Home Authors Posts by മിലു മറിയ ആന്റോ

മിലു മറിയ ആന്റോ

0 POSTS 0 COMMENTS
Asst. Professor, Prajyoti Niketan College, Pudukad, Thrissur. Address: Phone: 9495321687

ഇനി സാക്ഷികള്‍ പറയട്ടെ

തലയോടിനെപ്പോലും നെരിപ്പോട് സമമാക്കുന്ന ആ ചൂടിലിരുന്ന് അവള്‍ ചിന്തിക്കുകയായിരുന്നു. പുറത്ത് വേനലി‍ന്റെ കാഠിന്യം സഹിക്കാന്‍ വയ്യാതെ തെരുവുനായക്കള്‍ പഞ്ചായത്ത് കിണറിന്റെ അടുത്ത് സ്ത്രീകള്‍ വെള്ളം കോരുന്നിടത്ത് പോയി കിടക്കുന്നു. മുറ്റത്തെ ചെടികള്‍ക്ക് പ്രത്യേകിച്ച് ചട്ടികളില്‍ നില്‍ക്കുന്നവയ്ക്ക് അത്രയ്ക്കങ്ങ് വാട്ടം സംഭവിച്ചിട്ടില്ല. ഇതെല്ലാം നോക്കിക്കാണുന്നതിനിടയിലും ചിന്തകള്‍ സൃഷ്ടിച്ച തിരമാലകള്‍ അവളെ ഏതോ തീരത്ത് എത്തിച്ചു. അവളുടെ മുഖത്തിന്റെ ഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായിരുന്നു. മാറ്റങ്ങള്‍ പ...

കണ്ണ്

പെണ്ണുകാണല്‍ ചടങ്ങില്‍ ബന്ധുക്കളുടെ കണ്ണു വെട്ടിച്ച് അവളുടെ കണ്ണില്‍ അയാളുടെ കണ്ണുകളുടക്കിയപ്പോള്‍ കഥകളുറങ്ങിക്കിടക്കുന്ന ആര്‍ദ്രതയാണ് കാണാന്‍ കഴിഞ്ഞത്. വിടര്‍ന്ന അവളുടെ മിഴികള്‍ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് അയാള്‍ അറിഞ്ഞു. സമ്മതം മൂളാന്‍ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ധൃതി പിടിച്ച ഗള്‍ഫ് ജീവിതത്തിനിടയില്‍ സ്വപ്നങ്ങള്‍ പങ്കിടാനെത്തിയ കൂട്ടുകാരിയെ അയാള്‍ ഹൃദയത്തിലേറ്റി. ചുരുങ്ങിയ ലീവിനിടയില്‍ ഉറപ്പിക്കലും വിവാഹവുമെല്ലാം പൊടുന്നനെ നടന്നു. കതിര്‍മണ്ഡപത്തില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി നി...

ബ്രാന്റെ‍ഡ് ചൈല്‍ഡ്

പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ തൂക്കം മുതല്‍ ഓരോ അളവുകളും , കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അതിന്റെ പെര്‍ഫോമന്‍സും കണ്ട് ഡോക്ടര്‍ മാതാപിതാക്കളോട് പറഞ്ഞു ‘’ ദ് ബേബി ഈസ് വെരി സ്മാര്‍ട്ട്’‘ ആധുനിക സാങ്കേതിക വിദ്യയെ പുകഴ്ത്തിക്കൊണ്ട് അവര്‍ കോള്‍മയിര്‍ കൊണ്ടു. പിറന്ന് വീണ് മുലപ്പാലിന്റേയും പൊടിപ്പാലിന്റേയും ഗന്ധം മായും മുന്‍പ് പാല്‍പുഞ്ചിരി വിതറിക്കൊണ്ട് കുഞ്ഞു വിളിച്ചു ‘ മമ്മ’ ‘ ഡാഡ’ ബുദ്ധികുറയേണ്ടെന്നു കരുതി , കുഞ്ഞ് ‘ ബിസി’ ആയിരിക്കാന്‍ മാര്‍ക്കറ്റില്‍ ലഭ്യമായവ എല്ലാം മമ്മ കലക്കിക്കൊടുത്തു. ഫ്ലാറ്റില...

തീർച്ചയായും വായിക്കുക