മായാദേവി
മാവേലിക്കാലം
മാവേലിക്കാലം ഒരു പ്രതീക്ഷയാണ്, നന്മയുടെ ഒരു ചെറുകണികയെങ്കിലും സൂക്ഷിക്കുന്നവർക്ക് ഹൃദയത്തിലെവിടെയോ ഇടയ്‌ക്കെങ്കിലും മിന്നുന്ന ഒരാഗ്രഹമാണ്. ആചാരത്തിനും വിശ്വാസത്തിനുമപ്പുറം ഒരു ദേശം തുറന്നുകാട്ടിയ വലിയൊരു ദർശനമാണ്. അങ്ങിനെ പഴയ ഓർമ്മകൾ പൊടിതട്ടിയെടുക്കാൻ ഒരോണക്കാലം കൂടി വന്നിരിക്കുന്നു. മാവേലിവാണ നാടിന്റെ തിരുമുറ്റത്ത് ഇന്ന് തുമ്പപ്പൂക്കളങ്ങൾ അന്യം. കണ്ണാന്തളി പൂത്തുതളിർത്തതെവിടെയെന്ന് ആശ്ചര്യം. നാടുതെണ്ടിയെത്തുന്ന ഓണപ്പൊട്ടനും, ആർപ്പുവിളിയോടെ തൃക്കാക്കര അപ്പന് നേദിക്കുന്ന പൂവടയും ഇന്ന...