എം. സി. രാജനാരായണ്‍
സിനിമ സാഹിത്യത്തില്‍ നിന്നും അകന്നപ്പോള്‍
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയില്‍ മികവിന്റെ പൂക്കാലമായിരുന്നു. ഗൃഹാതുരത്വത്തോടെ മാത്രമേ ആസ്വാദകന് അക്കാലത്തെ കുറിച്ച് ഓര്‍ക്കാനാകൂ. ഔന്ന്യത്യത്തിന്റെ വീഥിയിലൂടെ മലയാള സിനിമ സഞ്ചരിച്ച ആ പതിറ്റാണ്ടുകള്‍ ജന്മം നല്‍കിയത് എക്കാലത്തെയും മികച്ച സൃഷ്ടികള്‍തന്നെയാണ്. സാഹിത്യവും സിനിമയും തമ്മിലുള്ള ദൃഢബന്ധവും അദാനപ്രദാനവുമാണ് അക്കാലത്ത് മികച്ച ചിത്രങ്ങള്‍ ജന്മം കൊള്ളുവാന്‍ കാരണമായത്. ഒരു കാലത്ത് മലയാളത്തിലെ രീതി നല്ല സാഹിത്യകൃതികള്‍ കണ്ടെത്തി അവ സിനിമയാക്കുന്നതായിരുന്നു. കഥാപാത്രങ്ങള്‍ക്ക് അനുയ...
ചരിത്രം സിനിമയാകുമ്പോള്‍
ചരിത്രത്തിലേക്കുള്ള ഒരു മടക്കയാത്രയും ചരിത്ര സത്യങ്ങളുടെ വീണ്ടെടുപ്പുമാണ് കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സെല്ലുലോയ്ഡ് . മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേല്‍ പ്രഥമ ചിത്രം വിഗതകുമാരന്‍ നിര്‍മ്മിക്കുന്നതും അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധിയും ആദ്യം പടത്തിനും പിന്നീട് അദ്ദേഹത്തിനും സംഭവിച്ച ദുരന്തമാണ് സെല്ലുലോയ്ഡില്‍ പ്രതിപാദിക്കുന്നത്. ജെ. സി ഡാനിയേലിന്റെ ജീവിതത്തില്‍ ഉടനീളം താങ്ങും തണലുമായി നില്‍ക്കുന്നത് ഭാര്യ ജാനറ്റ് ആണ്. ഭൂസ്വത്ത് വിറ്റുകൊണ്ട് സിനിമയ്ക്കു വേണ്ട മുതല്‍...