Home Authors Posts by മിത്ര.ടി

മിത്ര.ടി

20 POSTS 0 COMMENTS

ദു:ഖമുഖം

പഴങ്കഥ താരാട്ട് പാടിടും തിരനിരകളായി മനമെന്നും പനിനീര്‍ക്കണം മിഴികളില്‍ മൗനത്തില്‍ തെളിഞ്ഞ വഴികള്‍ താഴത്തെയറയില്‍ ഉറക്കത്തിലാര്‍ന്നിരിക്കുമോര്‍മ്മകള്‍ തീയിട്ടു കൂട്ടിയ തറയില്‍ നിന്ന് പുകക്കോലങ്ങളായി തൂശനിലകളില്‍ വിളമ്പുന്നതു പോലനുദിനം തുളുമ്പുന്നു തരികളോരോന്നും തിരികെ തന്‍ ജന്മഭൂവിലേയ്ക്കു ആകാശമൊരു മഞ്ഞുതീരമായിയുതിര്‍ക്കും കുളിര്‍മ്മ ആ ഭസ്മപ്പന്തലില്‍ നടുമുറ്റത്ത് അക്കല്‍വിളക്കിന്‍ നാളം ജന്മവുമന്ത്യവുമൊരു കാഹളവിളംബരമായി വര്‍ത്തിക്കും ജല്പനങ്ങളില്‍പ്പെട്ടമരുന്നു മാനു...

കുളിർക്കൂട്

  കാറ്റിൻ കരങ്ങളിൽ ആരോ മധുരം വിളമ്പാൻ ഏല്പ്പിചതു പോൽ കദളിപ്പഴക്കുലകളിൽ വിരിയും വണ്ടിൻ മർമ്മരം മൂളലുകളായി മൗനത്തിൻ തെളിനീർമൊട്ടുകൾ വീഴുന്നു വാചാലമായി മിന്നും മഞ്ചാടികൾ തുരുതുരെ ഉതിർന്നു ഉഷാറോടെ മഞ്ഞിൻ ദലങ്ങൾ വീഥി തോറും തിരച്ചെപ്പുകളായി മണിക്കൂറുകൾ എണ്ണാനില്ലാതെ എരിഞ്ഞടങ്ങുമീ തിരിനാളം കാണിയ്ക്ക വയ്ക്കുന്നീശ്വരനു താംബൂലനേർച്ചയായിയിന്നും കൂടെ കൂട്ടുവാനെത്തുമെന്നറിയിച്ചു പോയൊരാ മഴക്കുരുവികൾ കാത്തിരിക്കുന്നവയെയെന്നതു പോൽ ആ കുസൃതിപ്പൂമ്പാറ്റകൾ കണമതിൽ കരുതുന്നു ജീവ...

മെഴുകുതിരിത്തോപ്പ്

ഇത്രയും കനവില്‍ കുളിര്‍ ഓര്‍മ്മകള്‍ നിറയുന്നു ഇതാദ്യമല്ല കുതിച്ചു പായും കുതിരകള്‍ തന്‍ കുളമ്പടി യാനങ്ങള്‍ പകലറിയാതെ ഇരുളില്‍ സഹയാത്രികര്‍ യുദ്ധമകലെ മേഘങ്ങള്‍ക്കിടയിലൊ മൊഴികളായി കൂരകൂട്ടിടും ജീവനാളങ്ങള്‍ വദനവാടിയില്‍ കണ്ണിടറുന്നിമകള്‍ കച്ചമുറുക്കുന്നു കോളമരുന്നു ചുടുനീര്‍ മാതളങ്ങള്‍ മനോഭാവത്തില്‍ മൊട്ടിടുന്നു ചക്രശ്വാസങ്ങള്‍ക്കപ്പുറമെത്തിടും ചെല്ലം ചൊടികളിലൂടെ കാട്ടുതീ പോല്‍ ജ്വലിച്ചൊഴുകുന്നു വനസരസ്സുകള്‍ കൂട്ടിനു കുടില്‍വിട്ടിറങ്ങിടും കാനനവാസികളാം ശലഭങ്ങള്‍ ദൂരെ...

