എം.കെ
എലിപ്പത്തായം( 1981)
അടൂര്‍ ഗോപാലകൃഷ്ണന്‍ --------------------------------- സ്വയം വരത്തിലൂടെ മലയാളസിനിമയ്ക്കു പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച ചിത്രം. ജീര്‍ണ്ണിച്ചു തുടങ്ങിയ ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയെ കൈവിടാന്‍ മടിക്കുന്ന ഉണ്ണിയെന്ന മദ്ധ്യവയസ്സ് പിന്നിട്ട അവിവാഹിതന്‍ തറവാട് കാരണവരായി കഴിയുന്നു. അയാളുടെ മൂത്ത സഹോദരി ജാനമ്മ അനുജനുമായി സ്വത്തിനു വേണ്ടി വഴക്കിടുന്നു. ഇളയവള്‍ ശ്രീദേവിയെ സംബന്ധിച്ചിടത്തോളം പരിഷ്കൃതമായ പുതിയൊരു ലോകം സ്വപ്നം കാണുന്നവളാണ് . ആ കുടുംബത്തില്‍ യാതൊരു ബഹളത്...
നിര്‍മ്മാല്യം (1973)
എം ടി വാസുദേവന്‍ നായര്‍ -------------------------- മലയാള സാഹിത്യരംഗത്ത് തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ പ്രമുഖനായ എം ടി വാസുദേവന്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. തിരക്കഥാകൃത്തായി മുറപ്പെണ്ണില്‍ കൂടി സിംനിമാരംഗത്ത് വന്ന എം ടി ആ രംഗത്ത് തന്റെ പ്രാവീണ്യം തെളീയിച്ചതി നു ശേഷമാണ് നിര്‍മാല്യത്തിലൂടെ സംവിധായകനാകുന്നത്. 1973- ലെ ഏറ്റവും നല്ല സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിയതിനു പുറമെ ഏറ്റവും നല്ല നടനുള്ള മലയാളത്തിലെ ആദ്യത്തെ ഭരത് അവാര്‍ഡ് നിര്‍മ്മാല്യത്തിലെ വെളീച്ചപ്പാടിന്റെ ...
തഡഗ്റോളി ബഹദൂര്‍ ( 1995)
ആസാമീസ് ചലച്ചിത്രത്തിനു ദേശീയവും അന്തര്‍ ദേശീയവുമായ ഫിലിം ഫെസ്റ്റിവലുകളില്‍ സാന്നിദ്ധ്യമാകാനും പുരസ്ക്കാരങ്ങളും ബഹുമതികളും നേടുന്നതിനും കാരണക്കാരന്‍ എന്നു പറയാവുന്ന ജാന ബറുവയുടെ വിഖ്യാത ചിത്രമാണു 'തഡഗ്റോളി ബഹദൂര്‍ ' ആസാമീസ് ഗ്രാമങ്ങളുടെ ഉള്‍ത്തുടിപ്പുകളും വേദനകളും ഗ്രാമവാസികളുടെ മോഹങ്ങളും മോഹഭംഗങ്ങളും ജാന ബറുവ ഒരു വൃദ്ധനായ കടത്തുവഞ്ചിക്കാരനിലൂടെ പറയുന്നു. മകന്‍ പഠിച്ച് നഗരവാസിയായി മാറുന്നതോടെ ഗ്രാമീണ ജീവിതത്തെക്കുറിച്ചുള്ള അയാളുടെ സങ്കല്പ്പങ്ങള്‍ മാറുന്നു. പട്ടണത്തില്‍ കഴിയുന്ന മകന്റെ സ്വത്തുക...
