Home Authors Posts by മിത്ര.ടി

മിത്ര.ടി

20 POSTS 0 COMMENTS

പഥപദം

  കാറ്റുമാറ്റം നേർത്തതാം പാതയിൽ തെളിയുന്നു തളിക പോൽ താളുകൾ നീട്ടി ചേമ്പിലകൾ മഞ്ഞിൻ മനസ്സു പോൽ ചാരെ തുള്ളികൾ നിറകണികകൾ ജീവിത ചർച്ചയിൽ വീണ്ടും ഒരു പുത്തൻ അവസരം ഇനിയുണ്ടാകുമെന്നു അതറിയാമെന്നു തോന്നിടും വിധം നേരെ മണ്ണിൻ വിരിപ്പു ചാർത്തിയ ഭൂമിയിൽ വേഗം സ്വന്തമായി തീർത്തതാം വ്യവസ്ഥിതി തൻ ചാരുതയിൽ വെളിച്ചം എവിടെയോ തിങ്ങിമറയുന്നുണ്ടാകാം ദിനകര ദൗത്യം പൂർത്തികരിക്കുമെന്ന് ഉറപ്പുമായി നീങ്ങിടുന്ന രാത്രിയുടെ പകൽ പല്ലവികൾ ഇതേ വിളക്കിൻ നേരമാണവിടെ മറ്റൊരു ദിക്കിൽ വേറൊരു കഥയായിടും അത്രയും ...

പൊരുളൊളികൾ

    മഴമലകൾ ഇറങ്ങുന്നു മെല്ലെ തുള്ളികൾ തുമ്പികളായി മന്ത്രങ്ങൾ ഉരുവിട്ടു കാവൽ കിളികൾ കാനനച്ചിന്തുകളുമായി ചെറുപക്ഷികൾ മുൻപെ ചെമ്മാനച്ചന്തത്തിൽ പാറിപ്പറക്കുന്നാവോളം ചെംതിരിയിൽ പീലികൾ പോൽ പുക പോകുന്നു, പക്ഷെ നിറമതേ വാനപ്പതാകകളാം പൂമ്പാറ്റകൾ തൻ കൃതികളുമായി വാല്യങ്ങളെഴുതുന്നു അവയെന്നും എത്രയോ കാര്യങ്ങളിൻ കുറിപ്പുകൾ ഓരോ നിരകൾ ഒരു കർമ്മ പ്രവർത്തനത്തിൻ ഉത്സാഹമോടെ ഓർമ്മകൾ ഒരു കാലത്തിൻ പൂവുകൾ, വള്ളികൾ, മൊട്ടുകൾ ജലപ്പൊട്ടുകൾ ഓരോ ദലത്തിലും തീർക്കുന്നു താരകങ്ങൾ ജപങ്ങൾ ചൊല്ലുന്ന...

മഴക്കുടുക്കകൾ

  മഴവില്ലു കമാനമേറിയ മേഘങ്ങൾ തൻ ഇടയ്ക്കാക്കൊട്ടുകൾ മുന്തിരിച്ചാറിൽ തീർത്തൊരു കൊണ്ടലുകളിൻ നിറപ്പടർപ്പ്. ഇനിയും എത്തിചേരാനുണ്ടൊ- ത്തിരിപേർ, കൂട്ടുകാർ ഇസ്തിരിപ്പെട്ടിതൻ ചൂടാറും മുൻപെയീ വൃത്തവിന്യാസം ഗഗനമാകെ നിറയുന്നുവീ ജലദപരിമളങ്ങൾ ഗുളികകൾ ഔഷധക്കൂട്ടുകളായിയാ മൺകലക്കുഴമ്പിൽ ഈ പരീക്ഷണശാലയിൽ പുകയും നിലാവിൻ കുമിളകൾ... ഇത്തിരി നേരത്തിൻ കാര്യമല്ലായെന്നു തോന്നുന്നു കിളികൾ തൻ കടങ്കഥ പറച്ചിലങ്ങനെ കല്ലുകളപ്പോൾ കോർത്ത് തീപ്പൊരി പാറി മിന്നിടും കൂടാരം കെട്ടിയൊരുക്കി വച്ചതു...

