എം. ജി. എസ്. നാരായണൻ
അരികുസത്യങ്ങൾ കേന്ദ്രസത്യങ്ങൾ
അരികുസത്യങ്ങൾ എന്ന വിഷയത്തെ അധികരിച്ച് മെയ് 9, 10 തിയ്യതികളിൽ തൃശൂരിനടുത്തുളള പാലപ്പിളളിയിൽ നടക്കാനിരിയ്‌ക്കുന്ന ചർച്ച കേരളത്തിന്റെ സാംസ്‌കാരികവേദിയിൽ പുതുമയുളളതാണ്. ‘നാട്ടറിവ്’ എന്ന. കൂട്ടായ്‌മയാണ് ചർച്ചയൊരുക്കുന്നത്. അതിന്റെ പ്രാധാന്യം സ്വയം പ്രത്യക്ഷമല്ല എന്നതുകൊണ്ടുതന്നെ പ്രത്യേകം എടുത്തുപറയേണ്ടിവന്നിരിയ്‌ക്കുന്നു. സാധാരണനിലയിൽ താൻ പ്രമാണിത്തത്തോടെ മുന്നിൽച്ചാടി വരുന്നില്ല. എന്നതുകൊണ്ട് തന്നെയാണല്ലൊ ചിലതൊക്കെ അരികുസത്യങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ അരികുസത്യങ്ങൾ പല...