Home Authors Posts by എം.കെ.ചന്ദ്രശേഖരൻ

എം.കെ.ചന്ദ്രശേഖരൻ

52 POSTS 0 COMMENTS
558-ബി, കൃഷ്ണകൃപ, ചാലയ്‌ക്കൽ, മാറമ്പള്ളി തപാൽ, ആലുവ - 7. Address: Phone: 9895033583

മടക്കയാത്ര തീരുമാനമാവുന്നു

‘നഖക്ഷതമേറ്റ ഓർമ്മകൾ’ എന്ന നോവലിലെ ഒരദ്ധ്യായം ദൈവം ഒരേ സമയത്ത്‌ ശൂന്യതയും അക്ഷയപാത്രവുമാണെന്ന്‌ മുമ്പൊരിക്കൽ ഞാൻ എഴുതിയിട്ടുള്ളതാണ്‌. വരൾച്ചതരുന്ന ദൈവംതന്നെ നിറഞ്ഞൊഴുക്കും സമ്മാനിക്കാറുണ്ട്‌. കിനാവുകളിൽ ഞാൻ ചിലപ്പോഴൊക്കെ ദൈവത്തെ തേടാറുണ്ട്‌. പക്ഷേ, വ്യക്തമായ ഒരു രൂപം- അതൊരിക്കലും കിട്ടിയിട്ടില്ല. അവസാനം സങ്കല്‌പത്തിൽ കടന്നുവരുന്നത്‌ മനുഷ്യരൂപമാണ്‌. ദൈവത്തിന്‌ ഏത്‌ രൂപത്തിലാണ്‌ വരാൻ പാടില്ലാത്തത്‌? മൃഗമായോ, പറവയായോ വേറേതെങ്കിലും രൂപത്തിലോ മനുഷ്യന്റെ മുന്നിൽ പ്രത്യക്ഷപ്പെടാമല്ലോ. കൃഷ്‌ണന...

മാധവിക്കുട്ടിയെന്ന സ്‌നേഹം

സ്‌നേഹത്തിന്‌ സാർവ്വലൗകികമായ ഒരു ഭാഷയേയുള്ളുവെന്ന്‌ ജീവിതം കൊണ്ട്‌ തെളിയിച്ച എഴുത്തുകാരിയാണ്‌ മാധവിക്കുട്ടി. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സ്‌നേഹത്തിന്റെ വെളിച്ചം വിതറിയ ഏക കഥാകാരി. അവിടെ സ്‌നേഹത്തിന്‌ കാരുണ്യമുണ്ട്‌, സാന്ത്വനമുണ്ട്‌ ആർദ്രതയുണ്ട്‌. ‘സ്‌നേഹത്തെപ്പറ്റി പറഞ്ഞപ്പോഴൊക്കെ ഞാൻ വേദനിച്ചിട്ടുണ്ട്‌.’ അവർ ഒരിക്കൽ പഞ്ഞിട്ടുണ്ട്‌. സ്‌നേഹാർദ്രയായ ഈ കഥാകാരി പലപ്പോഴും കോപം കൊണ്ട്‌ പൊട്ടിത്തെറിച്ചിട്ടുണ്ട്‌, ശാസിച്ചിട്ടുണ്ട്‌, കലഹിച്ചിട്ടുണ്ട്‌. ചിലപ്പോഴൊക്കെ കരഞ്ഞിട്ടുമുണ്ട്‌. സ്‌നേഹമു...

ഒരു ജീനിയസിനെ ഓർക്കുമ്പോൾ

ഏഴു വയസ്സെത്തും മുൻപ്‌ ഒരു പുരുഷായുസ്സിൽ ചെയ്യേണ്ട കലാപ്രവർത്തനം - ചിത്രരചന - നിർവ്വഹിച്ച്‌. 1983 ഏപ്രിൽ 15ന്‌ നമ്മെ വിട്ടുപിരിഞ്ഞ ക്ലിന്റിനെക്കുറിച്ചുള്ള ഓർമ്മ, ഇടയ്‌ക്കിടയ്‌ക്ക്‌ മനസ്സിൽ തെളിഞ്ഞു വരുന്നു. ക്ലിന്റിന്റെ അവസാന കാലഘട്ടങ്ങളിൽ ഏറ്റവും തീക്ഷ്‌ണവും നൊമ്പരപ്പെടുത്തുന്നതുമായ, അസ്‌തമനസൂര്യനെപ്പോലെ മനസ്സിൽ മായാത്ത ചോരപ്പാടുകൾ വീഴ്‌ത്തുന്ന ആ ഓർമ്മ മതി, ചിത്രകലയെ സ്‌നേഹിക്കുന്നവർക്ക്‌ എന്നും പ്രചോദനം നൽകാൻ. ഇരുപതിനായിരത്തിൽപ്പരം ചിത്രങ്ങൾവരച്ചെന്നാണ്‌ കണക്ക്‌. ക്ലിന്റിന്റെ അപ്പനമ്മമാ...

