മേധാ പട്‌ക്കർ
‘തിളങ്ങുന്ന ഇന്ത്യ’യോട് ചോദിക്കാനുളളത്
വികസനം ‘തിളങ്ങുമ്പോൾ’ ആദിവാസികളാണ് അതിന് വില കൊടുക്കുന്നത്. ആക്രമിക്കപ്പെടുന്നത് അവരുടെ മതമോ ദൈവങ്ങളോ സാംസ്‌കാരിക സ്‌മാരകങ്ങളോ അല്ല. പ്രകൃതി തന്ന വിഭവങ്ങളാണ് ലക്ഷ്യമാക്കപ്പെടുന്നത്. അവരുടെ ഭൂമി, പുഴകൾ, കാടുകൾ, മീൻ-ഇവയെല്ലാം, നദിയിലെ ജീവികളെ ഡോളറുകൾ നേടിത്തരുന്ന ‘പ്രകൃതി മൂലധനം’ ആക്കി അവരെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ദേശീയ, മൾട്ടി നാഷണൽ കോർപ്പറേഷനുകളുടെ ഭീഷണിയിലാണ്. ഗുജറാത്തിലെ മുക്ക്‌ഡി, ആൻട്രാസ് ഗ്രാമങ്ങൾ, നർമദാ തീരം ഇവിടങ്ങളിലെ ആദിവാസികൾ, മഹാരാഷ്‌ട്രയിലെ മണിബേലി, ഭാദൽ, മധ്യപ്രദേശില...