ന്യൂസ്പേപ്പര്‍ ബോയ് – പി രാമദാസ് (1955)
ഇന്ത്യന്‍ സിനിമാരംഗത്ത് ആദ്യമായി വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ ചിത്രം. ഇന്റെര്‍മീഡിയറ്റിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു , ചിത്രത്തിന്റെ അമരക്കാരന്‍. കഥ, തിരക്കഥ, നിര്‍മ്മാണം , സംവിധാനം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് , ഗാന രചന, സംഗീതം ഇവ വേറെ വിദ്യാര്‍ത്ഥികളും നിര്‍വഹിച്ചു . രാമദാസിനും സഹസംവിധായകനുമായ പരമേശ്വരനുമൊഴികെ ബാക്കി സഹകരിച്ച വിദ്യാര്‍ത്ഥികള്‍ക്കൊക്കെ പ്രായം ഇരുപതില്‍ താഴെ മാത്രം. ലോക സിനിമാരംഗത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ ചിത്രം വേറെ ഉണ്ടായിരുന്നില്ല. ലോകത്ത...
ഘടശ്രാദ്ധം
കന്നട സിനിമയ്ക്കു ഇന്ത്യന്‍ സിനിമയില്‍ നവീനാശയങ്ങളിലൂടെ പ്രാമുഖ്യം നേടിക്കൊടുത്ത ചുരുക്കം ചില കന്നട ചലച്ചിത്രകാരന്മാരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംവിധായകന്‍ ഗിരീഷ് കാസറവള്ളി അണിയിച്ചൊരുക്കിയ ചിത്രം. ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ യാഥാര്‍ത്ഥമായി അവതരിപ്പിച്ച ചിത്രം സമാന്തര സിനിമയിലെ ഒരു നാഴികക്കല്ലാണ്. യു ആര്‍ അനന്തമൂര്‍ത്തിയുടെ നോവലിന്റെ സമൂര്‍ത്തമായ ആവിഷ്ക്കാരം ചരിത്രവും സാമൂഹിക ജീവിതവും അതോടൊപ്പം ആധുനികതയും സ്ത്രീ സമത്വവും സമഗ്രമായി സമ്മേളിച്ചിരിക്കുന്ന ഒരു ചിത്രമായി ഇതിനെ വിലയിരുത്താം....
ഉത്തര- ബുദ്ധദേവ് ദാസ് ഗുപ്ത (2000)
ബംഗാളി സിനിമയിലെ നവപ്രതിഭകളില്‍ ശ്രദ്ധേയനാണ് ബുദ്ധദേവ് ദാസ് ഗുപ്ത. സത്യജിത്ത് റേയുടെ റിയലിസ്റ്റിക് സിനിമകളുടെ സ്വാധീനം ആദ്യകാലചിത്രങ്ങളിലുണ്ടായിരുന്നെങ്കിലും പിന്നീട് സ്വന്തം പാത കണ്ടെത്തിയ സംവിധായകനാണ് ബുദ്ധദാസ് ദേവ് ഗുപ്ത. അതിന്റെ നിദര്‍ശന ഉദാഹരമായി ‘ ഉത്തര’ യെ കാണാം. വഷളായിപ്പോകാന്‍ സാദ്ധ്യതയുള്ള സ്വവര്‍ഗ്ഗാനുരാഗത്തെ ഊന്നിയുള്ള ചിത്രം. പക്വത വന്ന ഒരു ചലച്ചിത്രകാരന്റെ കൈയ്യില്‍ പെട്ടതു കൊണ്ടാണ് ഉത്തര പോലെയുള്ള ചിത്രം പ്രേക്ഷകര്‍ക്ക് ലഭിച്ചത്. സമേഷ് ബാബു എന്ന ബംഗാളി എഴുത്തുകാരന്റെ ചെറുകഥയെ ആ...