മുകിൽമർമ്മരങ്ങൾ

  മഴവില്ല് കമാനമേറിയ മേഘങ്ങൾ തൻ ഇടയ്ക്കാക്കൊട്ടുകൾ മുന്തിരിച്ചാറിൽ തീർത്തൊരു കൊണ്ടലുകളിൻ നിറപടർപ്പ് ഇനിയും എത്തിചേരാനുണ്ടൊത്തിരി പേർ കൂട്ടുകാർ ഇസ്തിരിപ്പെട്ടി തൻ ചൂടാറും മുൻപെയീ വൃത്തവിന്യാസം ഗഗനമാകെ നിറയുന്നുവീ ജലദപരിമളങ്ങൾ ഗുളികകൾ ഔഷധക്കൂട്ടുകളായി ആ മൺകലക്കുഴമ്പിൽ ഈ പരീക്ഷണശാലയിൽ പുകയും നിലാവിൻ കുമിളകൾ ഇത്തിരി നേരത്തിൻ കാര്യമല്ലായെന്നു തോന്നുന്നു കിളികൾ തൻ കടങ്കഥ പറച്ചിൽ അങ്ങനെ കല്ലുകളപ്പോൾ കോർത്ത് തീപ്പൊരി പാറി മിന്നിടും കൂടാരം കെട്ടിയൊരുക്കി വച്ചതു പോൽ ഈ കർപ്പൂരക്കെട്ടു...

ഉപഹാരം

        ചന്ദനനിറമോലും മേട മെനയുന്ന പോലാ ഭൂവിൻ മകുടം ചെംചുണ്ടുകളിൽ ചുടുച്ചിന്തുകളുമായി എത്തിടുന്നു തുമ്പികൾ പറക്കുന്നു പാരിൻ ദലങ്ങളിൽ തുരുതുരെ ആ പുല്‌ച്ചെടികളിൻ പച്ചചില്ലകൾ അറിവിൻ അക്ഷരമാലകളോരോന്നായി ചൊല്ലുന്നവരെല്ലാം അധരങ്ങളിൽ നിറയുന്നിതു അവനി തൻ ആത്മസ്വരൂപനാദം മുളയ്ക്കുന്നു മൊഴികളും മിഴികളും മാനത്ത് മൃദുചന്ദ്രരേഖകൾ ചുറ്റിക്കളിക്കുന്നു പിന്നിലായി മാസങ്ങളാൽ മേഞ്ഞുവരഞ്ഞൊരു മഴക്കൊടി മീതെ തണലായി തണുത്താകാശം കറുത്തു തുടങ്ങുന്നു ജടക്കെട...

ഭുവനവചസ്സ്

          പറന്നിറങ്ങും നിറയും പതക്കങ്ങളുമായി കാൽത്തളസ്വനങ്ങൾ കേട്ടൊരാ ആതുരരാവുണർന്നു വേഗം കുഴലൂതിയിന്നും സ്വരങ്ങളിലതേയാ പൂവൻകൂട്ടം കൊത്തിയടർത്തിയൊരുക്കിയൊരു കൊട്ടാരകിളിവാതിൽക്കലിൽ കൈകൂപ്പി വണങ്ങിടുന്നു മാനമുറ്റത്തെ മാറ്റുകളെ തത്തികളിക്കുന്നുവണ്ണാൻ നീട്ടി വിളിക്കുന്നു തൻ നാവു എരിവുമായി കാന്താരി കണക്കെ ദിക്കുകൾ പരക്കുമാ ഗാനമതു തുടരുന്നു ദലങ്ങൾതോറും തെന്നി കളിക്കുന്നുവാ പൂമ്പാറ്റകൾ തളിക്കുന്നുവകലെ നിന്നുള്ളൊരു പ്രാർത്ഥനാതീർത്ഥം തൻ പ്രാതല...

യജ്ഞകുഞ്ജം

കുതിച്ചോടും കിളിക്കുട്ടികൾ നിരയായി വിഹായസ്സിൽ കരപ്പൂക്കൾ സുന്ദരശലഭങ്ങളായി സൂര്യനർത്തനമാടി ഇലകളലകളായി കിഴക്കുനഭസ്സിൽ കദനക്കുറിമാനമായി ഇത്രയും ശോകകണങ്ങൾ ചേർത്തുപിടിച്ചൊരാ പൂങ്കാവടി പാവനമന്ത്രങ്ങളരുളി മധുരമാം മാവിൻ ദലപുടങ്ങൾ പാരിൻ ചൈതന്യമായി കുറുകുമീ മാധുര്യ മാലകൾ ആ വയൽവരമ്പിൽ ഓരോന്നും പെറുക്കിയടുക്കുന്നു വർണ്ണവിന്യാസമായി പെയ്തിറങ്ങും പഴമഴ കാലത്തിൻ രുചിക്കൂട്ടായി രാവിലുണർന്നു കോർത്തുവച്ചിടും ഋഷിജ്ഞാനം തൻ വേറിട്ട കൈപ്പുണ്യം വിണ്ണിൻ വിശറിയായി ഇളംതെന്നലിലവ ലോലമായി വാനമ...