പല്ലവപഞ്ചമം

പല്ലവപഞ്ചമം മുഴുകി തന്‍ സാന്ത്വനസപര്യയില്‍ തിരികളുമായി മാനത്തുനിന്നാ താരകങ്ങള്‍ തന്‍ അനുഗ്രഹത്തിനായി ചാണകം മെഴുകിപ്പാകിയടുക്കിയെടുത്തു രാച്ചന്തം ചിപ്പികള്‍ക്കുള്ളില്‍ മൊട്ടിട്ടു വിരിയുന്ന വനമുല്ലകള്‍ നിലാനൗകയില്‍ തുഴയുന്നു തീരത്തേയ്ക്കായി തിരയില്‍പ്പെടാതെ നീര്‍ച്ചാലുകളിലൂടൊഴുകുന്നു അശ്രുപൂജാപ്രസാദം മേഘമരങ്ങളാടിയുലയുന്നുവതില്‍ വിടരും വേദപുഷ്പങ്ങള്‍ മന്ദരാഗ വേലിയേറ്റമായി ഓര്‍മ്മ തന്‍ മര്‍മ്മരങ്ങളും ചിരകാല തപസ്യയിലെന്ന പോലോരോയിതളുമതില്‍ ചിതറുന്നു വെണ്മലര്‍മുത്തുകളാ...

നിശബ്ദകാഹളം

  രാവിൻ ദലങ്ങൾ കിളിർക്കുമാ കുളിരരുവിക്കാറ്റിൽ പിന്നെ ഒരോന്നായി കൊഴിഞ്ഞു രാഗപുഷ്പാർച്ചന നടത്തും നാടിൻ നിലനിൽപ്പിനായി നന്മപൈങ്കിളികൾ നീരദസ്വപ്നങ്ങൾ എങ്ങോ മറഞ്ഞു യവനികയ്ക്കു പിന്നിൽ എന്നുമാ താവളത്തിൽ നീലം മുക്കിയൊരാടയണിഞ്ഞീയാകാശം നിറഞ്ഞു തൂകും പുഞ്ചിരിക്കിണ്ണം മീതെ പവിഴപ്പുറ്റു കണക്കെ മേഘങ്ങൾ പിന്നിക്കിടക്കുന്നു പിണങ്ങാതെയീ തോഴർ പറക്കും വെള്ളപ്പറവകളായി പടികൾ കയറിയിറങ്ങി ചിറകുകൾ വീശിയാസ്വദിച്ച് വെള്ളിപൂങ്കുലകൾ പോലവയെ പിടിച്ചു കുലുക്കും ചില നേരം മാനവികാരം വെയിലിൻ കട്ട...

പഴംപൊരി

  സായംസന്ധ്യയുടെ രശ്മികള്‍ തീര്‍ത്ഥം തളിക്കുന്നതു പോലെ പടരാന്‍ തുടങ്ങി. ഒരു രാത്രിയുടെ പടിവാതിലില്‍ നില്‍ക്കുന്നു പ്രകൃതിയും. മനുഷ്യജന്മങ്ങളില്‍ ആയുസ്സില്‍ ഒരു ഏടു കൂടി. ചലിക്കുന്നു വില്‍ചക്രം ആരും പറയാതെ തന്നെ. എന്തൊരദ്ഭുതം! അദ്ഭുതങ്ങള്‍ വേറെയുമുണ്ട് - ആവിഷ്കാരങ്ങള്‍, മനുഷ്യനേട്ടങ്ങള്‍. ഓഫീസില്‍ നിന്നു വീട്ടിലേയ്ക്കുള്ള ഓട്ടം ബസ്സിലേയ്ക്ക്. ഉച്ച കഴിഞ്ഞു കഴിച്ച പഴമ്പൊരിയുടെ, ചായയുടെ ബലം. സലിതയുടെ ആഗ്രഹമനുസ്സരിച്ചുള്ള ചിട്ടയായ പഠനം അന്നു രാത്രിയും തുടര്‍ന്നു. ആ പഴയ രാത്രി. രാവില്‍ ...

കടൽവിചാരം

ഈറൻ ഇലകളിലൂടെ ദൂരെ നിന്നൊഴുകി വരുന്നു ഇളം സൂര്യനാളങ്ങൾ. അതു കണ്ട് പറന്നണയും കൂടുകളിലേയ്ക്ക് കുഞ്ഞിക്കുരുവികൾ. വീട്ടിലെത്തിയ നേരം തുളസിത്തറയിൽ നിന്നു കീർത്തനാലാപനം പോലെ കേട്ടു. സന്ധ്യാനാമജപം. പ്രാർത്ഥനാനേരം. നിത്യമുഴക്കം. എന്തു കൊണ്ടും ഒരുമയുടെ വെളിച്ചം പകരുന്ന നാടിന്റെ നന്മ. തിങ്ങി നിൽക്കുന്ന കേരവൃക്ഷങ്ങൾക്കുണ്ട് എത്രയോ രഹസ്യങ്ങൾ ചൊല്ലിടാനെന്ന പോൽ. വളർന്നു പൊങ്ങുമ്പോൾ കാഴ്ചകൾ എന്തെല്ലാം, എത്രയോ. കെട്ടിട സമുച്ചയങ്ങൾക്കിടയിലെ പച്ചപ്പിൻ മനോഹാരിത. മഴയിൽ കുതിർന്നു നിൽക്കുന്നു മരങ്ങൾ, മണ്ണ്‌. മണ്ണ...