വിഷുപക്ഷി പാടുന്നു

പ്രാചീന കേരളത്തിലെ പുതുവർഷം തുടങ്ങുന്നത്‌ മേടം ഒന്നിനായിരുന്നു. പുതുവർഷം നിറആഘോഷങ്ങളുടെയും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും സൗഭാഗ്യങ്ങളുടെയും തുടക്കമാവണമെന്നു അന്നത്തെ നാടുവാഴികളുടെയും ദേശസ്‌നേഹികളുടെയും താൽപര്യമാവണം - വിഷു ആഘോഷങ്ങൾക്ക്‌ തുടക്കമിടാൻ കാരണമായത്‌. കൊല്ലവർഷം എന്നത്‌ തിരുവിതാംകൂർ ദേശത്ത്‌ മാത്രമായി പിന്നീട്‌ നടപ്പിലായ വേറൊരു കലണ്ടർ വർഷമാണ്‌. വിഷുവർഷം തുടങ്ങുന്ന കേരളക്കരയോടൊപ്പം തന്നെ ഭാരതത്തിലെ പല സംസ്‌ഥാനങ്ങളിലും വേറെ പേരിൽ ഈ വർഷാരംഭം തുടങ്ങുന്നുണ്ട്‌. തമിഴ്‌ നാട്ടിൽ ‘പുത...

യാത്രാസ്‌കെച്ചുകൾ – 6

ഡി.സി. എന്ന സാരഥി ഡി.സി.യെ സാരഥി എന്നിവിടെ വിശേഷിപ്പിച്ചത്‌ പുസ്‌തകപ്രസാധനരംഗത്തെ സാരഥിയായിട്ടല്ല. ആ രീതിയിലുള്ള അംഗീകാരം അദ്ദേഹം അഖിലേന്ത്യാ തലത്തിൽ മറ്റാരും ചോദ്യം ചെയ്യപ്പെടാത്ത നിലയിൽ നേരത്തേ തന്നെ സ്വന്തമാക്കിയിട്ടുള്ളതാണ്‌. സ്വാതന്ത്ര്യസമരസേനാനി, ഗ്രന്ഥശാലാപ്രവർത്തകൻ, ഗ്രന്‌ഥകാരൻ, കോളമിസ്‌റ്റ്‌, പുസ്‌തക പ്രസാധകൻ എന്നീ നിലയിൽ ബഹുമുഖ പ്രതിഭയായ ഡി.സി. യാത്ര വേളകളിൽ വിഷമഘട്ടങ്ങളിൽ വഴികാട്ടിയായിമാറിയ അനുഭവം എനിക്കുണ്ടായിട്ടുണ്ട്‌. അപരിചിതമായ മേഖലകളിൽ സന്ദർശനം നടത്തുമ്പോൾ, ഏതെങ്കിലും ഉപദ...

യാത്രാസ്‌കെച്ചുകൾ – 2

കൊണാർക്ക്‌ ഃ കരിങ്കല്ലിൽ തീർത്ത മഹാകാവ്യം ഇവിടെ ചരിത്രം അദ്‌ഭുതാദരങ്ങളോടെ, ‘കറുത്തപഗോഡ’ എന്നറിയപ്പെടുന്ന കടൽത്തീരത്തെ ഈ കരിങ്കൽ സ്‌മാരകത്തിന്റെ മുന്നിൽ പകച്ചു നിൽക്കുന്നു. നൂറ്റാണ്ടുകൾ പലത്‌ പിന്നിട്ടിട്ടും കാലവുമായി മല്ലിട്ട്‌ പ്രതികൂലാവസ്‌ഥയിലും നിലകൊള്ളുന്ന ‘കരിങ്കല്ലിലെ ഈ മഹാകാവ്യം’ ജ്ഞാനതൃഷ്‌ണ തേടുന്ന സഞ്ചാരികൾക്ക്‌ എന്നും അത്‌ഭുത സ്രോതസ്സായി മാറുന്ന ഒരു തീർത്ഥകേന്ദ്രമാണ്‌. അവരുടെ ചിന്താസരണികൾക്ക്‌ പുതിയ പുതിയ കൈവഴികൾ കണ്ടെത്താൻ സഹായിക്കുന്ന ‘സൂര്യക്ഷേത്രം’ അധികൃതരുടെ ശ്രദ്ധ പതിക്കേണ്...

യാത്രാസ്‌കെച്ചുകൾ – 3

ഗാന്ധിജിയുടെ നാട്ടിലേയ്‌ക്കുളള യാത്രകൾ ഓഥേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇൻഡ്യയുടെ അഖിലേൻഡ്യാ സമ്മേളനവുമായി ബന്ധപ്പെട്ട്‌ 1987 ലാണ്‌ ആദ്യമായി ഞാൻ ഗുജറാത്തിലേയ്‌ക്ക്‌ പോകുന്നത്‌. മൂന്ന്‌ ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം നടക്കുന്നത്‌ അഹമ്മദാബാദിലാണ്‌. കേരളത്തിൽ നിന്നു ഇ. വാസു, ഡി. വിനയചന്ദ്രൻ, പി.ആർ. ചന്ദ്രൻ, ഇ.എ. കരുണാകരൻ നായർ, നൂറനാട്‌ ഹനീഫ, പി.ഐ.ശങ്കരനാരായണൻ, കല്‌പറ്റബാലകൃഷ്‌ണൻ, സി. കൃഷ്‌ണൻ നായർ - ഇവരൊക്കെയായിരുന്നു എന്നെക്കൂടാതെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ. സമ്മേളനം തുടങ്ങുന്ന ദിവസം രാവിലെ ഡി...