ഏക് ദിന്‍ പ്രതിദിന്‍ (1979)
സിനിമ സാമൂഹിക പ്രതിബദ്ധതയോടുകൂടിയാവണമെന്ന നിര്‍ബന്ധബുദ്ധിയുള്ള ചലച്ചിത്രകാരനാണ് മൃണാള്‍ സെന്‍. സിനിമയിലെ ഒരു കഥാപാത്രം പെട്ടന്ന് അപ്രത്യക്ഷമാകുന്ന സ്വഭാവം അദ്ദേഹത്തിന്റെ ഏതാനും ചിത്രങ്ങളില്‍ പ്രകടമാണ്. അത് മാത്രമല്ല ബംഗാളിലെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന മദ്ധ്യവര്‍ത്തി സിനിമകളുടെ വക്താവായും അറിയപ്പെടുന്നു. അതോടൊപ്പം രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, അസ്വസ്ഥമാകുന്ന കലാശാലകള്‍ , നക്സലിസത്തിന്റെ ഉദയം ഇവയെല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കാണാം. ഇ...
കാഗസ് കെ ഫൂല്‍ ( 1959)
ജീവിച്ചിരുന്നപ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ചലച്ചിത്ര പ്രതിഭയാണ് ഗുദത്ത് . നടന്‍, കൊറിയോഗ്രാഫര്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീനിലകളില്‍ പ്രസിദ്ധനായിന്നെങ്കിലും അദ്ദേഹത്തിന് ലോകത്തെ തന്നെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളായിരുന്ന പ്യാസക്കും കാകസ് കെ ഫൂലിനും ഇന്‍ഡ്യയില്‍ കിട്ടിയതിനേക്കാള്‍ മികച്ച സ്വീകരണം കിട്ടിയത് ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ആണ്. ‘ സൈറ്റ് ആന്‍ഡ് സൌണ്ട്’ മാഗസിന്റെയും ടൈം മാഗസിന്റെയും കണക്കെടുപ്പില്‍ ലോകത്തിലെ ഏറ്റവും മികച്ച 100 സിനിമകളില്‍...
രാഘവന്‍ മാസ്റ്റര്‍- ഒരോര്‍മക്കുറിപ്പ്
മലയാള സിനിമാഗാനത്തിന് മലയാള മണ്ണിന്റെ ഗന്ധം നല്‍കിയ ആദ്യ സംഗീത സംവിധായകനാണ് കെ. രാഘവന്‍. 1954 - ല്‍ ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ നീലക്കുയില്‍ എന്ന ചിത്രത്തിന് സംഗീതം പകര്‍ന്നു കൊണ്ടാണ് സിനിമാ രംഗത്തേക്കു വരുന്നത്. മലയാള സിനിമാ ഗാനങ്ങള്‍ പലപ്പോഴും തമിഴിന്റെയോ ഹിന്ദിയുടേയോ ചുവടു പിടിച്ചുള്ള സംഗീതത്തോടു കൂടിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ദക്ഷിണാ മൂര്‍ത്തി സംഗീതം പകര്‍ന്ന നവലോകം, ജിവിതനൗക എന്നീ ചിത്രങ്ങളിലെ ചില ഗാനങ്ങളെങ്കിലും പോപ്പുലറായ ഹിന്ദി ഗാനങ്ങളുടെ ചുവടു ...
സുബര്‍ണരേഖ
ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭയായ സത്യജിത്ത് റേയേക്കാള്‍ മുന്നേ തന്നെ ബംഗാളി ചലച്ചിത്ര രംഗത്ത് വന്നായാളാണ് റിത്വിക് ഘട്ടക്. പക്ഷെ കാലത്തിന്റെ നിഷ്ഠൂരമായ അവഗണന കൊണ്ട് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോവുകയായിരുന്നു. സത്യജിത് റേ കഴിഞ്ഞാല്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് രണ്ടാമതൊരു പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ മലയാളികളുള്‍പ്പെടെ നാലഞ്ചു പേരുകള്‍ ഉയര്‍ന്നു വരുമെങ്കിലും ഘട്ടക്കിന്റെ പേര്‍ ഒഴിവാക്കപ്പെടുകയായിരുന്നു. ഈ അടുത്ത കാലം വരെ ഉയര്‍ന്നു വരുന്ന പേരുകളെല്ലാം നല്ല ചലച്ചിത്രകാരാണെങ്കിലും സൂക്ഷമ...