മെര്‍ലിന്‍
പൊയ്മുഖം
ഒരു പകൽ നീളത്തിൽ മിന്നിമാഞ്ഞനവധി പൊയ്മുഖങ്ങൾ.
ഇനിയൊരു പൊയ്മുഖം ദർശിക്കാതെയരുണനും പോയി മറഞ്ഞു.
ചിരിച്ചടുക്കും സുഹൃത്തിന്നുള്ളിൽ ഒളിച്ചിരിക്കും വേറൊരു ഭാവം.
ഒരു വരം എനിക്കു നൽകുകിൽ ചോദിക്കും ഞാൻ ദൈവത്തോടായി,
മനസു വായിച്ചെടുക്കുവാൻ എനിക്കൊന്ന് കഴിഞ്ഞിരുന്നുവെങ്കിൽ...
എന്നിലടങ്ങാത്ത നോവായി നിലകൊള്ളുമീ
മനുഷ്യരിൻ പൊയ്മുഖങ്ങൾ.....
കൊതിപ്പൂ ഞാൻ എന്നുമാ ബാല്യകാലം!
എന്നുള്ളിൽ ബാല്യം ഒരു വട്ടം കൂടി പിറന്നെങ്കിൽ....
നിഷ്കളങ്കമായോന്നു ചിരിക്കുവാനായെങ്കിൽ...
മറവിതൻ ഏടുകൾ ...
ആശകള്‍
പാടാന്‍ കൊതിച്ച പാട്ടിന്‍ വരികള്‍,കാലം എന്നില്‍ നിന്നും മായിച്ചു.ഞാന്‍ വരച്ച ചിത്രത്തില്‍,ചായം പടര്‍ത്തി രാത്രിമഴയും!മുളംകാടിന്‍ ശ്രുതിയില്‍, ദലമര്‍മ്മരം കേട്ടു.ആ പാട്ടു പാടുന്നു പൂങ്കുരുവിയും!കൂടെ ഞാന്‍ പാടവേ, പൂങ്കുരുവി, നീ എങ്ങുപോയി?ആകാശ കോണില്‍ വരച്ചു സന്ധ്യതന്‍ ചിത്രം.ആ ചിത്രം മറയ്ക്കാന്‍ വിരുന്നു വന്നു ഇരവും.അരുതെയെന്നോതുമ്പോഴേക്കും നീ ഗ്രസിച്ചീ ഭൂമിയെ!പാടാന്‍ കൊതിച്ചു ഞാന്‍, വരയ്ക്കാന്‍ മോഹിച്ചു ഞാന്‍!!!..കൊതിച്ചതെല്ലാം വെറും കിനാക്കള്‍ എന്നറിഞ്ഞു.മോഹങ്ങളെല്ലാം വെറും വ്യര്‍ത്ഥങ്ങള്‍ എന്നറ...