ജീവിതവാരിധി

മേഘത്തുടിപ്പുകൾ തൻ അകമ്പടിമേളമോടൊരു ദിനം മൗനം വിട ചൊല്ലിടും തണുത്തക്കാറ്റിൻ ഊഞ്ഞാലിലേറിടും നീങ്ങുന്നു പര്യടനമെത്തിടുമാ സേന സൂര്യക്കനൽക്കവാടത്തിൽ നനഞ്ഞു കുതിർന്നൊരു കരിമുകിലുരുകാതെയുള്ളിൽ മഴപ്പൂക്കൾ കോർത്തൊരുക്കും ജഗത് മാല്യമീ പകലിൽ മനസ്സിൻ മഞ്ചത്തിൽ മൃദു സ്പർശമായി മെല്ലെയെത്തിടും മീട്ടുന്നു മോഹത്തംബുരു വിരിയുന്നു ശ്രുതികിരണങ്ങൾ മിന്നും മുത്തുകൾ പോലാ വർഷരശ്മികൾ കുലുങ്ങിച്ചിരിച്ചു നിറഞ്ഞൊഴുകും നേർത്ത തൂലികയിലാനന്ദത്തെളിച്ചം നീളുന്നു താഴെയകലെ ഭൂവാശ്രമത്തിലേയ്ക്ക് ഭക്ത...

അനുഭവത്താളുകൾ

ദിവാകരരത്നക്കല്ലുകൾ പതിയുന്നൊരാ കറുത്തമുത്തുമാല ദീർഘമാമീ പഥസംചലനം ഓരോ അവസ്ഥ തൻ അർത്ഥം തേടി കൈപ്പുഴ തൻ വെള്ളപുതപ്പു ചുറ്റി പുളകം കൊണ്ടു കരിമ്പാറക്കെട്ടുകൾ പാദസരസ്വരത്തിൽ കുളിർക്കണ്ണാടിയായി അമ്പലമണികൾ കിലുങ്ങുന്നു സന്ധ്യാദീപ്തി നമസ്കാരത്തിൽ അനഘമറിവിൻ ജലരാശികളായി ഓരോ വരിയിലും നേർമ്മപൂണ്ട കൗമാരകഞ്ചുകങ്ങളായി ഈ സ്വപ്നമേടയിൽ നോവുകൾ മറയ്ക്കുനെന്ന പോലീ രോമമേലലങ്കാരം തളിർ ചോലകളീ നറും പൂമണത്തിൽ കുളിച്ചു കുതിർന്നു തണൽപ്പരപ്പുകളിലും കാണാമോരോ കുട്ടിക്കുറുമ്പുകൾ കിനാവുകൾ തൻ കത...

വിധിവിധം

“അല്പം സമയം കൂടി കാത്തിരിക്കണം. വേദന കുറയാനല്ലേ? കുറച്ചു കൂടി ക്ഷമയോടെ”. സ്നേഹപുരസ്സരമീ വാക്കുകൾ - അതൊരു ആശ്വാസം തന്നെയാണ്‌. സൈനബയുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിടർന്നു. അതു ചെറിയ കാര്യമല്ല. വലിയ വേദനകൾക്കിടയിൽ ചെറു സന്തോഷം വലുതാകും. ആതുരസേവനം തുടങ്ങിയിട്ട് ഇന്നു ഇരുപതു വർഷങ്ങൾ പിന്നിടുമ്പോൾ കാര്യഗൗരവം കൂടി, വിഷയത്തിലുള്ള അറിവും. അനുഭവങ്ങൾ ആഴങ്ങളിൽ ഇറങ്ങി മനസ്സിൽ കൂട് കെട്ടി. അവയിൽ വിവിധ രസങ്ങൾ. കൈ പിടിച്ചു മുന്നോട്ട്..... നോവുകൾ ഇല്ലാത്ത, അനുഭവിക്കാത്ത മനുഷ്യരുണ്ടോ ഈ ലോകത്തിൽ? ഈ ലോകം തന്നെ തീർ...

തീർച്ചയായും വായിക്കുക