ധൂമയാമം

ചാരം ചിന്തും കാമ്പുറപ്പും കറുപ്പോലും കതിര്‍ക്കെട്ടുകളുമായി ചില നേരമതില്‍ വാദ്യക്കൊട്ടുകളാ നീലാരാമത്ത് കൂകി വിളിച്ചൊരുക്കുന്നൊരു കൂട്ടം ചേര്‍ക്കല്‍ കേട്ടു ഗ്രഹിച്ചൊരു ഗാനമതു താന്‍ സമ്മേളനത്തുടക്കം അകലെ മാനത്ത് ചെമ്മരിയാടുകള്‍ക്കിടയിലൂടെ അരക്കണ്ണുകളുമായി അധ്വാനച്ചിറകുകള്‍ പരത്തുന്നു താരാട്ടു പോല്‍ കേള്‍ക്കുന്നു നാദത്തിരയിരമ്പലുകള്‍ താമസം കൂടാതെത്തേണ്ടത്തുണ്ടെന്നാലോചിപ്പൂ തന്‍ വേഗം കൂട്ടിപ്പായുന്നുവാ കുടുംബയോഗത്തിനായി തര്‍ക്കമില്ലാത്തൊരു തുറന്ന തീരുമാനത്തിനായി തോരണ...

ദുഃഖപഥം

  കാലം കല്പിച്ചൊരു മുകിലരങ്ങേറ്റമാ മാനത്ത് കനവുകൾ കൂരിരുൾ കൂട്ടിൽ തപ്പി തടയുന്നതു പോൽ സ്വപ്നങ്ങൾ മോഹബിംബങ്ങളായി മന്ത്രമുരുവിടും സിരകളിലവ സപ്തസ്വരങ്ങളായി സംഗീതരഥത്തിലൂടെ സാർത്ഥകമാകുന്നെത്രയീ പ്രൗഢമാം ആത്മയാത്രയിലൂടെ സത്യമെന്നൊരാ സ്വാതന്ത്ര്യാനുഭവമോർത്തുക്കൊണ്ടേയിരിക്കും ചടുലമാം ചക്രശ്വാസങ്ങൾ തൻ ചുടുനികരങ്ങൾ ചലിക്കുന്നു ചുണ്ടുകൾ  വിയർക്കുന്ന വാക്കുകളായി മൊഴികളിൽ തണുപ്പത്രയും മനമുറച്ചതു പോൽ മാസങ്ങളീ വഴിവെട്ടിയെടുത്തു കടന്നു കടലാഴിയിലേയ്ക്ക് അത്രയുമൊരാഗ്രഹ വരമാല കൂട്ടിക്കെട്ടി സ്...

നാണയപ്പെരുമ

മൗനമാരും കാണാതെ ഇറ്റിറ്റു വീഴുമിതളുകളായി മനസ്സിൻ ഉരക്കല്ലിൽ അരച്ചുണക്കിയതാം അരിയിലപ്പൂക്കൾ ജന്മമിനിയുണ്ടാകുമോയെന്നറില്ല ആകാശമൊട്ടുകൾ ഉറ്റു നോക്കി ജഗത്പല്ലവിയിലുണരുമോ ഇനിയുമാ പുഷ്പകാലം! വർഷോത്സവം ഒളിച്ചു കളിക്കുന്ന പോലാകുമോയിതുമെന്നും വെയിൽമാനം അസ്തമിക്കാനാഗ്രഹമില്ലാതെയെന്നറിയുന്നു മഴക്കുരുവികൾ മറുപടിയോതാനാർക്കുമാവാതെ ഈ ലോകവുമതിൽ ആശ്ചര്യത്തിൽ ചക്രം വലിക്കുന്ന പോൽ ചരിവിലൂടെ ചൂളമിടുന്നു അത്ഭുതവരകൾ വരദാനമായി ഈ ഉറുമ്പു രാജ്യത്തിനു അന്നം മുട്ടിടാതെ നോക്കുന്നു നാട...

തീർച്ചയായും വായിക്കുക