Home Authors Posts by മിന്നുതോമസ്‌

മിന്നുതോമസ്‌

0 POSTS 0 COMMENTS

നീ അറിയാതെ

നിന്റെ നക്ഷത്രക്കണ്ണുകൾക്ക്‌. നീ പുഞ്ചിരിക്കുമ്പോൾ കണ്ണുകളിലൊരു നക്ഷത്രം വിരിയുന്നതെന്തു കൊണ്ടാണെന്നു ഞാൻ ചിന്തിച്ചു പോകുന്നു. ആ നക്ഷത്രം നിന്റെ കണ്ണുകളിലൂടെ മിന്നിത്തിരിഞ്ഞ്‌ എന്റെ ആത്മാവിലേക്ക്‌ പ്രവേശിക്കുന്നു; നീ അറിയാതെ... നിറം മനസിലാകാത്ത നിന്റെ കണ്ണുകളുടെ നിറമെന്തെന്നു ചിന്തിച്ച്‌ എനിക്കു ഭ്രാന്തു പിടിക്കുന്നു. നിന്റെ മിഴിച്ചീളുകളെന്റെ- യിരുൾച്ചിറകുകളെ ചീന്തിയെറിയുന്നു. ഒരു സീൽക്കാരം മനസിന്റെ ഓരങ്ങളിൽ നിന്നും പുറപ്പെടു ന്നുവോ? നീ അറിയാതെ... നിന്റെ കണ്ണുകളെന്നെയല്ലാതെ മറ്റാരേയോ പ്രതീക്ഷി...

ആത്മാവിന്റെ പടവുകൾ

എന്റെയൊത്തിരി വിഹ്വലതകളുടെ വെളളിലമരങ്ങളിലിത്തിരി മഴനൂലിഴകളെ പെയ്‌തിറങ്ങാൻ അനുവദിക്കാതെയിടവേളകളില്ലാതെ നിൻചകോരപക്ഷികൾ മഥിപ്പൂ എന്നാത്മനിളയിലെൻ ഹൃദയാകാശങ്ങളിൽ പിന്നെയീ പ്രണയവൃക്ഷങ്ങളിൽ നിർനിദ്രരായ്‌ നിന്റെയാത്മാവിന്റെയോരോ പടവുകളുമെന്നിലടിയുമ്പോൾ ഞാൻ ചിലമ്പുന്നു പുഴയായ്‌ ആർദ്രമായ്‌ നിറനിശ്വാസങ്ങൾക്കും കൊടും ചൂളകൾക്കുമീറൻ ഹിമശിലകൾക്കും ഇടയിലെന്റെ കുമിളകളൊക്കെയും ചുംബിച്ചുടഞ്ഞു നിൻ പടവുകളെ. നിന്റെ മിഴി കടവാതലുകൾ കണക്കെയീ വിരഹലോഹപാളികളിലല്‌പം ചിറകടിയൊച്ചകളുയർത്തുമ്പോഴെൻ തീത്തഴമ്പുകൾ നിന്റെ പടവുകളിലൂട...

സ്‌നേഹസീമ

എന്റെ നിശ്ശബ്‌ദതയിൽ നിന്റെ ചിന്തതൻ തേരോട്ടമെന്റെ ചിന്തയിൽ എന്തൊരാരവമെത്രമേൽ പൊട്ടിച്ചിരികൾ. പിന്നെയേതോ കണ്ണുകളെന്റെയോർമ്മയിൽ നഷ്‌ടസൗഭാഗ്യത്തിൻ രക്തം പൊഴിക്കുന്നു. നിന്റെ നിശ്വാസങ്ങളെന്റെ ചിന്തതൻ ശവമഞ്ചം ചുമലിലേറ്റുന്നു. പിന്നെയുമെന്റെ മനസ്സിന്റെ ശയ്യയിൽ നിന്റെയെത്രയോ കണ്ണുനീർ- പുഷ്‌പങ്ങൾ വാടിക്കിടക്കുന്നു ഏതോ ശില്‌പമെന്റെ കൺമുന്നിൽ ഭ്രാന്തമായെപ്പോഴും നൃത്തം ചവിട്ടുന്നു എന്റെയീ മനസ്സിലോ നിന്റെയൊരായിരം ചിന്തകൾ, കരിയിലകളൊക്കെയും കൂട്ടിയിട്ടിട്ടൊരു ചെറുസ്‌നേഹത്തിൻ അഗ്നിവിതറിയിട്ടുപോയെങ്കിലു- മെപ...

ഊഹങ്ങൾ

ഇത്‌ ഊഹങ്ങളുടെ പ്രാന്തപ്രദേശം ഞാനൊരു യക്ഷിയായിരുന്നെങ്കിൽ അമാവാസി രാത്രികളിലെപ്പോഴോ തേർവാർച നടത്തി, നിന്റെ രാത്രികളെ പകലുകളാക്കി, പരകാല ശ്വാസനിശ്വാസങ്ങൾക്കുമപ്പുറം എന്റെ പ്രയാണത്തിന്റെ മൂർദ്ധന്യാവസ്ഥയിലെപ്പോഴോ ചോര ഛർദ്ദിച്ച്‌ നിന്നെ കൊലപ്പെടുത്തിയേനേ.... ഞാനൊരു ഗതികിട്ടാത്ത, കൊടുംവിഷമാർന്ന സർപ്പകന്യക; എങ്കിൽ പ്രണയത്തിന്റെ സർപ്പദംശനം നൽകി നിന്നെ എന്റേതാക്കിത്തീർത്തേനേ.. എനിക്കു കവടി നിരത്തി പന്ത്രണ്ടുരാശികളുടെയും നിന്നെ സംബന്ധിച്ച എല്ലാകാലങ്ങളുടെയും സ്വപ്‌നങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ...

തീർച്ചയായും വായിക്കുക