എം.കെ.ചന്ദ്രശേഖരൻ
ഒരു ദേശം കഥ പറയുന്നു – നോവല്‍ ഇരുപത്തിരണ്ട്
ത്രേസ്യാമ്മയുടെ ദുരന്ത കഥ ഇങ്ങനെ
മഞ്ഞപ്ര ഭാഗത്തു നിന്നും വരുന്ന ത്രേസ്യാമ്മ ഒരു ദിവസം വന്നത് പത്തു മിനിറ്റോളം വൈകിയാണ്. ഫീല്‍ഡ് സൂപ്പര്‍വൈസര്‍ പണിക്കാരുടെയെല്ലാം കാര്‍ഡ് മേടിച്ച് പതിച്ച് ഫീല്‍ഡ് ഇന്‍സ്പെക്ഷന് ഇറങ്ങി കഴിഞ്ഞു. ആ സമയത്താണ് ത്രേസ്യാമ്മ ഓടിക്കിതച്ച് വരുന്നത്. ജോലിക്കു നിര്‍ത്തണമെന്ന അപേക്ഷ ഫീല്‍ഡ് ഓഫീസര്‍ ചെവിക്കൊണ്ടില്ല.
''ഇല്ല ഇനി ഓഫീസ് തുറക്കാന്‍ പറ്റില്ല. പണിക്കാരെല്ലാം ഫീല്‍ഡിലേക്ക് പോയിക്കഴിഞ്ഞു''
മഞ്ഞപ്രയില്‍ നിന്നും പാടത്തു കൂടി നടന്ന് ഇടക്കുള്ള കുന്ന് കുരിശുമുടി...
ഒരു ദേശം കഥ പറയുന്നു അധ്യായം പതിനഞ്ച്
തീപിടുത്തമുണ്ടാകുന്ന കാലഘട്ടമാണ് ഫെബ്രുവരി മാര്‍ച്ച്, ഏപ്രില്‍, മാസങ്ങളില്‍. ഇതിപ്പോള്‍ സാധാരണയായി മാറിയിട്ടുണ്ട്. കാലടി പ്ലാന്റേഷനിലെ മൂന്നു എസ്റ്റേറ്റുകളിലും തീ വീഴുക ശക്തമാണെങ്കിലും കല്ലല അതിരപ്പിള്ളി എസ്റ്റേറ്റുകളിലാണ് ഇത് കൂടുതലായിട്ടുണ്ടാകുക. വനാതിര്‍ത്തിയോടു തൊട്ടു കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നാവും തുടക്കമിടുക. ഇത്തവണ അത് കല്ലല എസ്റ്റേറ്റില്‍ നിന്നായെന്നു മാത്രം. മലയാറ്റൂര്‍ ഫോറസ്റ്റ് ഏരിയയോടു തൊട്ടു കിടക്കുന്ന ഭാഗങ്ങളിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തീ പടര്‍ന്നു കയറാതിരിക്കാന്‍ വേണ്ടി പ...
ഒരു ദേശം കഥ പറയുന്നു
(എം കെ ചന്ദ്രശേഖരന്‍ കര്‍ത്തായുടെ പുതിയ നോവല്‍ ആരംഭം )
മഴ മാറിയതേ ഉള്ളൂ. എങ്കിലും കാറ്റ് ഇപ്പോഴും വീശിക്കൊണ്ടിരിക്കുന്നു. മലയോരപ്രദേശമായതിനാല്‍ കാറ്റ് കൂടെ കൂടെ ഉണ്ടാകുമെന്നത് നേരത്തെ തന്നെ അനുഭവമുള്ളതാണ്. എങ്കിലും ആ പ്രതീക്ഷകളൊന്നും ഇല്ലാതെയാണ് ഇങ്ങോട് വന്നത്.
ഇങ്ങോട്ടാണ് യാത്ര എന്നു കേട്ടപ്പോള്‍ സുമലത പറഞ്ഞിരുന്നു.
''പണ്ടത്തെ കൊടുങ്കാടുകളൊന്നും ഇല്ല എന്നാശ്വസിക്കാം. പ്രധാന റോഡൊക്കെ ഇപ്പോള്‍ ടാറ് ചെയ്തിട്ടുണ്ട്. എങ്കിലും കണ്ണീമംഗലം ജംഗ്ഷന്‍ മുതലുള്ള ഭാഗം സൂക്ഷിക്കണം. റോഡിനിരുവശവും കാട്...
