മേഴ്‌സി ആൻ്റണി
എന്റെ പപ്പ
എൻ്റെ ചെറുപ്പത്തിൽ, വളരുമ്പോൾ ആരെ പോലെ ആകണം എന്ന് ചോദിക്കുമ്പോൾ ഒറ്റ മറുപടി ആയിരുന്നു എനിക്ക്. എൻ്റെ അപ്പനേ പോലെ. പപ്പാ എനിക്ക് എന്നും ഒരു നല്ല അപ്പൻ മാത്രം അല്ല, നല്ല സുഹൃത്തും കൂടി ആണ്.
ഈയ്യിടെ ഇറങ്ങിയ "ജൂൺ" എന്ന മൂവി കാണുമ്പോൾ എൻ്റെ കണ്ണുകൾ അറിയാതെ നിറയും. അതിലെ പല അപ്പൻ- മകൾ രംഗങ്ങൾ എനിക്ക് എൻ്റെ ജീവിതവുമായി ഏറിയ താരതമ്യം തോന്നും. അത്രയധികം അടുപ്പമാണു ഞാനും പപ്പയും തമ്മിൽ.
എന്റെ പപ്പ, ഇപ്പോഴും എന്നും എന്നെ വിളിക്കും, അന്വേഷിക്കും, സപ്പോർട്ട് ചെയ്യും, ഉപദേശിക്കും.. എനിക്...