എം കെ അച്യുതാനന്ദന്‍
മാധ്യമങ്ങള്‍ മണിമുഴക്കുന്നതാര്‍ക്കുവേണ്ടി
ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ടാം ദശകത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് രംഗത്തുള്ള ഫേസ്ബുക്ക് ,ട്വിറ്റര്‍, യുട്യൂബ്, ബ്ലോഗ് എന്നീ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ പരമ്പരാഗതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അച്ചടിമാധ്യമങ്ങളുടെയും ടെലിവിഷന്‍ ചാനലുകളെയും റേറ്റിംഗിന്റെ കാര്യത്തില്‍ ബഹുദൂരം പിന്തള്ളി മുന്നേറുകയാണ്. ഇത് കൂടൂതല്‍ പ്രകടമായത് ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നീ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഏകാധിപതികളായി സസുഖം വാണിരുന്ന ബെന്‍ അലി, ഹോസ്നി മുബാറക്, കേണല്‍ ഗദ്ദാഫി എന്നിവരുടെ ...