റയില്‍മുക്ക്
പമ്പ് ജംഗ്ഷനില്‍ നിന്ന് താഴോട്ടുള്ള റോഡ് റയില്‍വേസ്റ്റേഷനിലേക്ക് തിരിയുന്നിടത്തുള്ള മരച്ചുവട്. അവിടമാണ് കണ്ടുവച്ചിരിക്കുന്ന സ്ഥലം. 'നീയിവിടെ ഇരുന്നാല്‍ മതി. ട്രെയിന്‍ കയറാന്‍ വരുന്നവരും വണ്ടിവിട്ട് വരുന്നവരും - അവരെയൊക്കെ വീഴ്ത്താന്‍ പറ്റിയ പാകത്തിലായിരിക്കണം നിന്റെയിരുപ്പും കിടപ്പും വാച്കമടിയും. സന്ധ്യകഴിയുന്നതോടെ ഞാന്‍ വരും. പറഞ്ഞതൊക്കെ ഒപ്പിച്ചോണം.
വേലുവാശാന്‍ അതുംപറഞ്ഞ് സ്കൂട്ടറില്‍ കയറാന്‍ നേരം ഒന്നുകൂടി പറഞ്ഞു. മറ്റാര്‍ക്കും ഇല്ലാത്ത സൗകര്യം നെനക്കുണ്ട്. കൂടെക്കൂടെ വണ്ടിവരുവേം പോവുക...
മഹാകവിക്ക് ആദരപൂര്‍വ്വം പ്രണാമം
മലയാളകവിതകളിലും ഗാനങ്ങളിലും വിപ്ലവത്തിന്റെ ശബ്ദം കേള്പ്പിച്ച ത്രിമൂര്ത്തികള് പി. ഭാസ്ക്കരന് , വയലാര്, ഓ എന് വി.വയലാറും ഭാസ്ക്കരനും നേരത്തെ നമ്മോട് യാത്രപറഞ്ഞു. ഇപ്പോഴിതാ ഓ എന് വിയും. ആദ്യകാലത്ത് ചങ്ങമ്പുഴയുടെ സ്വാധീനം പ്രകടമായിരുന്നു അദ്ദേഹത്തിന്റെ രചനകളില്. പക്ഷെ അങ്ങനെ പോകുന്നത് തന്റെ സര്ഗ്ഗാത്മകതയ്ക്കു കോട്ടം തട്ടുമെന്നു കാണേണ്ടി വന്നപ്പോള് സ്വന്തമായൊരു പാത കണ്ടെത്തി അതിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള യാത്ര. അതുകൊണ്ടായിരുന്നു കവിതകളിലായാലും നാടക സിനിമാ ഗാനങ്ങളിലായാലും നമുക്ക് നിത്...
ലോകത്തെ ഏറ്റവും ശക്തയായ വനിത
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ സ്ത്രീ ആരെന്ന ചോദ്യത്തിന് പല പേരുകളും നിങ്ങളുടെയൊക്കെ മുന്നില്‍ വന്നെന്നു വരും. ചരിത്രത്തിന്റെ താളുകള്‍ പരതുമ്പോള്‍ വേറെയും കുറെ പേരുകള്‍ കടന്ന് വരും. ഉരുക്കു വനിതയെന്ന പേരില്‍ അറിയപ്പെട്ട മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍, ശത്രുക്കളുടെ പാളയത്തില്‍ വരെ പട്ടാളവുമായി കടന്നു പറ്റി ആയുധപ്രയോഗം നടത്തി എപ്പോഴും വിജയം മാത്രം ലക്ഷ്യമിട്ട ഇസ്രായേലിലെ മുന്‍ പ്രധാനമന്ത്രി ഗോള്‍ഡാമീര്‍, ഫിലിപ്പൈന്‍സിലെ ഏകാധിപതി യായിരുന്ന മാര്‍ക്കോസിനേയും ഭാര്യയേയും ത...
ലോകത്തെ ഏറ്റവും ശക്തയായ വനിത
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ സ്ത്രീ ആരെന്ന ചോദ്യത്തിന് പല പേരുകളും നിങ്ങളുടെയൊക്കെ മുന്നില്‍ വന്നെന്നു വരും. ചരിത്രത്തിന്റെ താളുകള്‍ പരതുമ്പോള്‍ വേറെയും കുറെ പേരുകള്‍ കടന്ന് വരും. ഉരുകു വനിതയെന്ന പേരില്‍ അറിയപ്പെട്ട മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍, ശത്രുക്കളുടെ പാളയത്തില്‍ വരെ പട്ടാളവുമായി കടന്നു പറ്റി ആയുധപ്രയോഗം നടത്തി എപ്പോഴും വിജയം മാത്രം ലക്ഷ്യമിട്ട ഇസ്രായേലിലെ മുന്‍ പ്രധാനമന്ത്രി ഗോല്‍ഡാമീര്‍, ഫിലിപ്പൈന്‍സിലെ ഏകാധിപതി യായിരുന്ന മാര്‍ക്കോസിനേയും ഭാര്യയേയും തുരത്...
