെ പറ്റിക്കുകയല്ലേയെന്ന്‌. ഈ കെട്ടിടം ശിവാനന്ദന്റേതല്ല എന്ന ഒരു വിശ്വാസം എങ്ങനെയോ അയാളുടെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ട്‌. യഥാർത്ഥ ഉടമസ്ഥൻ വേറാരോ ആണ്‌; ഒരുപക്ഷേ അയാൾ വെളിയിലായേക്കാനും മതി. ഈയിടെയായി അറുമുഖം ഭിക്ഷാടനത്തിന്‌ കൂടെക്കൂടെ പോയിത്തുടങ്ങി. വെളിയിൽ കടന്നാൽ പോലീസിന്റെ പിടിയിലകപ്പെടുമോ എന്ന ഭയമാണ്‌ പോക്കു ചുരുക്കാൻ കാരണം. ഇപ്പോൾ പോകുന്നത്‌ അധികം ദൂരെ സ്ഥലങ്ങളിലേയ്‌ക്ക്‌ - പള്ളിപ്പെരുന്നാൾ, ഉത്സവം ഇവിടങ്ങളിലായിരിക്കും. എങ്കിലും ...

ഭാഗം ഃ അഞ്ച്‌

നിധി കിട്ടിയ പോലായിരുന്നു വള്ളിക്ക്‌. കാണാതെപോയ അമൂല്യവസ്തു ഏറെ നാളുകൾക്ക്‌ ശേഷം തിരിച്ചു കിട്ടിയതുപോലെ. മുരുകൻ വരുന്നത്‌ കണ്ട പയ്യൻ ഓടി അകത്തേയ്‌ക്ക്‌ വന്നു പറഞ്ഞു. ‘കള്ളൻ കള്ളൻ’. വേഗം മുൻവശത്തേക്കുവന്ന വള്ളി കണ്ടത്‌ ഒരു കമ്പിൽ കോർത്ത മൂന്നുനാലു കരിമീനുമായി വരുന്ന മുരുകനെയാണ്‌. പക്ഷെ മുരുകൻ ‘കള്ളൻ’ എന്ന വിളി കേട്ടതിലെ ദേഷ്യവും എന്നാൽ പയ്യനെങ്ങനെ ഇവിടെ വന്നുവെന്നതിലെ ആകാംക്ഷയും പരിഭ്രമവും കലർന്ന ഒരു ഭാവമാറ്റത്തോടെയാണ്‌ തിണ്ണയിലേക്ക്‌ കയറിയത്‌. ‘ഏതാടീ ഈ ചെക്കൻ? വള്ളിയമ്മയുടെ മുഖത്ത്‌ നാണവും...

ഭാഗം ഃ മൂന്ന്‌

‘എടാ കണ്ണുണ്ടായാൽ പോരാ കാണണം’ എന്നാ പ്രമാണം. ശിവാനന്ദൻ മുതലാളി ഉപദേശിക്കാൻ തുടങ്ങി. ബാക്കി എന്തും സഹിക്കാം. ഈ ഉപദേശമാണ്‌ സഹിച്ചുകൂടാത്തത്‌. മുരുകൻ ഒന്നും മിണ്ടാതെ തലയും കുമ്പിട്ട്‌ നിന്നതേയുള്ളൂ. “എടാ പാണ്ടീ, നിന്നോടാ പറഞ്ഞെ” ‘ഉവ്വ്‌’ മുരുകൻ ഇപ്പോഴും മുതലാളിയുടെ മുഖത്തേക്കു നോക്കുന്നില്ല. മുതലാളി മുരുകനെ അടിമുടി പരിശോധിച്ചു. ആറേഴ്‌വർഷം മുമ്പ്‌ തന്റെ കൂടെ വന്ന ആ ഞൊണ്ടിപ്പയ്യന്റെ ഓർമ്മയാണ്‌ മുതലാളിക്കിപ്പോഴും. ആരോടൊക്കെ തർക്കിക്കുകയും ബഹളം കൂട്ടുകയും ചെയ്താലും തന്നോട്‌ മാത്രം ഒന്നും മിണ്ടി...

തീർച്ചയായും വായിക്കുക