മിഖായേൽ ഷെളോക്കോവ്
ഡോൺ ശാന്തമായി ഒഴുകുന്നു
യോഷൻസ്‌കായ എന്ന കൊച്ചുഗ്രാമം. റഷ്യയുടെ തെക്കു പടിഞ്ഞാറു ഭാഗത്തുകൂടി ആയിരത്തി ഇരുന്നൂറു മൈൽ നീളത്തിൽ ഒഴുകുന്ന ഡോൺനദിയുടെ താഴ്‌വാരത്താണ് ഈ ഗ്രാമ സൗഭഗത. ആ പ്രദേശത്തെ ജനമാണ് കൊസാക്കുകൾ. കഷ്‌ടപ്പാടുകളുടെയും നൊമ്പരങ്ങളുടെയും ആകെത്തുകയാണ് അവരുടെ ജീവിതം. കൊസാക്കുകളുടെ സ്വയം ഭരണാവകാശം സർക്കാർ അനുവദിച്ചുകൊടുത്തിരിക്കുന്നു. കൊസാക്കുവർഗ്ഗത്തിൽപെട്ട സൈനികോദ്യോഗസ്ഥൻമാരുടെ കീഴിൽ കൊസാക്കുകൾ റഷ്യൻ സൈന്യത്തിൽ സേവനം നടത്തിയിരുന്നവരാണ്. സൈന്യസേവനം അവസാനിച്ചാൽ അവർ ഡോൺ നദീതീരത്തേക്ക് സാധാരണ ജീവിതത്തിലേക്...