മേഴ്സി ടി കെ
ശാന്തിപര്‍വം
കാറ്റിന്റെ നേര്‍ത്ത മര്‍മ്മരം ഇരമ്പലായി കാതുകള്‍ തിന്നു തീര്‍ക്കുമ്പോള്‍ വേവും നോവിന്റെ കനലടര്‍ന്നുഹൃദയവേരുകള്‍ എരിയുന്നു. അശാന്തി പടര്‍ന്നു അകം പിളരാതെ അക്ഷരം മോന്താന്‍ നിവര്‍ത്തിയ പുസ്തകത്താളില്‍ ഇഴയുന്നു അന്ധത...!മിഴിചിരാതില്‍ അണയാതെ നിന്ന നിലാത്തുണ്ടിന്റെ സുതാര്യനീലയില്‍നിശാകവചം നീക്കാന്‍ ശ്രമിക്കുമ്പോള്‍ മേഘകുറുമ്പികള്‍ ഓടികളിച്ചെന്റെ ഇത്തിരി വെട്ടവും മറയ്ക്കുന്നു. കനവും കനലും ഒന്നിച്ചു ചാരത്തുറങ്ങി, പെട്ടെന്നുണര്‍ന്നു തമ്മില്‍ പിണങ്ങി തല്ലിപ്പിരിഞ്ഞെന്‍കനവിന്റെ മാമ്പൂക്കള്‍ തല്ലികൊഴിക്കുന്...