എം.ഇ.സേതുമാധവൻ
ശ്രീ വീര വെങ്കിടേശ്വര ക്ഷേത്രം
ഷറാവു മഹാഗണപതിക്ഷേത്രത്തില്‍നിന്നും എട്ട് മണിയോടെ ഞങ്ങള്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് യാത്രതിരിച്ചു. രണ്ടു സ്ഥലങ്ങളും തമ്മില്‍ കഷ്ടിച്ച് മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളു. അതുകൊണ്ടു തന്നെ ഏറെ വൈകാതെ ഞങ്ങള്‍ അവിടെയെത്തി. ക്ഷേത്രത്തില്‍ തിരക്ക് തീരെയില്ലാരുന്നു.
അതിപുരാതനകാലത്ത് മതാചാരങ്ങള്‍ അനുഷ്ടിക്കുന്നതിനും ആത്മീയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിലവില്‍ വന്ന അറിവിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങള്‍. അവയില്‍ പലതും പ്രാഥമികമായി ആരാധനക്കുള്ള സഥലങ്ങളും അത്യന്...
വിഘ്നങ്ങളകറ്റുന്ന വിഘ്നേശ്വരന്‍
എന്റെ സഹമുറിയന്‍ രാജേട്ടനായിരുന്നു. മുടി പറ്റെ വെട്ടിയൊതുക്കിയ കൂര്‍ത്തമുഖവും ഒന്നു രണ്ടു നിറം മങ്ങിയ പല്ലുകളുള്ള ക്ലീന്‍ ഷേവു ചെയ്ത 52 കാരന്‍. മുറിയില്‍ എത്തിയ ഉടനെ ബാഗ് കബോര്‍ഡില്‍ വെച്ച് അദ്ദേഹം ധൃതിയില്‍ ഒരു കിറ്റില്‍ നിന്നും സോപ്പും തോര്‍ത്തും ബ്രഷും പേസ്റ്റുമായി ബാത്ത്റൂമില്‍ കയറി. ഉടനെ തന്നെ സീല്‍ക്കാരങ്ങളുയരുന്നതും ചൈനീസ് പടക്കങ്ങള്‍ പൊട്ടുന്നതും ഞാന്‍ കേട്ടു. തുടര്‍ന്ന് പൈപ്പിന്റെ ടാപ്പില്‍ നിന്നും വെള്ളം ബക്കറ്റിലേക്ക് വീഴുന്ന ശബ്ദമാണുണ്ടായത്. ഞാന്‍ കഴിഞ്ഞദിവസം കണ്ടിട്ടുപോന്ന മലമുടിയുട...
ദക്ഷിണ കര്‍ണാടകത്തിലെ ക്ഷേത്രങ്ങളിലൂടെ
കര്‍ക്കിടകം കനത്തു പെയ്തു. കാടെല്ലാം കറുത്തിരുണ്ടു. കാട്ടില്‍ കാല്‍ദിവസമെങ്കിലും കഴിയാന്‍ സാധിക്കാതെ വന്നപ്പോള്‍ മനസു നൊന്തു. കാലം തെറ്റി എത്തിയ കാലവര്‍ഷം കടുപ്പം കാട്ടുകയാണ്. നാലുദിവസമായി മലഞ്ചെരുവിലെ കൂട്ടുകാരന്റെ കുടിലില്‍ കഴിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട്. മഴ മാനത്തു നിന്നു മണ്ണിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. മൂടല്‍ മഞ്ഞും ഇടതിങ്ങിയ അടിക്കാടും കാടിന്നകത്തേക്ക് കടക്കാന്‍ അടുത്തൊന്നും അനുകൂലമാകില്ല എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടുകൊണ്ടിരുന്നു.
മുതലമട പഞ്ചായത്തിലെ വെള്ളാരം കുടിലിലാണ് ഞാനിപ്പോള്‍ ...