മേഘ. സി.ആർ
ഓർമ്മതൻ തീരത്ത്
വർണ്ണമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് പുന്നാരമേട്. കർഷകരായ വേലുവും കുടുംബവും താമസിച്ചിരുന്നത് ഇവിടെയാണ്. മകൻ രവി പത്താംതരത്തിൽ പഠിക്കുന്നു. ചെറുപ്പംമുതൽ തന്നെ പഠിക്കാൻ ബഹുമിടുക്കനായ രവിയെ വീട്ടിലെ കഷ്‌ടതകൾ അറിയിക്കാതെയാണ് മാതാപിതാക്കൾ വളർത്തിയത്. അവരുടെ കഷ്‌ടപ്പാടുകൾ മനസ്സിലാക്കാൻ രവി ശ്രമിച്ചതുമില്ല. അതിരാവിലെ വേലുവും ഭാര്യ ലീലയും പാടത്തേക്കുപോകും. രവി സ്‌കൂളിലേക്കും. ഒരു ദിവസം ഉച്ചയൂണിനുശേഷം രവികൂട്ടുകാരോടൊപ്പം സ്‌കൂളിന്നകലെയുള്ള ആൽമരച്ചോട്ടിൽ ഇരിയ്‌ക്കുകയായിരുന്നു. കൂട്ടുകാരിലൊരാൾ ഒ...