രാമനിലേയ്‌ക്കുളള ദൂരം
‘ഞങ്ങൾ ശപിക്കപ്പെട്ടവരാണ് സാബ്. കഴിഞ്ഞ പത്തിരുപത് വർഷമായി സ്വസ്ഥതയോടെ കഴിയാൻ ഞങ്ങൾക്കായിട്ടില്ല. ഒരു സ്ഥിരം മേൽവിലാസം ഞങ്ങൾക്കില്ല.’ വയസ്സൻ ഒന്നും മിണ്ടിയില്ല. ഒരു കൈകൊണ്ട് കഷണ്ടി കയറിയ തലതടവി, പിന്നെ എന്തുവേണമെന്നറിയാതെ ചുറ്റിനും നോക്കി. ഇളകുന്ന കണ്ണട ഒന്നുകൂടി മേലോട്ടുയർത്തി, മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകളിലേയ്‌ക്ക് നോക്കി. തന്റെ നോട്ടം കാണുമ്പോൾ ഏത് വിഷമാവസ്ഥയിലും നിഷ്‌കളങ്കത വെളിപ്പെടുത്തുന്ന പുഞ്ചിരി പൊഴിക്കാറുളള കുട്ടികൾ-അവർക്കെന്ത് പറ്റി? ആ കണ്ണുകളിൽ നിഴലിക്കുന്നത് ഭീതി...
മിസ്‌റ്റർ ക്ലീൻ
ഡിപ്പാർട്ട്‌മെന്റ് ഹെഡിന്റേതായി പുറത്ത് വന്ന പുതിയ സർക്കുലർ വാസ്‌തവത്തിൽ എല്ലാവരുടെയും ചങ്കിടിപ്പിച്ചു. ഇതൊരു സർക്കാർ സ്ഥാപനമാണോ, അതോ ചാരിറ്റബിൾ സംഘടനയുടെ ഓഫീസോ-പലരും അങ്ങനെയും സംശയിക്കാതിരുന്നില്ല. അറ്റൻഡൻസ് രജിസ്‌റ്ററിൽ ഒപ്പിട്ടതിനുശേഷം തങ്ങളുടെ സീറ്റുകളിലേയ്‌ക്ക് ഓരോരുത്തരും പോകാൻ തുടങ്ങുമ്പോഴാണ് പ്യൂൺ ബാലകൃഷ്‌ണൻ അവരുടെ കൈകളിലേയ്‌ക്ക് സൈക്ലോസ്‌റ്റൈൽ ചെയ്‌ത ഓഫീസ് തലവന്റെ സർക്കുലർ പിടിപ്പിച്ചത്. ഡിയർ ശ്രീ.... എന്ന് ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന...
മടക്കയാത്ര തീരുമാനമാവുന്നു
‘നഖക്ഷതമേറ്റ ഓർമ്മകൾ’ എന്ന നോവലിലെ ഒരദ്ധ്യായം ദൈവം ഒരേ സമയത്ത് ശൂന്യതയും അക്ഷയപാത്രവുമാണെന്ന് മുമ്പൊരിക്കൽ ഞാൻ എഴുതിയിട്ടുള്ളതാണ്. വരൾച്ചതരുന്ന ദൈവംതന്നെ നിറഞ്ഞൊഴുക്കും സമ്മാനിക്കാറുണ്ട്. കിനാവുകളിൽ ഞാൻ ചിലപ്പോഴൊക്കെ ദൈവത്തെ തേടാറുണ്ട്. പക്ഷേ, വ്യക്തമായ ഒരു രൂപം- അതൊരിക്കലും കിട്ടിയിട്ടില്ല. അവസാനം സങ്കല്‌പത്തിൽ കടന്നുവരുന്നത് മനുഷ്യരൂപമാണ്. ദൈവത്തിന് ഏത് രൂപത്തിലാണ് വരാൻ പാടില്ലാത്തത്? മൃഗമായോ, പറവയായോ വേറേതെങ്കിലും രൂപത്തിലോ മനുഷ്യന്റെ മുന്നിൽ പ്രത്യക്ഷപ്പെടാമല്ലോ. കൃഷ്‌ണന...