യാത്രാസ്‌കെച്ചുകൾ – 4

പാവഗദ്ദ്‌ - പുരാണവും ചരിത്രവും ഇടകലർന്ന പുണ്യഭൂമി ഏഷ്യയിലെ അപൂർവം ചില ആരോഗ്യ സഞ്ചാരവിനോദ കേന്ദ്രങ്ങളിൽ ഒന്നാണ്‌ ഗുജറാത്തിലെ ബറോഡക്കടുത്തുള്ള പഞ്ചമഹൽ ഡിസ്‌ട്രിക്‌ടിലെ പാവ്‌ഗദ്ദ്‌. ബറോഡയിൽ നിന്നും ഉദ്ദേശം 50 കിലോമീറ്റർ കിഴക്കുമാറിയുള്ള ചമ്പനാർ ഗ്രാമത്തിലെ ഈ മലയും മലയുടെ മുകളിലുള്ള കാളികമാതാവിന്റെ ക്ഷേത്രവും ദിവസവും പരശ്ശതം സഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കുന്നു. 45 ചതുരശ്ര കിലോമീറ്ററോളം വിസ്‌തീർണ്ണമുള്ള മലയുടെ, ഉദ്ദേശം 2500 അടി മുകളിലായിട്ടാണ്‌ കാളികമാതാവിന്റെ ക്ഷേത്രം. ഈ പ്രതിഷ്‌ഠയ്‌ക്കൊരു പ്രത്യേ...

യാത്രാസ്‌കെച്ചുകൾ – 5

ദേവീ സന്നിധിയിൽ എല്ലാം ശുഭം ഏതാനും വർഷങ്ങൾക്കു മുമ്പുള്ള ഒരു യാത്രയുടെ ഓർമ്മയാണ്‌. ഓഥേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇന്ത്യയുടെ മദ്രാസ്‌ ചാപ്‌റ്ററിന്റെ ശ്രമഫലമായി തമിഴ്‌നാട്‌ ഗവൺമെന്റിന്റെ സഹായത്തോടെ തഴിനാടിന്‌ വെളിയിലുള്ള എഴുത്തുകാർക്കുവേണ്ടി സംഘടിപ്പിച്ച ഒരാഴ്‌ചക്കാലം നീണ്ടുനിൽക്കുന്ന ഒരു സൗജന്യ യാത്രാപരിപാടിയിൽ കേരളത്തിൽ നിന്നുള്ള എഴുത്തുകാരുടെ ആദ്യസംഘത്തിൽ തന്നെ ഞാനും നാടകകൃത്ത്‌ പി.ആർ.ചന്ദ്രനുമുണ്ടായിരുന്നു. പ്രശസ്‌ത പത്രപ്രവർത്തകനും ഓഥേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇൻഡ്യയുടെ മദ്രാസ്‌ ചാപ്‌റ്ററിന്റെ കൺവീനറുമ...

യാത്രാസ്‌കെച്ചുകൾ

കാലത്തോട്‌ മല്ലിടുന്ന എലഫന്റ ശില്‌പങ്ങൾ 1981 ലാണ്‌ ആദ്യമായി ഞാൻ എലഫന്റ ഗുഹയിലേയ്‌ക്ക്‌ പോകുന്നത്‌. മുംബൈ (അന്ന്‌ ബോംബെ) നഗരത്തിൽ - ഗേറ്റ്‌വേ ഓഫ്‌ ഇൻഡ്യയിൽ നിന്നും അധികം അകലത്തല്ലാതെ - അരമണിക്കൂർ നേരം കൊണ്ടൊരു ബോട്ട്‌യാത്ര - എലഫന്റയിൽ ചെന്നെത്തുകയായി. അന്ന്‌ ആ ദ്വീപിന്റെ പേര്‌ ഘരാപുരി എന്നായിരുന്നു. ആദ്യയാത്രയ്‌ക്ക്‌ ഒരുങ്ങുമ്പോൾ അതിമഹത്തായ ശില്‌പചാതുര്യം മേളിക്കുന്ന ഒരു സ്‌ഥലത്തേയ്‌ക്കാണ്‌ പോകുന്നതെന്നറിയില്ലായിരുന്നു. മുംബൈ ഒന്നു ചുറ്റിക്കാണണം . ഗേറ്റ്‌വേയിൽ ചെല്ലുമ്പോൾ എലഫന്റയിലേയ്‌ക്...

തീർച്ചയായും വായിക്കുക