മയ്യനാട് ഷംസ്
അന്യം
എന്തുണ്ടെന്നുടെതായിട്ടെന്നിൽ ചിന്തിച്ചീടുകിലെല്ലാമന്യം പലരിൽനിന്നും പലതിൽനിന്നും പകർന്നു നുകർന്ന വികാരശതങ്ങൾ അക്ഷരമണികളുരുക്കിവിളക്കി വാക്കുകൾ കോർത്തു വരികളിലാശയം തീർത്തതിൽ കവിതമുളപൊട്ടുമ്പോൾ തനതെന്നന്നതു കരുതുവതന്യം. Generated from archived content: poem1_feb10_06.html Author: mayyanadu_shams
വർത്തമാനം
ഭംഗിവാക്കാൽ മുഖസ്‌തുതി പാടുന്നു അംഗീകാരങ്ങൾക്കായോടിടുന്നു സ്വന്തം സുഖമതിനപ്പുറം മറ്റൊരു ചിന്തയില്ലാത്തവരേറെയെങ്ങും. വ്യാപാരക്കണ്ണുകളെല്ലാമതിൻമുന്നിൽ ലാഭമല്ലാതൊരു ചിത്രമില്ല. സ്വേച്ഛാനുകൂലികളല്ലെങ്കിലാരോടും പുച്ഛമാണാമുഖത്തേറെ ദൃശ്യം. നഗ്നപാദങ്ങളാലാരിന്നു താണ്ടുന്നു അഗ്നിപദങ്ങളവന്റെ മുന്നിൽ വിഘ്‌നങ്ങളെല്ലാമുരുകിമാഞ്ഞീടുന്നു ലക്ഷ്യസ്ഥാനങ്ങളണഞ്ഞിടുന്നു സൂചിമുനയിൽ തപം ചെയ്‌തിന്നാരാലും നേടുന്ന സർഗ്ഗസായൂജ്യം ധന്യം. Generated from archived content: poem18_apr.html A...
ഇല്ല
മഴയിൽ നനയാത്ത ബാല്യമില്ല വെയിലിൽ പുളയ്‌ക്കാകൗമാരമില്ല പ്രണയം പനിക്കാ യുവത്വമില്ല ഇവ അയവെട്ടാവാർദ്ധക്യമില്ല മറ്റുളേളാർക്കൊപ്പം തനിക്കും രക്ഷ നേരുന്ന ശുദ്ധമനസ്സുമില്ല! Generated from archived content: poem17_01_07.html Author: mayyanadu_shams
ധന്യം
മറ്റെന്തിനേക്കാളുമേറ്റമാശ്വാസമീ- കൂട്ടായ്‌മ പങ്കിടും ധന്യനിമിഷങ്ങൾ! ഒറ്റപ്പെടലിന്റെ നീറ്റലിലുൾക്കുളി;- രേറ്റേറ്റു സ്‌നേഹത്തിൻ ചാറ്റൽ നുണയുന്നു. കൊട്ടിയടച്ചൊരീ ചിത്തത്തിൻ താഴുകൾ തട്ടിത്തുറന്നാത്മ ദീപം തെളിക്കുന്നു. ജീവിതമേകിയ നോവിൽ വേവിച്ചതാം. ഭാവനവാഗ്മയ ശില്‌പം മെനയുന്നു. പ്രാണന്റെ വീണയിൽ തന്തികൾ മീട്ടിന- ല്ലീണമുണർത്തി സൽക്കാവ്യം ചമയ്‌ക്കുന്നു. കന്മഷമേശാത്ത സത്തുക്കളൂഴിയിൽ ജന്മമെടുക്കുന്നു നന്മപുലർത്തുന്നു! Generated from archived content: poem5_mar24_08.ht...