മീട്ടു റഹ്മത്ത് കലാം
പ്രണയത്തിന്റെ നിറംമാറ്റം
എന്തെന്നില്ലാത്ത സുഖവും ഭാവതീവ്രതയും മനുഷ്യമനസ്സുകളില്‍ ജനിപ്പിക്കുന്ന ഒരേയൊരു വികാരമാണ് പ്രണയം. കവിള്‍ത്തടത്തില്‍ വന്നു വീണ മഞ്ഞു തുള്ളി പകരുന്ന തണുപ്പിനൊപ്പം നേര്‍ത്ത തൂവല്‍ കൊണ്ടുള്ള ഇക്കിളിയും ഒന്നു ചേര്‍ന്നതുപോലുള്ള അനുഭൂതി . സ്വപ്നത്തില്‍ പാതി ചാരിയ വാതിലിലൂടെയെങ്കിലും പ്രണയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുവാന്‍ കഴിയാത്തവനെത്രെ ഭാഗ്യഹീനന്. കമല സുരയ്യ പറഞ്ഞതെത്ര ശരിയാണ് ‘’ നഷ്ടപ്പെട്ടേക്കാം പക്ഷെ പ്രണയിക്കാതിരിക്കരുത്. ‘' സത്യത്തില്‍ പ്രണയം സ്നേഹത്തിന്റേയും സംഗീതത്തിന്റേയും ഒരു സ്വാര്ത്ഥസാഗര...